ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ് കെ.എന്‍. നിര്‍മിച്ച് മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയെഴുതി വിഷ്ണു ഭരതന്‍ സംവിധാനം ചെയ്യുന്ന ‘ഫീനിക്‌സ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അനൂപ് മേനോന്‍, അജു വര്‍ഗീസ്, ചന്തുനാഥ് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. പ്രേക്ഷക പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടുന്ന തരത്തില്‍, നിഗൂഢത ജനിപ്പിക്കുന്ന പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. അഞ്ചുപേര്‍ നില്‍ക്കുന്ന സാധാരണ ചിത്രം. പക്ഷേ വെള്ളത്തിലെ പ്രതിബിംബത്തില്‍ 6 പേരെ കാണാനാകും. പോസ്റ്റര്‍ തലതിരിച്ച് നോക്കുമ്പോഴാണ് സസ്‌പെന്‍സ് തെളിയുന്നത്.
മലയാള സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ സൂപ്പര്‍ ഹിറ്റ് ക്രൈം ത്രില്ലര്‍ അഞ്ചാം പാതിരയുടെ സംവിധായകനും തിരക്കഥാകൃത്തും കൂടിയായ മിഥുന്‍ മാനുവല്‍ തോമസ് ഈ ചിത്രത്തിന്റ തിരക്കഥ നിര്‍വഹിക്കുന്നു എന്നത് തന്നെയാണ് പ്രേക്ഷകര്‍ ചിത്രത്തില്‍ ഉറ്റുനോക്കുന്ന ഏറ്റവും വലിയ ഘടകം. പൂര്‍ണമായും ഹൊറര്‍ ത്രില്ലര്‍ മോഡലില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ആല്‍ബിയും സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സാം സി.എസ്. ആണ്.
പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍, എഡിറ്റര്‍ നിതീഷ് കെ. ടി. ആര്‍, കഥ വിഷ്ണു ഭരതന്‍ ബിഗില്‍ ബാലകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷിനോജ് ഓടാണ്ടിയില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കിഷോര്‍ പുറകാട്ടിരി, ഗാനരചന വിനായക് ശശികുമാര്‍, മേക്കപ്പ്: റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യും: ഡിനോ ഡേവിസ്, ചീഫ് അസോസിയേറ്റ്: രാഹുല്‍ ആര്‍ ശര്‍മ്മ, പിആര്‍ഓ: മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്.