അതി മനോഹരമായ ചുവന്നു തുടുത്ത അധരങ്ങള്‍, ചെന്തൊണ്ടിപ്പഴം പോലെയുള്ളവ, ആപ്പിള്‍ പോലെ തുടുത്ത ചുണ്ടുകള്‍, തുടങ്ങി മനോഹരിയായ ഒരു സ്ത്രീയുടെ ചുണ്ടുകള്‍ക്ക് വിശേഷണങ്ങള്‍ ഏറെയാണ്. ലിപ്സ്റ്റിക് ഇട്ടു ചുമപ്പിച്ചു നടക്കാന്‍ പുറമേ ബുദ്ധിമുട്ട് പലര്‍ക്കും ഉള്ളതുകൊണ്ട് പരമാവധി മറ്റു മാര്‍ഗ്ഗങ്ങളില്‍ കൂടി എങ്ങനെ ചുണ്ടുകള്‍ ആകര്‍ഷകമാക്കാം എന്ന് നാം അന്വേഷിക്കുകയും ചെയ്യും. പക്ഷേ നല്ല ചുമപ്പന്‍ ചുണ്ടുകാരെ കണ്ടു അസൂയപ്പെടാന്‍ മാത്രമാണ് പലപ്പോഴും വിധി. എന്നാല്‍ അധരങ്ങള്‍ മനോഹരമാക്കാന്‍ വീട്ടിലുണ്ട് മാര്‍ഗ്ഗങ്ങള്‍.
* പ്രകൃതിദത്തമായ ഒരു ലിപ്സ്റ്റിക് ആണ് ബീറ്റ്റൂട്ട് എന്നറിയാമോ? ബീറ്റ്റൂട്ട് വാങ്ങി ചെറിയ കഷ്ണമായി മുറിച്ച ശേഷം ഫ്രിഡ്ജില്‍ വയ്ക്കുക. ഒന്ന് തണുത്തു കഴിയുമ്പോള്‍ ഈ കഷ്ണം എടുത്തു വെറുതെ ചുണ്ടില്‍ ഉരസുക. ടിവി കണ്ടു കൊണ്ടിരിക്കുമ്പോഴും ഇത് ചെയ്തു കൊണ്ടേയിരിക്കാം. അധരങ്ങള്‍ക്ക് ആകര്‍ഷകത്വം കൂടാനും നിറം വര്‍ദ്ധിയ്ക്കാനും ഈ വിദ്യ നല്ലതാണ്.
* ഇരുണ്ട നിറമുള്ള ചുണ്ടുകള്‍ക്ക് വെള്ളരിക്കാ ജ്യൂസ് ഏറ്റവും മികച്ച പരിഹാരമാണ്. വെള്ളരിക്കയുടെ നീര് എടുത്തതിനു ശേഷം ചുണ്ടുകളില്‍ തേയ്ച്ചു പിടിപ്പിച്ചു ഉണങ്ങുമ്പോള്‍ മൃദുവായി നനഞ്ഞ തുണികൊണ്ട് തുടച്ചു കളയുന്നത് ചുണ്ടുകള്‍ക്ക് നിറം വര്‍ദ്ധിപ്പിക്കും.
*ബദാം ഓയില്‍ മികച്ച അധര സംരക്ഷിണിയാണു. ഇത് ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ചുണ്ടുകളില്‍ നന്നായി തേയ്ച്ചു പിടിപ്പിക്കാം. അധരങ്ങള്‍ക്ക് മൃദുത്വവും മനോഹാരിതയും നിറവും നല്‍കാന്‍ ഇത് സഹായിക്കും.
* നാരങ്ങാ നീരും തേനും തുല്യ അളവില്‍ എടുക്കുക .നാരങ്ങാ നീരിനു ചുണ്ടിലെ അഴുക്കുകള്‍ കളയാനുള്ള കഴിവുണ്ട്, തേന്‍ മൃദു ആക്കുകയും ചെയ്യും. ഇവ രണ്ടും ഒന്നിച്ചെടുത്തു ചുണ്ടിനു മുകളില്‍ തേയ്ച്ചു പിടിപ്പിച്ചു ഒരു മണിക്കൂറിനു ശേഷം നനഞ്ഞ തുണി കൊണ്ട് ചുണ്ടുകള്‍ മൃദുവായി ഒപ്പിയെടുത്ത് വൃത്തിയാക്കുക. ഇത് ഒരു ദിവസം രണ്ടു നേരം ചെയ്യാം
* ബ്രാന്‍ഡഡ് ആയുള്ള വസ്തുക്കള്‍ മാത്രം ചുണ്ടുകള്‍ പോലെയുള്ള സെന്‍സിറ്റീവ് ആയ ശരീര ഭാഗങ്ങളില്‍ ഉപയോഗിയ്ക്കാന്‍ ശ്രദ്ധിക്കുക. ലോക്കല്‍ വസ്തുക്കള്‍ ചിലപ്പോള്‍ പ്രതിപ്രവര്‍ത്തിച്ചു അപകടകരമായ അവസ്ഥ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഏറ്റവും നല്ലത് വീട്ടില്‍ ഉള്ള പച്ചക്കറികളോ പഴങ്ങളോ ഒക്കെ അരച്ച് കുഴമ്പു രൂപത്തിലാക്കി ചുണ്ടില്‍ തേയ്ച്ചു പിടിപ്പിച്ചു ഉണങ്ങുമ്പോള്‍ കഴുകി കളയുക. ഏറ്റവും മികച്ച അധര സംരക്ഷണ മാര്‍ഗ്ഗമാണത്.
*ആരോഗ്യമുള്ള ശരീരത്തിലുള്ള അവയവങ്ങളും ആരോഗ്യമായി തന്നെ ഇരിക്കും എന്നത് ഇപ്പോഴും ശ്രദ്ധിക്കുക. അതിനാല്‍ ശരീരം ഇപ്പോഴും ആരോഗ്യകരമായ മാര്‍ഗ്ഗത്തില്‍ കൂടി തന്നെ നടത്തുക. ശരീരം ഒരിക്കലും ജലാംശം ഇല്ലാതാക്കാന്‍ അനുവദിയ്ക്കാതെ ഇരിക്കുക. ഇത് അധരങ്ങളെയും ബാധിയ്ക്കും. അത്തരം സന്ദര്‍ഭത്തില്‍ നന്നായി ജലം കുടിയ്ക്കാന്‍ ശ്രദ്ധിക്കണം, പ്രത്യേകിച്ച് വേനല്‍ കാലത്ത് നന്നായി ജലം കുടിയ്ക്കുക.
*അമിതമായ സൂര്യപ്രകാശം എല്‍ക്കുമ്പോള്‍ ചുണ്ടുകള്‍ ചൂട് കൊണ്ട് വിണ്ടു കീറാന്‍ സാധ്യതകള്‍ ഉണ്ട്. ഇതിനു ഗ്ലിസെറിന്‍ നല്ല മരുന്നാണ്. എന്നും രാത്രിയില്‍ കിടക്കാന്‍ പോകുന്നതിനു മുന്‍പ് ഒരു കോട്ടന്‍ തുണിയില്‍ ഗ്ലിസെറിന്‍ എടുത്തു ചുണ്ടുകളില്‍ നന്നായി തേയ്ച്ചു പിടിപ്പിക്കുക. ഇത് ചുണ്ടിനെ വരണ്ടു പോകുന്നതില്‍ നിന്ന് സംരക്ഷിക്കാം.