തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് ടൂ (ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡഹി) പരീക്ഷാഫലം വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. സെക്രട്ടറ്റിയേറ്റ് പിആര്‍ഡി ചേംബറിലാണ് വിദ്യാഭ്യാസ മന്ത്രി ഫലപ്രഖ്യാപനം നടത്തിയത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 82.95 ശതമാനമാണ് വിജയം.
2028 സ്‌കൂളുകളിലായി ആകെ 4,32,436 പേരാണ് പരീക്ഷ എഴുതിയത്. വിജയശതമാനത്തില്‍ 0.92 ശതമാനം കുറവ്. കഴിഞ്ഞ വര്‍ഷം പ്ലസ്ടു 83.87%, വിഎച്ച്എസ്ഇ 76.78% എന്നിങ്ങനെയായിരുന്നു വിജയം. ജൂണ്‍ 23 മുതല്‍ സേ പരീക്ഷകള്‍ നടത്തും.