News4media TOP NEWS
ഇടുക്കിയിൽ യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്; ശ്രമം പരാജയപ്പെട്ടപ്പോൾ നടുറോഡിൽ ക്രൂരമർദനം ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണം, ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം; ആവശ്യവുമായി ഡബ്ല്യുസിസി ഹൈക്കോടതിയിൽ ‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി സെക്രട്ടേറിയറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു: ജീവനക്കാരിക്ക് ഗുരുതര പരിക്ക്: ക്ലോസറ്റിന്റെ പകുതി ഭാഗം തകർന്നുവീണു

വെരിഫൈഡ് ബ്ലൂ ടിക്ക് തിരിച്ചെത്തി

വെരിഫൈഡ് ബ്ലൂ ടിക്ക് തിരിച്ചെത്തി
April 24, 2023

സെലിബ്രിറ്റികളുടെയും പ്രമുഖ വ്യക്തികളുടെയും ട്വിറ്റര്‍ അക്കൗണ്ടുകളില്‍ വെരിഫൈഡ് ബ്ലൂ ടിക്ക് തിരിച്ചെത്തി. ദിവസങ്ങള്‍ക്ക് മുമ്പ് ലെഗസി വെരിഫിക്കേഷന്‍ മാര്‍ക്ക് നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഇന്ത്യയിലടക്കമുള്ള അക്കൗണ്ടുകളില്‍ നിന്ന് വെരിഫിക്കേഷന്‍ മാര്‍ക്ക് നീക്കം ചെയ്യപ്പെട്ടിരുന്നു. ഇതാണ് തിരികെ കൊണ്ടുവന്നിരിക്കുന്നത്.
മോഹന്‍ലാല്‍, മമ്മൂട്ടി, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, രാഹുല്‍ഗാന്ധി ഉള്‍പ്പടെയുള്ളവരുടെ അക്കൗണ്ടുകളില്‍ വെരിഫിക്കേഷന്‍ ബ്ലൂ ടിക്ക് തിരികെ വന്നു.
ഇലോണ്‍ മസ്‌ക് ചുമതലയേറ്റെടുക്കുന്നതിന് മുമ്പ് ട്വിറ്റര്‍ സൗജന്യമായി നല്‍കിയിരുന്ന വെരിഫിക്കേഷന്‍ ബ്ലൂ ടിക്കുകളെയാണ് ലെഗസി വെരിഫിക്കേഷന്‍ ബ്ലൂ ടിക്കുകള്‍ എന്ന് വിളിക്കുന്നത്. സെലിബ്രിറ്റി അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ട്വിറ്റര്‍ ഇത് ചെയ്തുവന്നിരുന്നത്.
എന്നാല്‍ ഇലോണ്‍ മസ്‌ക് ചുമതലയേറ്റതിന് ശേഷം ട്വിറ്റര്‍ ബ്ലൂ എന്ന പേരില്‍ പുതിയൊരു സബ്സക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിക്കുകയും അതിന്റെ ഭാഗമാവുന്നവര്‍ക്കെല്ലാം ബ്ലൂ വെരിഫിക്കേഷന്‍ നല്‍കുകയും ചെയ്തു. സൗജന്യമായുള്ള വെരിഫിക്കേഷന്‍ ഒഴിവാക്കി എല്ലാവരേയും ട്വിറ്റര്‍ ബ്ലൂ സബ്സ്‌ക്രിപ്ഷന്റെ ഭാഗമാക്കുന്നതിന്റെ ഭാഗമായാണ് ലെഗസി ബ്ലൂ ടിക്കുകള്‍ ഒഴിവാക്കിയത്.
ഇപ്പോള്‍ ബ്ലൂ ടിക്ക് തിരികെ എത്തിയ അക്കൗണ്ടുകള്‍ ട്വിറ്റര്‍ ബ്ലൂ സബ്സ്‌ക്രിപ്ഷന്‍ എടുത്തിട്ടുണ്ടെന്നാണ് അക്കൗണ്ടുകളിലെ ബ്ലൂ ടിക്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന പോപ്പ അപ്പില്‍ ട്വിറ്റര്‍ വ്യക്തമാക്കുന്നത്.

 

Related Articles
News4media
  • Technology
  • Top News

സ്വകാര്യതാനയം; മെറ്റയ്ക്ക് 213.14 കോടി രൂപ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ

News4media
  • Kerala
  • Technology

വാട്ട്സ്‌ആപ്പിലൂടെ പങ്കുവയ്‌ക്കപ്പെടുന്ന വിവാഹ ക്ഷണക്കത്തുകള്‍ വഴി പുതിയ തട്ടിപ്പ് ! പണവും മാനവും പോ...

News4media
  • News
  • Technology

വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ലൈസൻസ്; ഫീസ് 50 ഡോളർ; മാറ്റത്തിനൊരുങ്ങി ഈ രാജ്യം

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]