കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ചിക്കന്‍ കബാബ്. ഇനി അത് കഴിക്കാനായി റസ്‌റ്റോറന്റ്ില്‍ പോകേണ്ട കാര്യമില്ല. നാവില്‍ രുചിയൂറുന്ന കബാബ് നമുക്ക് ഇനി വീട്ടില്‍ തന്നെ പരീക്ഷിക്കാം.
ആവശ്യമായ സാധനങ്ങള്‍
1.ചിക്കന്‍, എല്ലില്ലാതെ – 300 ഗ്രാം
2.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
മല്ലിയില, പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍
പുതിനയില, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍
ഇഞ്ചി, ചതച്ചത് – ഒരു വലിയ സ്പൂണ്‍
വെളുത്തുള്ളി, ചതച്ചത് – ഒരു വലിയ സ്പൂണ്‍
തക്കാളി – ഒന്ന്, കുരുകളഞ്ഞു പൊടിയായി അരിഞ്ഞത്
ഉപ്പ് – പാകത്തിന്
വറ്റല്‍മുളക് ചതച്ചത് – ഒരു ചെറിയ സ്പൂണ്‍
ഗരംമസാല – അര ചെറിയ സ്പൂണ്‍
ജീരകംപൊടി – അര ചെറിയ സ്പൂണ്‍
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂണ്‍
കാശ്മീരി മുളകുപൊടി – അര ചെറിയ സ്പൂണ്‍
കടലമാവ് – ഒരു വലിയ സ്പൂണ്‍
എണ്ണ – രണ്ടു ചെറിയ സ്പൂണ്‍
3.എണ്ണ – രണ്ടു വലിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
ചിക്കന്‍ വൃത്തിയാക്കി മിന്‍സ് ചെയ്തു വയ്ക്കുക.
ഒരു വലിയ ബൗളില്‍ രണ്ടാമത്തെ ചേരുവ നന്നായി യോജിപ്പിക്കുക.
ഇതിലേക്കു മിന്‍സ് ചെയ്തു വച്ചിരിക്കുന്ന ചിക്കനും ചേര്‍ത്തു വീണ്ടും യോജിപ്പിക്കുക.
ഇതില്‍ നിന്നും ഓരോ ഉരുള വീതം എടുത്ത് കൈ വെള്ളയില്‍ വച്ചു പരത്തി ചൂടായ എണ്ണയില്‍ തിരിച്ചും മറിച്ചുമിട്ടു വറുത്തു കോരുക.