ന്യൂഡല്‍ഹി: 2002ലെ ഗോധ്ര ട്രെയിന്‍ തീവയ്പ് കേസില്‍ എട്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണ് ജാമ്യം. അതേസമയം, കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട നാലു പേര്‍ക്ക് ജാമ്യം നല്‍കിയില്ല. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന എട്ടു പേര്‍ക്കാണ് കോടതി ഇപ്പോള്‍ ജാമ്യം നല്‍കിയിരിക്കുന്നത്. കൊലക്കുറ്റം ചുമത്തപ്പെട്ട നാലു പ്രതികളും ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും, കോടതി ഇവര്‍ക്ക് ജാമ്യം നിഷേധിച്ചു. ശിക്ഷ അനുഭവിച്ച കാലയളവ്, കുറ്റകൃത്യത്തിലെ പങ്ക് തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിയാണ് കോടതി എട്ടു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.