കൊച്ചി: നടന് മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍(93) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. കബറടക്കം ഇന്ന് വൈകിട്ട് നാലിന് ചെമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ചെമ്പ് പാണപറമ്പില്‍ പരേതനായ ഇസ്മായിലിന്റെ ഭാര്യയാണ്.
നടന് ഇബ്രാഹിം കുട്ടി, സക്കരിയ, അമീന, സൗദ, ഷഫീന എന്നിവരാണ് മറ്റു മക്കള്‍. നടന്മാരായ ദുല്‍ഖര്‍ സല്മാന്, അഷ്കര്‍ സൗദാന്‍, മഖ്ബൂല്‍ സല്മാന് തുടങ്ങിയവര്‍ കൊച്ചുമക്കളാണ്. മരുമക്കള്‍: പരേതനായ സലിം (കാഞ്ഞിരപ്പള്ളി), കരിം (തലയോലപ്പറമ്പ്), ഷാഹിദ് (കളമശേരി), സുല്‍ഫത്ത്, ഷെമിന, സെലീന.