News4media TOP NEWS
യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍ ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി

റെക്കോര്‍ഡ് നേട്ടവുമായി ജിയോ

റെക്കോര്‍ഡ് നേട്ടവുമായി ജിയോ
April 26, 2023

മുംബൈ: ജിയോയ്ക്ക് വീണ്ടും നേട്ടം. ഒരു മാസം കൊണ്ട് 1,000 കോടി ജിബി ഡേറ്റയാണ് ജിയോ വരിക്കാര്‍ ഉപയോഗിച്ച് തീര്‍ത്തിരിക്കുന്നത്. 2016 ല്‍ ജിയോ ടെലികോം മേഖലയിലേക്ക് എത്തുമ്പോള്‍ രാജ്യത്തെ തന്നെ എല്ലാ നെറ്റ് വര്‍ക്കുകളുടെയും ഒരു കൊല്ലത്തെ ആകെ ഡാറ്റ ഉപഭോഗം എന്നത് 460 ജിബിയായിരുന്നു. 2023 ആയതോടെ ജിയോ നെറ്റ്വര്‍ക്കിലെ ഡേറ്റ ഉപഭോഗം 3030 കോടി ജിബിയായിരിക്കുകയാണ്.
രാജ്യത്ത് പലയിടത്തും 5ജി കണക്ഷന്‍ എത്തിയതോടെയാണ് ജിയോയുടെ ഡാറ്റാ ഉപഭോഗം കുത്തനെ ഉയര്ന്നിരിക്കുന്നത്. ശരാശരി 23.1 ജിബി ഡാറ്റയാണ് ഓരോ മാസവും ജിയോ ഉപയോക്താക്കള്‍ ചെലവഴിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ ജിയോ ഉപയോക്താക്കളോരൊരുത്തരും രണ്ട് വര്‍ഷം കൊണ്ട് ഡാറ്റാ കൂടുതല്‍ ഉപയോഗിച്ച് തുടങ്ങി. ഏകദേശം 10 ജിബി ഡാറ്റയോളമാണ് ഉപയോക്താക്കള്‍ കൂടുതലായി ഉപയോഗിക്കുന്നത്. ജിയോ നെറ്റ്വര്‍ക്കിലെ ഡാറ്റ ഉപയോഗത്തിന്റെ കണക്ക് എടുത്താല്‍ അത് ടെലികോം മേഖലയിലെ മൊത്തം ഉപഭോഗ ശരാശരിയേക്കാള്‍ ഏറെ കൂടുതലാണ്.
കഴിഞ്ഞ പാദത്തിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2023 മാര്‍ച്ചോടെ ജിയോ ഏകദേശം 60,000 സൈറ്റുകളില്‍ 3.5 ലക്ഷത്തിലധികം 5ജി സെല്ലുകളാണ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്. രാജ്യത്തുടനീളമുള്ള 2,300 ലധികം നഗരങ്ങളിലും പട്ടണങ്ങളിലും നിലവില്‍ 5ജി ലഭിക്കുന്നുണ്ട്. നിലവില്‍ 5ജി സേവനങ്ങള്‍ കൂടുതലായി ജിയോ ഉപയോക്താക്കള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.
2023 അവസാനത്തോടെ രാജ്യത്തുടനീളം 5ജി സേവനങ്ങള്‍ ലഭ്യമാക്കുമെന്നാണ് ജിയോയുടെ പ്രസ്താവന. 5ജിയെ കൂടാതെ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ എയര്‍ഫൈബറും ജിയോ അവതരിപ്പിക്കും. ഫൈബറും എയര്‍ ഫൈബറും ലഭ്യമാക്കുന്നതോടെ ഏകദേശം10 കോടി വീടുകളിലേക്ക് പുതുതായി കണക്ഷന്‍ നല്‍കാനാകുമെന്ന കണക്കു കൂട്ടലിലാണ് ജിയോ.

 

Related Articles
News4media
  • Technology
  • Top News

സ്വകാര്യതാനയം; മെറ്റയ്ക്ക് 213.14 കോടി രൂപ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ

News4media
  • Kerala
  • Technology

വാട്ട്സ്‌ആപ്പിലൂടെ പങ്കുവയ്‌ക്കപ്പെടുന്ന വിവാഹ ക്ഷണക്കത്തുകള്‍ വഴി പുതിയ തട്ടിപ്പ് ! പണവും മാനവും പോ...

News4media
  • News
  • Technology

വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ലൈസൻസ്; ഫീസ് 50 ഡോളർ; മാറ്റത്തിനൊരുങ്ങി ഈ രാജ്യം

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]