ഹൈദരാബാദ്: ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അവര്‍ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തി… കേള്‍ക്കുമ്പോള്‍ ഒരു സിനിമാഡയലോഗാകാം. എന്നാല്‍ മാസ് സീനുകളെ വെല്ലുന്ന രീതിയിലാണ് പാക് താരങ്ങളുടെ ഇന്ത്യന്‍ പ്രവേശനം. ഏകദിന ലോകകപ്പിനായാണ് പാക്ട ടീം ഇവിടെയെത്തിയത്. അതും ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം. 2016ലാണ് അവസാനമായി പാക് ടീം ക്രിക്കറ്റിനായി ഇന്ത്യയിലെത്തിയത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ലാഹോറില്‍ നിന്ന് പുറപ്പെട്ട ടീം രാത്രിയോടെയാണ് ഹൈദരാബാദിലെത്തിച്ചേര്‍ന്നു.ഇന്ത്യയിലെത്താനുള്ള വിസ വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഐസിസിക്ക് കത്തയച്ചിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിസ ലഭിച്ച അവസാന ടീമായി പാകിസ്ഥാന്‍ മാറിയത്. ഏഷ്യാകപ്പിന് ശേഷം മുഴുവന്‍ ടീമംഗങ്ങളും ശ്രീലങ്കിയില്‍ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ പാസ്‌പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതാണ് വിസ വൈകാന്‍ കാരണമായത്.
ഒരിടവേളയ്ക്ക് ശേഷമുള്ള എന്‍ട്രിയായിതിനാല്‍ പാക്ട് ടീമിന് യാതൊരൃ വിധ സുരക്ഷാപ്രശ്‌നങ്ങളും ഉണ്ടാകില്ലെന്ന ഉറപ്പും ബിസിസിഐ ഐസിസിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
തങ്ങളുടെ ടീമിന് യാതൊരുവിധ സുരക്ഷാവീഴ്ചകളും ഇന്ത്യയില്‍ നിന്നുണ്ടാകില്ലെന്ന് പിസിബി മാനേജ്‌മെന്റ് തലവന്‍ സാ്ക്ക അഷറഫ് മാധ്യമങ്ങളോട് പറഞ്ഞു.
പാകിസ്താന്‍ സെപ്റ്റംബര്‍ 29ന് ന്യൂസിലന്‍ഡിനെതിരെ പരിശീലന മത്സരം കളിക്കുന്നുണ്ട്. ഹൈദരാബാദില്‍ വെച്ചാണ് മത്സരം. ഇതു കൂടാതെ രണ്ട് സന്നാഹ മത്സരങ്ങളിലും ബാബര്‍ അസമും സംഘവും പങ്കെടുക്കാനുണ്ട്. ഒക്ടോബര്‍ ആറിന് നെതര്‍ലന്‍ഡ്‌സിനെതിരെയാണ് ലോകകപ്പില്‍ പാകിസ്താന്റെ ആദ്യമത്സരം. ഒക്ടോബര്‍ 14 നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക് മത്സരം നടക്കുക.