പ്രശസ്ത ഇന്ത്യന്‍ വ്യവസായിയും ടാറ്റാ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയ്ക്ക് ഓസ്ട്രേസിലിയയില്‍ അനുമോദനം. ഓസ്‌ട്രേലിയയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ രത്തന്‍ ടാറ്റയ്ക്ക് ലഭിച്ചു. ഇന്ത്യയിലെ ഹൈക്കമ്മീഷണര്‍ ബാരി ഒ ഫാരെല്‍ ആണ് രത്തന്‍ ടാറ്റ അവാര്‍ഡ് ഏറ്റുവാങ്ങുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. ഇന്ത്യ-ഓസ്‌ട്രേലിയ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ടാറ്റയുടെ സംഭാവനകള്‍ സ്വാധീനം ചെലുത്തിയാണ് അദ്ദേഹത്തിന് പരമോന്നത ബഹുമതി നല്‍കിയതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
രത്തന്‍ ടാറ്റയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് മാത്രമല്ല, ഓസ്ട്രേലിയയിലും കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഓസ്ട്രേലിയ-ഇന്ത്യ ബന്ധത്തോടുള്ള ദീര്‍ഘകാല പ്രതിബന്ധതയെ മാനിച്ച് രത്തന്‍ ടാറ്റയ്ക്ക് ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലി ബഹുമതി നല്‍കുന്നതില്‍ സന്തോഷമുണ്ടെന്ന് ഓസ്ട്രേലിയന്‍ അംബാസഡര്‍ ബാരി ഒ ഫാരെല്‍ പറഞ്ഞു.
വ്യവസായി എന്നതിലുപരി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ജീവിതത്തില്‍ പ്രധാന്യം നല്‍കുന്ന വ്യക്തിയാണ് രത്തന്‍ ടാറ്റ. ടാറ്റ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കുവഹിക്കാത്ത രത്തന്‍ ടാറ്റ ഇപ്പോഴും ടാറ്റ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കാറുണ്ട്. ടാറ്റ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമാണ് ടാറ്റ ട്രസ്റ്റ്. 130 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ടാറ്റ ട്രസ്റ്റുകളുടെ ഉത്ഭവം ‘ഇന്ത്യന്‍ വ്യവസായത്തിന്റെ പിതാവും’ ഇതിഹാസ ടാറ്റ ഗ്രൂപ്പ് സ്ഥാപകനുമായ ജംഷഡ്ജി ടാറ്റ 1892-ലാണ് ട്രസ്റ്റ് സ്ഥാപിച്ചത്.