News4media TOP NEWS
വെന്തുരുകി കേരളം;താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ കൂടും; മുന്നറിയിപ്പുകൾ ഇങ്ങനെ പ്രതിനിധി പരീക്ഷ പാസായി; പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി നൽകി എഡിഎം കലൂർ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷന്റെ എംഡി നിഗോഷ് കുമാർ അറസ്റ്റിൽ സാധാരണയേക്കാൾ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരും; സംസ്ഥാനത്ത് മുന്നറിയിപ്പ്, ജാഗ്രത പാലിക്കണം

അഭിനേതാക്കളുടെ വിലക്കിനെ പിന്തുണച്ച് സജി ചെറിയാന്‍

അഭിനേതാക്കളുടെ വിലക്കിനെ പിന്തുണച്ച് സജി ചെറിയാന്‍
April 26, 2023

തിരുവനന്തപുരം: നടന്മാരായ ഷെയ്ന്‍ നിഗമിനും ശ്രീനാഥ് ഭാസിക്കും സിനിമാസംഘടനകള്‍ ഏര്‍പ്പെടുത്തിയ വിലക്കിനെ പിന്തുണച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതില്‍ സംഘടനകള്‍ക്കൊപ്പമേ നില്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞദിവസം നടന്ന സിനിമമേഖലയിലുള്ളവരുമായുള്ള യോഗത്തില്‍ അഭിനേതാക്കളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യം ഉന്നയിക്കപ്പെട്ടിരുന്നു എന്നും അദ്ദേഹം സ്ഥിരീകരിച്ചു. അഭിനേതാക്കള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തിരുത്തി സിനിമാരംഗത്ത് വീണ്ടും സജീവമാകുന്നതില്‍ ആരും എതിരല്ല. പരാതി നല്‍കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തന്നെ പറഞ്ഞിട്ടുണ്ട്. രേഖാമൂലം പരാതി നല്‍കിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷിതത്വബോധത്തോടുകൂടി സിനിമാമേഖലയെ മുന്നോട്ടുകൊണ്ടുപോകേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഷൂട്ടിങ് സ്ഥലത്ത് പോയി പരിശോധിക്കാന്‍ കഴിയില്ല. അതിന് അവര്‍ക്ക് അവരുടേതായ നിയമങ്ങളുണ്ട്. അത് അനുസരിച്ചാണ് സിനിമാമേഖല പ്രവര്‍ത്തിക്കുന്നതെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

 

 

Related Articles
News4media
  • Kerala
  • News

പിഞ്ചുകുഞ്ഞിനെ ലൈം​ഗികപീഡനത്തിന് ഇരയാക്കി; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

News4media
  • Kerala
  • News

പാറമേക്കാവ് ആചാര വെടിക്കെട്ടിന് അനുമതിയായി; ഇന്ന് വെടിക്കെട്ടോടെ വേല ആഘോഷം നടക്കും; തിരുവമ്പാടി വേല ...

News4media
  • Kerala
  • Top News

വെന്തുരുകി കേരളം;താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ കൂടും; മുന്നറിയിപ്പുകൾ ഇങ്ങനെ

News4media
  • Kerala
  • News

ശബരിമലയ്ക്ക് കാൽ നടയായി പോകുന്നതിനിടെ ബൈക്കിടിച്ചു; പൊലീസുകാരന് ദാരുണാന്ത്യം

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital