മലപ്പുറം: മങ്കടയില്‍ പതിനാലുകാരിയെ സഹോദരങ്ങള്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. 24 വയസ്സുള്ള സഹോദരനും 24 വയസ്സുള്ള ഒരു ബന്ധുവുമാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതിയില്‍ പ്രതികള്‍ക്കെതിരെ മങ്കട പൊലീസ് പോക്‌സോ കേസെടുത്തു. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ഇപ്പോള്‍ അഞ്ചു മാസം ഗര്‍ഭിണിയാണ്.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടി സ്വന്തം വീട്ടിലും പരിസരത്തും വച്ചാണ് പീഡനത്തിന് ഇരയായതെന്നാണ് വിവരം. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയെ ചൈല്‍ഡ്ലൈനിനു മുന്നില്‍ ഹാജരാക്കി.