കാലങ്ങളായി തനിക്ക് ഭക്ഷണത്തില്‍ അമ്മ വിഷം കലര്‍ത്തി നല്‍കി എന്നു സംശയിച്ച് യുവാവ് അമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. സ്ലോ പോയിസണ്‍ അള്‍സറുണ്ടാക്കുമെന്ന് ഇന്റര്‍നെറ്റില്‍ വായിച്ച അള്‍സര്‍ ബാധിതനായ യുവാവാണ് ക്രൂരത കാണിച്ചത്. തനിക്ക് അൾസർ ഉണ്ടാകാൻ കാരണം ‘അമ്മ കാലങ്ങളായി തനിക്കു നൽകിയ പക്ഷം മൂലമാണ് എന്നു തെറ്റിദ്ധരിച്ചാണ് അമ്മയെ കൊന്നത്. പ്രതി അജയ് സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. പിതാവ് വീട്ടിലില്ലാതിരുന്ന സമയത്താണ് അജയ് അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നത്.
അമ്മയെ കൊലപ്പെടുത്തിയ ശേഷം, അമ്മ ആത്മഹത്യ ചെയ്തതായി സൈനികനായ തന്റെ സഹോദരനെ അജയ് ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു അജയ് യുടെ സംസാരത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ സഹോദരൻ ഉടൻതന്നെ പിതാവായ മധോ സിംഗിനെ വിവരം അറിയിച്ചു. വിവരം അറിഞ്ഞു വീട്ടിലെത്തിയ പിതാവ് മരിച്ചു കിടക്കുന്ന ഭാര്യയെയാണ് കണ്ടത്. തുടർന്ന് അജയ് സിംഗിനോട് കാര്യങ്ങൾ വിശദമായി ചോദിച്ചപ്പോഴാണ് താനാണ് അമ്മയെ കൊന്നത് എന്ന് സമ്മതിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചതായും സംഭവത്തില്‍ അന്വേഷണം നടത്തും വരുന്നതായും സീനിയര്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് കുമാര്‍ പറഞ്ഞു.