പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് രാത്രിയിൽ ഉറക്കം കിട്ടാതെ വരുന്നത്. ഇത് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും നിരവധിയാണ്. രാത്രിയിൽ നല്ല ഉറക്കം ലഭിക്കാത്തതിന് കാരണങ്ങൾ നിരവധിയാണ്. ഉറക്ക കുറവിന്റെ കാരണം കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴി വെക്കും. ചില ഭക്ഷണങ്ങളും ഉറക്കമില്ലായ്മക്ക് കാരണമാകാറുണ്ട്. നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം
* ഓട്സ്
ഓട്സില്‍ ഫൈബര്‍, വിറ്റാമിന്‍ ബി, സിങ്ക് എന്നിവ കൂടിയ തോതില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഓട്സ് ഉറക്കം ലഭിക്കാന്‍ വളരെ നല്ലതാണ്.
*നേന്ത്രപ്പഴം
ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുള്ള ഫലമാണ് നേന്ത്രപ്പഴം. പൊട്ടാസ്യവും മഗ്നീഷ്യവും ശരീരം ആയാസരഹിതമാക്കി ഉറക്കത്തിലേയ്ക്ക് നയിക്കുന്ന ഘടകങ്ങളാണ്. അതിനാല്‍ രാത്രി നേന്ത്രപ്പഴം കഴിക്കുന്നത് ഉറക്കത്തിന് സഹായിക്കും.
*കിവി
വിറ്റാമിന്‍ സി, ഇ എന്നിവയും പൊട്ടാസ്യം, ഫോളേറ്റ് എന്നിവ കിവിയില്‍ അടങ്ങിയിരിക്കുന്നു. ഇവയുടെ ആന്‍റി ഓക്‌സിഡന്‍റിന്‍റെ കഴിവ് ഉറക്കത്തെ മെച്ചപ്പെടുത്താനും സഹായിക്കും. അതിനാല്‍ രാത്രി കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് രണ്ട് കിവി പഴം കഴിക്കുന്നത് നല്ലതാണ്.
*ബദാം
മഗ്നീഷ്യം നല്ല അളവില്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. മഗ്നീഷ്യം ഉറക്കത്തിനു സഹായിക്കുന്നു. അതിനാല്‍ രാത്രി കുറച്ച് ബദാം കഴിക്കുന്നത് നല്ലതാണ്.