News4media TOP NEWS
ചേർത്തലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചു; വിദ്യാര്‍ത്ഥികളടക്കം നിരവധി പേർക്ക് പരിക്ക് എട്ട് മാസത്തിനിടെ ഹോസ്റ്റൽ വാസത്തിനിടെ എലിയുടെ കടിയേറ്റത് 15 തവണ; ഓരോ തവണയും വാക്‌സിൻ നൽകി; പത്താം ക്ളാസുകാരിയുടെ ശരീരം തളർന്നു മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവം; മുഴുവൻ പ്രതികളും പിടിയിൽ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയവർ തമ്മിൽ തർക്കം; അതിരപ്പിള്ളിയിൽ കാടിനുള്ളില്‍ ജ്യേഷ്ഠന്‍ അനിയനെ വെട്ടിക്കൊന്നു

ഡോ​ണ്ട് ഡി​സ്റ്റ​ർ​ബ്; മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ സ്പാം ​കോ​ളു​ക​ളു​ടെ ഭീ​ഷ​ണി ചെറുക്കാ​ൻ ആപ്പുമായി ട്രായ്

ഡോ​ണ്ട് ഡി​സ്റ്റ​ർ​ബ്; മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ സ്പാം ​കോ​ളു​ക​ളു​ടെ ഭീ​ഷ​ണി ചെറുക്കാ​ൻ ആപ്പുമായി ട്രായ്
December 18, 2024

കൊ​ല്ലം: മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ സ്പാം ​കോ​ളു​ക​ളു​ടെ ഭീ​ഷ​ണി ചെറുക്കാ​ൻ ഡി​എ​ൻ​ഡി ( ഡോ​ണ്ട് ഡി​സ്റ്റ​ർ​ബ്) ആ​പ്പ് പു​റ​ത്തി​റ​ക്കാ​ൻ ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി ഒ​ഫ് ഇ​ന്ത്യ ത​യാ​റെ​ടു​പ്പു​ക​ൾ തുടങ്ങി. ഇ​തി​ന്‍റെ സാ​ങ്കേ​തി​ക സാ​ധ്യ​ത​ക​ൾ സം​ബ​ന്ധി​ച്ച് ട്രാ​യ് അ​ധി​കൃ​ത​ർ വി​ദ​ഗ്ധ​രു​മാ​യി ച​ർ​ച്ച ന​ട​ത്തിയെന്നാണ് റിപ്പോർട്ട്.

നി​ര​വ​ധി സ​വി​ശേ​ഷ​ത​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ആ​പ്പ് ര​ണ്ട് മാ​സ​ത്തി​ന​കം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കും എ​ന്നാ​ണ് പുറത്തു വരുന്ന വിവരം. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ്പാം ​കോ​ളു​ക​ൾ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ ഈ ആ​പ്പ് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഇ​ത് റി​പ്പോ​ർ​ട്ടാ​യി മൊ​ബൈ​ൽ സേ​വ​ന ദാ​താ​വി​ന് കൈമാറുംഅ​തു​വ​ഴി വി​ളി​ക്കു​ന്ന​വ​രെ ത​ട​യാ​ൻ ക​ഴി​യും.

പ​രാ​തി​ക​ളി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​ടെ അ​പ്ഡേ​റ്റു​ക​ൾ പ​രി​ശോ​ധി​ക്കാ​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആപ്പിൽ അ​വ​സ​രം ഉ​ണ്ടാ​കും. പി​ഴ​വു​ക​ൾ ഇ​ല്ലാ​തെ സ്പാം ​കോ​ളു​ക​ൾ പൂ​ർ​ണ​മാ​യും ത​ട​യാ​ൻ ക​ഴി​യു​മോ എ​ന്ന കാ​ര്യ​ത്തി​ൽ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക​ൾ നടത്തുന്നുണ്ട്.

ട്രാ​യ് നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്പാം ​കോ​ളു​ക​ൾ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മൊ​ബൈ​ൽ ഓ​പ്പ​റ്റേ​ർ​മാ​ർ എ​ണ്ണൂ​റി​ൽ അ​ധി​കം സ്ഥാ​പ​ന​ങ്ങ​ളെ നി​ല​വി​ൽ ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെന്നാണ് റിപ്പോർട്ട്. 18 ല​ക്ഷ​ത്തി​ല​ധി​കം മൊ​ബൈ​ൽ ന​മ്പ​രു​ക​ളു​ടെ ഉ​റ​വി​ട​ങ്ങ​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​തി​ന​കം വിഛേ​ദി​ച്ചു കഴിഞ്ഞു.

വാ​ണി​ജ്യ കോ​ളു​ക​ൾ ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​ള്ള നി​ർ​ണാ​യ​ക ചു​വ​ടു​വ​യ്പ്പാ​യാ​ണ് ട്രാ​യ് ഇ​തി​നെ കാണുന്ന​ത്. ര​ജി​സ്റ്റ​ർ ചെ​യ്ത ടെ​ലി​മാ​ർ​ക്ക​റ്റിം​ഗ് ക​മ്പ​നി​ക​ളെ കൈ​കാ​ര്യം ചെ​യ്യാ​ൻ വളരെ എ​ളു​പ്പ​മാ​ണ്. എ​ന്നാ​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​രു​ടെ സ്പാ​മും ഫി​ഷിം​ഗും ഭ​യാ​ന​ക​മാ​യി കൂട്ടുകയാണ്.

ഇ​തി​നെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​ൻ പു​തി​യ മാ​ർ​ഗ​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്ക​ണ​മെ​ന്നും മൊ​ബൈ​ൽ ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്ക് ട്രാ​യ് നി​ർ​ദേ​ശം ന​ൽ​കിക്കഴിഞ്ഞു. അ​ടു​ത്തി​ടെ ന​ട​ന്ന ഒ​രു അ​നൗ​ദ്യോ​ഗി​ക സ​ർ​വേ പ്ര​കാ​രം രാ​ജ്യ​ത്ത് 10 ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ ആ​റു പേ​ർ​ക്ക് പ്ര​തി​ദി​നം മൂ​ന്നി​ല​ധി​കം സ്പാം ​കോ​ളു​ക​ കൊണ്ട് ല​ഭി​ക്കു​ന്നത്. 76 ശ​ത​മാ​നം ഉ​പ​ഭോ​ക്താ​ക്ക​ളും ഇ​ത് സ്ഥി​രീ​ക​രി​ക്കു​ന്നു.

ഇ​ത്ത​രം ടെ​ലി​മാ​ർ​ക്ക​റ്റിം​ഗ് ഗ്രൂ​പ്പു​ക​ളി​ൽ നി​ന്ന് ഓ​പ്പ​റ്റേ​ർ​മാ​ർ പി​ഴ തു​ക ഈ​ടാ​ക്ക​ണ​മെ​ന്നാ​ണ് പുതിയ വ്യ​വ​സ്ഥ. എ​ന്നാ​ൽ ഇ​വ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​രെ നി​ര​ന്ത​രം മാ​റ്റു​ന്ന​ത് ന​ട​പ​ടി​ക​ൾ​ക്ക് ത​ട​സ​മാ​കു​ന്നുണ്ട്. ഇ​തി​നൊ​ക്കെ സ​മ്പൂ​ർ​ണ പ​രി​ഹാ​രം ല​ക്ഷ്യ​മി​ട്ടാ​ണ് ട്രാ​യ് പു​തി​യ ആ​പ്പ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്യു​ന്ന​ത്.

Related Articles
News4media
  • Technology
  • Top News

കനം വെറും 1.7 മില്ലിമീറ്റര്‍, 0.2 സെക്കന്റ്‌ മാത്രം സമയ വ്യത്യാസം: വില 5 കോടി..! ടെക് ലോകത്ത് അത്ഭുത...

News4media
  • News
  • Technology
  • Top News

മനുഷ്യനെ കഴുകിയുണക്കുന്ന വാഷിങ് മെഷീൻ ! കുളിക്കിടെ റിലാക്സാകാൻ ശാന്തമായ ദൃശ്യങ്ങളും; പുത്തൻ ടെക്നോളജ...

News4media
  • International
  • Technology

കാർബൺ-14 ഡയമണ്ട് ബാറ്ററി: ആയിരക്കണക്കിന് വർഷങ്ങളോളം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയും; വിപ്ലവകരമായ...

© Copyright News4media 2024. Designed and Developed by Horizon Digital