News4media TOP NEWS
വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ വയനാട് ഡിസിസി ട്രഷററും മകനും മരിച്ചു; ഇരുവരുടെയും മരണം ആശുപത്രിയിൽ ചികിത്സയിലിരിക്കെ ദളിത് യുവതിയ്ക്ക് നേരെ പീഡന ശ്രമം, പുറത്തു പറഞ്ഞാൽ അപായപ്പെടുത്തുമെന്ന് ഭീഷണിയും; ജിജോ തില്ലങ്കേരി അറസ്റ്റില്‍ മിക്സ്ചർ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും; അഞ്ചു വയസ്സുകാരൻ മരിച്ചു ടിക്കറ്റെടുക്കാൻ കയ്യിൽ പണമില്ല, ട്രെയിനിന് അടിയിൽ കയറിയിരുന്ന് യുവാവ് സഞ്ചരിച്ചത് 250 കിലോമീറ്റർ! ; ഒടുവിൽ പിടിവീണു, വീഡിയോ

സ്കൂൾ കുട്ടികൾക്ക് ഭക്ഷണം നിഷേധിക്കുന്ന രാഷ്ട്രിയം.

സ്കൂൾ കുട്ടികൾക്ക് ഭക്ഷണം നിഷേധിക്കുന്ന രാഷ്ട്രിയം.
September 9, 2023

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി വിവാദമാണ് ഇപ്പോഴത്തെ ചർച്ച . ഉച്ച ഭക്ഷണത്തിൽ പിഴച്ചതാർക്ക് കേന്ദ്രത്തിനോ , കേരളത്തിനോ? സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ചയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അർഹമായ വിഹിതം തടഞ്ഞുവെച്ചിരിക്കുകയാണെന്നും കേന്ദ്രത്തിന്റേത് വിചിത്രമായ തടസ്സവാദമാണെന്നും ശിവൻകുട്ടി ആരോപിച്ചു. എന്നാൽ കേരള സർക്കാരിന്റെ വാദങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തള്ളുന്നു. പിഎം പോഷൺ പദ്ധതിയുടെ ഭാഗമായി കേന്ദ്ര വിഹിതമായ 132.9 കോടി രൂപ കേരളത്തിന് നൽകിയിട്ടുണ്ട്. ഇതിന്റെ കൂടെ സംസ്ഥാന വിഹിതമായ 76.78 കോടി രൂപയും ഉൾപ്പെടെ സംസ്ഥാന നോഡൽ അക്കൗണ്ടിലേക്കു കൈമാറണമെന്നാണ് ചട്ടം. പക്ഷെ കേരളം അത് ചെയ്തില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് തുടർന്നുള്ള ഫണ്ട് കൈമാറാൻ കഴിയാതിരുന്നത് എന്നാണ് കേന്ദ്രത്തിന്റെ വാദം. പക്ഷെ കേന്ദ്രവിഹിതം ലഭിക്കുന്നതിനുള്ള നിർദേശങ്ങളും പ്രൊപ്പോസലുകളും നൽകിയാലും അനാവശ്യമായ തടസ്സവാദങ്ങൾ ഉയർത്തി അർഹമായ തുക വൈകിപ്പിക്കുകയോ നിഷേധിക്കുകയോ ചെയ്യുകയാണ് കേന്ദ്ര സർക്കാരെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കുറ്റപ്പെടുത്തുന്നു.
ഇത് പദ്ധതി നടത്തിപ്പിനെ വലിയ പ്രതിസന്ധിയിൽ എത്തിക്കുന്നു. കേന്ദ്രവിഹിതം ലഭിക്കുന്നതിൽ വരുന്ന കാലതാമസം കാരണം സ്‌കൂളുകൾക്ക് പദ്ധതി നടത്തിപ്പിനുള്ള തുക, പാചകത്തൊഴിലാളികൾക്ക് അവരുടെ പ്രതിമാസ ഓണറേറിയം എന്നിവയൊക്കെ സമയബന്ധിതമായി വിതരണം ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത് എന്നും മന്ത്രി വി.ശിവൻകുട്ടി ചൂണ്ടികാട്ടുന്നു. എന്നാൽ 2021–22 ലെ കുടിശികയായ 132.90 കോടി ഉൾപ്പെടെയാണ് 2022–23 ൽ കേന്ദ്രവിഹിതമായി 416.43 കോടി നൽകിയിട്ടുണ്ടെന്ന് കേന്ദ്രം വാദിക്കുന്നു.2023–24 വർഷത്തെ പിഎം പോഷൺ പദ്ധതിയുടെ ആദ്യ ഗഡു ലഭ്യമാക്കാൻ ഇക്കാര്യങ്ങൾ നിർദേശിച്ച് ഓഗസ്റ്റ് എട്ടിനു പിഎം പോഷൺ സെക്‌ഷൻ ഓഫിസർ സംസ്ഥാന സർക്കാരിന് ഇമെയിൽ അയച്ചിരുന്നുവെന്നും മന്ത്രാലയം പറയുന്നു.കേന്ദ്രവും സംസ്ഥാനവും പരസ്പരം ആരോപണ പ്രത്യാപരണം ഉന്നയിക്കുമ്പോൾ നഷ്ട്ടം സംഭവിക്കുന്നത് വിദ്യാർത്ഥികൾക്കാണ്. കടം വാങ്ങിയും പലിശക്കെടുത്തുമാണ് പ്രഥാന അദ്ധ്യാപകർ സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്.

യുവതീ-യുവാക്കള്‍ രാത്രി നടന്നാല്‍ നിങ്ങള്‍ക്കെന്താ കൊച്ചി കോര്‍പറേഷന്‍ക്കാരെ?

Related Articles
News4media
  • Kerala
  • News
  • Top News

വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ വയനാട് ഡിസിസി ട്രഷററും മകനും മരിച്ചു; ഇരുവരുടെയും മരണം ആശുപത്രിയിൽ ചിക...

News4media
  • Kerala
  • News
  • Top News

ദളിത് യുവതിയ്ക്ക് നേരെ പീഡന ശ്രമം, പുറത്തു പറഞ്ഞാൽ അപായപ്പെടുത്തുമെന്ന് ഭീഷണിയും; ജിജോ തില്ലങ്കേരി അ...

News4media
  • Kerala
  • News
  • Top News

മിക്സ്ചർ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും; അഞ്ചു വയസ്സുകാരൻ മരിച്ചു

News4media
  • India
  • International
  • Kerala
  • News4 Special
  • Top News

26.10.2024. 11 A.M ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • News

മുനമ്പം – വഖഫ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണം: കെസിബിസി

News4media

പാലാ കടനാട് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital