News4media TOP NEWS
പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക് ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; ബൈക്ക് യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ

പ്രമുഖര്‍ക്ക് ഇപ്പോഴും ബ്ലൂ ടിക്: ഇലോണ്‍ മസ്‌ക്

പ്രമുഖര്‍ക്ക് ഇപ്പോഴും ബ്ലൂ ടിക്: ഇലോണ്‍ മസ്‌ക്
April 21, 2023

വാഷിങ്ടന്‍: പണമടച്ച് സബ്‌സ്‌ക്രൈബ് ചെയ്യാത്ത നിരവധി പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകളില്‍നിന്ന് ട്വിറ്റര്‍ ബ്ലൂ ടിക് നീക്കുന്നതിനിടെ, പണമടയ്ക്കാത്ത ചിലര്‍ക്കായി താന്‍ തന്നെ പണമടയ്ക്കുന്നതായി വെളിപ്പെടുത്തി ഇലോണ്‍ മസ്‌ക്. ബാസ്‌കറ്റ്‌ബോള്‍ താരം ലെബ്രോണ്‍ ജയിംസ്, എഴുത്തുകാരന്‍ സ്റ്റീഫന്‍ കിങ് തുടങ്ങിയവര്‍ ബ്ലൂ ടിക്കിനായി വരിസംഖ്യ അടയ്ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇവര്‍ക്കായി താന്‍ തന്നെ പണമടയ്ക്കുമെന്ന് മസ്‌ക് അറിയിച്ചു. ഇവര്‍ക്കു പുറമെ സ്റ്റാര്‍ ട്രെക്ക് ടെലിവിഷന്‍ സീരീസ് ഫ്രാഞ്ചൈസിയിലെ താരമായ വില്ല്യം ഷാറ്റ്നറുടെ ബ്ലൂ ടിക്കിനുള്ള പ്രതിമാസ വരിസംഖ്യയും താന്‍ അടയ്ക്കുമെന്ന് മസ്‌ക് വ്യക്തമാക്കി. ഇന്ത്യയില്‍ ഐഒഎസ് ആപ്പില്‍ ട്വിറ്ററിന്റെ ബ്ലൂ ടിക്കിനുള്ള പ്രതിമാസ വരിസംഖ്യ 900 രൂപയാണ്. ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കും ഇതു തന്നെ നിരക്ക്. അതേസമയം, വെബ്ബില്‍ ഇത് പ്രതിമാസം 650 രൂപയാണ്.
ബ്ലൂ ടിക്ക് നിലനിര്‍ത്താന്‍ നിര്‍ബന്ധിക്കപ്പെടുന്നതായി വില്ല്യം ഷാറ്റ്നര്‍ കഴിഞ്ഞമാസം പരാതി ഉന്നയിച്ചിരുന്നു. ബ്ലൂ ടിക്കുമായി ബന്ധപ്പെട്ട് സ്റ്റീഫന്‍ കിങ്ങും ട്വീറ്റ് ചെയ്തിരുന്നു. ‘എന്റെ ട്വിറ്റര്‍ അക്കൗണ്ട് പറയുന്നത് ഞാന്‍ ബ്ലൂ ടിക് സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ട് എന്നാണ്. എന്നാല്‍ ഞാന്‍ ചെയ്തിട്ടില്ല. ഞാന്‍ ഫോണ്‍ നമ്പര്‍ നല്‍കിയിട്ടുണ്ടെന്നും പറയുന്നു. എന്നാല്‍ ഞാന്‍ അതും നല്‍കിയിട്ടില്ല.’ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഇതിനു മറുപടിയായി, ‘നിങ്ങള്‍ക്ക് സ്വാഗതം, നമസ്‌തേ’ എന്ന് കൂപ്പുകൈകളുമായുള്ള ഇമോജി സഹിതം മസ്‌ക് മറുപടിയും നല്‍കി.
2009ലാണ് ട്വിറ്റര്‍ ബ്ലൂ ടിക് സംവിധാനം ആരംഭിച്ചത്. വിവിധ േഖലകളില്‍ ശ്രദ്ധേയമായ വ്യക്തികളുടെ പ്രൊഫൈലുകളുടെ ആധികാരികത സാക്ഷ്യപ്പെടുത്താനാണ് സൗജന്യമായി ബ്ലൂ ടിക് കൊണ്ടുവന്നത്. എന്നാല്‍ സിഇഒ സ്ഥാനം മസ്‌ക് ഏറ്റെടുത്തതോടെ ബ്ലൂ ടിക്കിന് ഏപ്രില്‍ 20 മുതല്‍ സബ്‌സ്‌ക്രിബ്ഷന്‍ വരുമെന്ന് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പല പ്രമുഖരുടെയും അക്കൗണ്ടുകളില്‍നിന്ന് ബ്ലൂ ടിക് നഷ്ടമായത്. ബ്ലൂ ടിക് അടക്കമുള്ള പ്രീമിയം സേവനങ്ങള്‍ക്ക് പ്രതിമാസം പരമാവധി 8 ഡോളര്‍ വരെ ഈടാക്കാന്‍ ഇലോണ്‍ മസ്‌ക് തീരുമാനിച്ചിരുന്നു.
യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗേറ്റ്‌സ്, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഷാറുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, വ്യവസായി രത്തന്‍ ടാറ്റ എന്നിവര്‍ ബ്ലൂ ടിക് നഷ്ടമായവരില്‍ ഉള്‍പ്പെടും.

 

Related Articles
News4media
  • Kerala
  • News
  • Top News

പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു

News4media
  • Kerala
  • News

വാ​യ്പ എ​ടു​ത്ത​ത് 6 കോടി; ഒരു രൂപ പോലും തിരിച്ചടക്കാതെ വന്നതോടെ പലിശയും പലിശയുടെ പലിശയുമടക്കം 19 കോ...

News4media
  • Kerala
  • News

ചോദ്യങ്ങളും സംശയങ്ങളും നിരവധി; നഴ്‌സിംഗ് വിദ്യാർത്ഥി അമ്മുവിനെ മാനസികമായി പീഡിപ്പിച്ച ആറ് പേരെ കൂടി ...

News4media
  • International
  • News4 Special

ന്യൂജെൻ കുട്ടികൾക്കായി ഇതാ ഒരു വിശുദ്ധൻ ! കാർലോ അക്യൂട്ടീനെ വിശുദ്ധനായി പ്രഖ്യാപിക്കാൻ ഫ്രാൻസിസ് മാർ...

News4media
  • International
  • Top News

അദാനി ഗ്രൂപ്പുമായി നടത്തിയ കരാറുകൾ റദ്ദാക്കി കെനിയയും; റദ്ദാക്കിയത് 30 വർഷത്തേക്ക് കരാർ ഒപ്പിട്ട ഊർജ...

News4media
  • International
  • Top News

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്‍റ്;...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]