ചെന്നൈ: തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ മീരയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പതിനാറ് വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ചൊവ്വാഴ്ച്ച പുലർച്ചെ റൂമിൽ അസ്വഭാവികമായി കണ്ട മീരയെ വസതിയ്ക്ക് സമീപമുള്ള മൈലാപൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ വച്ച് ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. മീര വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. വിജയ് – ഫാത്തിമ ദമ്പതികൾക്ക് ലാറയെന്ന് മറ്റൊരു മകൾ കൂടിയുണ്ട്. തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം പുലർച്ചെ 3 മണിയോടെ തൂങ്ങി നിൽക്കുന്ന രീതിയിലാണ് കണ്ടെത്തിയത്. നടൻ വിജയ് ആ സമയം വീട്ടിലുണ്ടായിരുന്നു.
മരണവിവരം അറിഞ്ഞതിന് പിന്നാലെ മകളെക്കുറിച്ചുള്ള വിജയയുടെ ഭാര്യ ഫാത്തിമ ട്വിറ്ററിൽ മാർച്ച് മാസം ചെയ്ത പോസ്റ്റ് വൈറലാകുന്നു.മകൾക്ക് സ്കൂളിൽ ഉണ്ടായ നേട്ടം പങ്ക് വച്ചായിരുന്നു പോസ്റ്റ്.
Also Read:എസ്.എസ്.എൽ.സി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു