വണ്ടൻമേട്ടിലും പരിസര പ്രദേശങ്ങളിലും ഏലത്തോട്ടങ്ങളിൽ നിന്നും ഏലക്ക ശരത്തോടെ ( കുല) വെട്ടിപ്പറിച്ച് മോഷണം നടത്തുന്ന പ്രതികളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. ഇവരെ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തു. വണ്ടൻമേട് പുന്നത്താനം അഭിജിത്ത് മനോജ് ( 22 ) നായർസിറ്റി വാണിയപുരയ്ക്കൽ ബിബിൻ ബാബു (23 ) എന്നിവരാണ് അറസ്റ്റിലായത്. The locals chased the cardamom theft accused and caught them.
50 കിലോയോളം പച്ച ഏലയ്ക്ക ഇവരിൽ നിന്നും കണ്ടെടുത്തു. വെള്ളിയാഴ്ചപുറ്റടി അമ്പലമേട് ഭാഗത്താണ് ഏലത്തോട്ടത്തിലാണ് പ്രതികൾ മോഷണം നടത്തിയത്. മോഷണം നടന്ന ഉടനെ വിവരം അറിഞ്ഞ നാട്ടുകാർ നടത്തിയ തെരച്ചിലിൽ പ്രതികളെ പിടികൂടുകയായിരുന്നു.
ശരം അടക്കം ചെത്തി മാറ്റിയ നിലയിൽ 50 കിലോയോളം പച്ച ഏലക്ക പ്രതികളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. നെടുംകണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.