ഇന്ത്യയിലെ ഏറ്റവും വലിയ ചില്ലുപാലം ഇന്ന് വാഗമണ്ണിൽ ജനങ്ങൾക്കായി ഇന്ന് തുറന്നു നൽകും ..സമുദ്രനിരപ്പില്‍നിന്ന് 3,500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വാഗമണ്ണില്‍ ഒരു വശത്തു മാത്രം ഉറപ്പിച്ചിരിക്കുന്ന ചില്ലുപാലമാണ് സജ്ജമാക്കിയിരിക്കുന്നത്. നീളം 40 മീറ്റര്‍. അഡ്വഞ്ചര്‍ പാര്‍ക്കില്‍നിന്നു കാടിന്റെ മുകളിലൂടെ നീണ്ടുനില്‍ക്കുന്ന ചില്ലുപാലം 150 അടി ഉയരത്തില്‍നിന്നുള്ള കാഴ്ചകൾ സമ്മാനിക്കും കാന്റിലിവർ മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം എന്ന പ്രത്യകതയും ഇതിനു സ്വന്തം . വിനോദസഞ്ചാര മേഖലക്ക് പുതിയൊരു നേട്ടമാണ് ഈ ചില്ലുപാലം എന്ന് തന്നെ പറയാം .
ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസിൽ നിർമിച്ച പാലത്തിനു മൂന്ന് കോടിയാണ് നിർമാണച്ചെലവ്. 35 ടൺ സ്റ്റീലാണ് പാലം നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഒരേസമയം 15 പേർക്ക് കയറാവുന്ന പാലത്തിൽ കയറി നിന്നാൽ മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകൾവരെ കാണാൻ സാധിക്കും. ഗ്ലാസ് ബ്രിഡ്ജിനു പുറമെ ആകാശ ഊഞ്ഞാല്, റോക്കറ്റ് ഇജക്ടര്‍, ജയന്റ് സിംഗ്, സിപ്ലൈന്‍, സ്കൈ സൈക്ലിംഗ്, സ്കൈ റോളര്‍, ഫ്രീഫോള്‍ എന്നിവയാണ് പുതുതായി ഒരുക്കിയിരിക്കുന്ന അഡ്വഞ്ചര്‍ റൈഡുകള്‍. സ്വകാര്യ സംരംഭകരുമായി ചേർന്ന് ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായി ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാത വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാർസും ചേർന്നാണ് ഗ്ലാസ് ബ്രിഡ്ജ് ഒരുക്കിയിരിക്കുന്നത്.500 രൂപയാണ് പ്രവേശന ഫീസ്. പദ്ധതിയില്‍നിന്നുള്ള വരുമാനത്തിന്റെ 30 ശതമാനം ഡിടിപിസിക്കു ലഭിക്കും.ഏവരും ഏറെ പ്രതീക്ഷയോടെ തുറക്കാൻ കാത്തുനിൽക്കുന്ന ചില്ലുപാലം ഓണത്തിന് തുറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വൈകുകയായിരുന്നു.
ഒഴിവാക്കാനുള്ളതല്ല, ചേര്‍ത്ത് പിടിക്കണം പെണ്ണിനെ