web analytics

‘വഖഫ് ഭീഷണി’യില്‍ ചാവക്കാട് നിവാസികളും, പ്രതിസന്ധി നേരിടുന്നത് 200-ലധികം കുടുംബങ്ങൾ; മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും മറുപടി ഇല്ലെന്ന് ആരോപണം

കൊച്ചി: മുനമ്പത്തിന് സമാനമായി വഖഫ് ഭീഷണി നേരിട്ട് തൃശൂരിലെ ചാവക്കാട് പ്രദേശവാസികള്‍. 200-ലധികം കുടുംബങ്ങളാണ് വഖഫ് ബോര്‍ഡ് ഭൂമിയില്‍ അവകാശവാദമുന്നയിച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായത്. വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയെങ്കിലും അനുകൂലമായ മറുപടി ലഭിച്ചിട്ടില്ലെന്ന് ഇവർ ആരോപിച്ചു.(More than 200 families in Chavakkad face ‘Waqf threat’)

സംഭവത്തിൽ ഇടപെടൽ വേണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ചാവക്കാട് തീരദേശവാസികള്‍. മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ അടക്കം 200-ലേറെ കുടുംബങ്ങള്‍ സമാനമായ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് പ്രാദേശിക ബിജെപി നേതാവ് അന്‍മോള്‍ മോത്തി പറഞ്ഞു. വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അന്‍മോള്‍ കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ പെണ്‍മക്കളുടെ വിവാഹത്തിന് വായ്പയെടുക്കാനായി പ്രദേശവാസിയായ വലിയകത്ത് ഹനീഫ തന്റെ ആറ് സെന്റ് ഭൂമിയുടെ രേഖക്കായി മണത്തല വില്ലേജ് ഓഫീസിനെ സമീപിച്ചിരുന്നു. എന്നാൽ ഭൂമി വഖഫ് ബോര്‍ഡിന്റേതായതിനാല്‍ രേഖകള്‍ നല്‍കാന്‍ കഴിയില്ലെന്ന് റവന്യൂ അധികൃതരുടെ പ്രതികരണം. നിലവില്‍ ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്ക് ആര്‍ഒആര്‍ (റെക്കോര്‍ഡ് ഓഫ് റൈറ്റ്‌സ്) സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് നിര്‍ദേശമുണ്ടെന്ന് വില്ലേജ് ഓഫീസര്‍ വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img