News4media TOP NEWS
പ്രതിനിധി പരീക്ഷ പാസായി; പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി നൽകി എഡിഎം കലൂർ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷന്റെ എംഡി നിഗോഷ് കുമാർ അറസ്റ്റിൽ സാധാരണയേക്കാൾ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരും; സംസ്ഥാനത്ത് മുന്നറിയിപ്പ്, ജാഗ്രത പാലിക്കണം പത്തു വയസ്സുകാരി ഉറങ്ങി കിടക്കുന്നത് അറിയാതെ കാർ തട്ടിക്കൊണ്ടുപോയി; യുവാവ് പിടിയിൽ, സംഭവം കോഴിക്കോട് കുറ്റ്യാടിയില്‍

കോടതി വളപ്പില്‍ ഭാര്യയ്‌ക്കെതിരെ വധശ്രമം: ഭര്‍ത്താവ് അറസ്റ്റില്‍

കോടതി വളപ്പില്‍ ഭാര്യയ്‌ക്കെതിരെ വധശ്രമം: ഭര്‍ത്താവ് അറസ്റ്റില്‍
April 20, 2023

പീരുമേട്(ഇടുക്കി): കോടതി വളപ്പില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ചക്കുപള്ളം കുങ്കിരിപ്പെട്ടി സ്വദേശി ബിജുവാണ് ഭാര്യ അമ്പിളി(45)യെ കൊല്ലാന്‍ ശ്രമിച്ചത്. പീരുമേട് കോടതി വളപ്പിലെ അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിന് മുന്‍പില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
ബിജുവും ഭാര്യ അമ്പിളിയും ഏതാനുംവര്‍ഷങ്ങളായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. കുടുംബവഴക്കിനെ തുടര്‍ന്ന് 2018-ല്‍ കുമളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിസ്താരത്തിനാണ് ഇരുവരും വ്യാഴാഴ്ച കോടതിയില്‍ എത്തിയത്. വിസ്താരത്തിന് ശേഷം അമ്പിളി പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഭര്‍ത്താവ് ഇവരെ ആക്രമിക്കുകയായിരുന്നു.
കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് ബിജു ഭാര്യയുടെ കഴുത്തിലാണ് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ആദ്യം പീരുമേട് താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിയായ ബിജുവിനെ സ്ഥലത്തെത്തിയ പീരുമേട് പോലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമം ചുമത്തി ഇയാള്‍ക്കെതിരേ കേസെടുത്തതായും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു.

 

Related Articles
News4media
  • Kerala
  • News
  • Top News

പ്രതിനിധി പരീക്ഷ പാസായി; പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി നൽകി എഡിഎം

News4media
  • Kerala
  • News
  • Top News

കലൂർ സ്റ്റേഡിയത്തിലെ അപകടം; മൃദംഗവിഷന്റെ എംഡി നിഗോഷ് കുമാർ അറസ്റ്റിൽ

News4media
  • Kerala
  • News
  • Top News

സാധാരണയേക്കാൾ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരും; സംസ്ഥാനത്ത് മുന്നറിയിപ്പ്, ജാഗ്രത പാലിക്കണം

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital