ന്യൂസ് ഡസ്ക്ക് : മൂന്ന് ദിവസം മുമ്പ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രത്തെ നിശിതമായി വിമർശിച്ചിരുന്നു. കെ.പി.സി.സിയുടെ ഔദ്യോഗിക യോഗത്തിൽ പബ്ലിക് റിലേഷൻസ് സ്ഥാപനം നടത്തുന്ന സുനിൽ കനഗോലുവിനെ പങ്കെടുപ്പിച്ചത് ആയിരുന്നു മുഖ്യമന്ത്രിയുടെ വിമർശനത്തിന് കാരണം. ഇതിനെതിരെ അതിരൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നടത്തിയത്. കോവിഡ് കാലത്ത് പട്ടിക്കും പൂച്ചയ്ക്കും ഭക്ഷണം നൽകാൻ ആവിശ്യപ്പെട്ട് മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനങ്ങൾക്ക് പിന്നിൽ മുബൈയിൽ നിന്നുള്ള പി.ആർ ഏജൻസിയാണെന്ന് സതീഷൻ കുറ്റപ്പെടുത്തി. വാർത്താസമ്മേളനത്തിൽ വായിക്കാനുള്ള കുറിപ്പ് തയ്യാറാക്കി നൽകിയത് ഏജൻസി. അവരാണ് മുഖ്യമന്ത്രിയുടെ ബോഡി ലാഗ്വേജ് പോലും നിയന്ത്രിച്ചത്. മേക്ക് ഓവർ നടത്തിയ ഏജൻസിയുടെ പേര് എല്ലാവർക്കും അറിയാമെന്നും സതീശൻ പരിഹസിച്ചു. നിയമസഭ നടക്കുമ്പോൾ പി.ആർ. ഏജൻസിയുടെ ആൾക്കാർ അസംബ്ലിളി ഹാളിലുണ്ടായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എല്ലാ രാഷ്ട്രിയ പാർട്ടികളും പി.ആർ.ഏജൻസികളുടെ സഹായം തിരഞ്ഞെടുപ്പ് സമയത്ത് തേടാറുണ്ട്. സിപിഐഎം സജീവമായി പി.ആർ ഏജൻസികളെ ഉപയോഗിക്കുന്നു. രണ്ട് കണ്ണും ഇല്ലാത്തയാൾ ഒരു കണ്ണ് ഇല്ലാത്തെയാളെ വിമർശിക്കുന്നത് പോലെയാണ് മുഖ്യമന്ത്രിയുടെ സംസാരം.
ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിലെ കോൺഗ്രസ് എം.പിമാരുടെ ജനപ്രീതിയെ കുറിച്ച് പഠിക്കാൻ ഹൈക്കമാൻഡ് നിയോഗിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞനാണ് സുനിൽ കനഗോലു.സംസ്ഥാനത്തെ മൂന്ന് കോൺഗ്രസ് എം.പി.മാരുടെ ജനപ്രീതിയിൽ കുറവെന്ന് കനഗോലു വിലയിരുത്തിയത് വാർത്തയായിരുന്നു. കേരളത്തിന്റെ രാഷ്ട്രിയ സ്ഥിതി സംബന്ധിച്ച് കനഗോലുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠന റിപ്പോർട്ട് ഹൈക്കമാൻഡ് വിലയിരുത്തും.
Read Also : നിലവിലെ ലോക ചാമ്പ്യന്മാരുടെ നിറം മങ്ങുന്നു; തുടരെ തോൽവികൾ, ഇങ്ങനെ പോയാൽ ഇംഗ്ലണ്ട് വിയർക്കും