News4media TOP NEWS
നടിയും ബിജെപി നേതാവുമായ ഖുശ്‌ബു സുന്ദർ അറസ്റ്റിൽ അയർലൻഡിൽ മലയാളി യുവാവ് അന്തരിച്ചു; ചങ്ങനാശ്ശേരി സ്വദേശി സാജന്‍ പടനിലം വിടവാങ്ങിയത് ഇന്ന് വെളുപ്പിന്: ദുഃഖാർത്തരായി മലയാളി സമൂഹം ഫ്ലാറ്റിലേക്ക് പടക്കമെറിഞ്ഞു, ഡോറുകൾക്ക്‌ ഉൾപ്പെടെ കേടുപാട്; പ്രായപൂർത്തിയാകാത്ത രണ്ടുപേർ കസ്റ്റഡിയിൽ; സംഭവം തൃശൂരിൽ ഇടുക്കി കാഞ്ചിയാറിലും കാട്ടാന ശല്യവും കൃഷിനശിപ്പിക്കലും രൂക്ഷമാകുന്നു; കൃഷിയുപേക്ഷിക്കേണ്ട അവസ്ഥയിൽ കർഷകർ

വിവാഹവിശേഷങ്ങള്‍ പങ്കുവെച്ച് താരപുത്രി

വിവാഹവിശേഷങ്ങള്‍ പങ്കുവെച്ച് താരപുത്രി
July 16, 2023

വിവാഹനിശ്ചയം കഴിഞ്ഞ വിവരം പ്രേക്ഷകരുമായി പങ്കുവച്ച് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ. പ്രതിശ്രുത വരന്‍ ശ്രേയസ് മോഹന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി റീ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ഭാഗ്യ ഈ സന്തോഷം പങ്കുവച്ചത്. ‘ലോക്ക് ആയി ഗയ്‌സ്’ എന്നായിരുന്നു ഭാഗ്യയുമൊത്തുള്ള ചിത്രം പങ്കുവച്ച് ശ്രേയസ് കുറിച്ചത്.

സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടില്‍വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസ്സുകാരനാണ്.

വിവാഹം ജനുവരി 17ന് ഗുരുവായൂരില്‍ വച്ച് നടക്കും. റിസപ്ഷന്‍ ജനുവരി 20നും. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍വച്ചാകും വിവാഹ റിസപ്ഷന്‍ നടക്കുക.

ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാലയില്‍നിന്നുമാണ് ഭാഗ്യ ബിരുദം പൂര്‍ത്തിയാക്കിയത്.യുബിസി സൗഡെര്‍ സ്‌കൂള്‍ ഓഫ് ബിസിനസിലായിരുന്നു പഠനം.

സുരേഷ് ഗോപി-രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്‌നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കള്‍.

 

Related Articles
News4media
  • Entertainment

ട്വിസ്റ്റും ടേണും സസ്പെൻസും നിറഞ്ഞ സിനിമ; മലയാളത്തിൽ ഇതുവരെ കാണാത്ത ഫ്ലൈറ്റ് ഫൈറ്റ് രംഗങ്ങൾ; ടെക്നിക...

News4media
  • Entertainment
  • News

കേരള മനഃസാക്ഷിയെ പിടിച്ചു കുലുക്കിയ സംഭവം; ഇന്ദ്രൻസ് പ്രധാന കഥാപാത്രമായി എത്തുന്ന ഒരുമ്പെട്ടവൻ നാളെ ...

News4media
  • Entertainment

ലാസ്റ്റ് സ്ട്രെച്ച് ഓഫ് ദ് ഇയർ, ലാസ്റ്റ് ഫ്രൈഡേ ഓഫ് ദ് ഇയർ, ഫിറ്റ്നസ് അഡിക്ട്…2025ലും ഫിറ്റ്‍നസിന്റെ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital