ഇസ്‌ളാമാബാദ്: പാകിസ്താനിലെ ഖൈബര്‍ ചുരത്തില്‍ മണ്ണിടിച്ചില്‍. മൂന്ന് പേര്‍ മരിച്ചു. സംഭവത്തില്‍ 20- ഓളം ട്രക്കുകള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അപകടം കനത്ത നാശനഷ്ടം ഉണ്ടാക്കിയെന്ന് അധികൃതര്‍.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. അപകടത്തില്‍ 20- ഓളം ട്രക്കുകള്‍ മണ്ണിനടിയില്‍പ്പെട്ടു. തുടര്‍ന്ന് അധികൃതര്‍ സംഭവസ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ദീര്‍ഘനേരത്തെ തിരച്ചിലിനൊടുവിലാണ് മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെത്തിയത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഖൈബര്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ അബ്ദുള്‍ നസിര്‍ ഖാന്‍ പറഞ്ഞു. സംഭവത്തില്‍ മരിച്ചവരില്‍ രണ്ട് പേര്‍ അഫ്ഗാനികളാണ്. അവരുടെ മൃതദേഹങ്ങള്‍ തിരിച്ചെടുക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ടെന്നും ഖാന്‍ പറഞ്ഞു.
സംഭവത്തില്‍ മരിച്ചവരില്‍ രണ്ട് പേര്‍ അഫ്ഗാനികളാണ്. അവരുടെ മൃതദേഹങ്ങള്‍ തിരിച്ചെടുക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ടെന്നും ഖാന്‍ പറഞ്ഞു.