കൊച്ചി: വയനാട്ടിലെ ഉരുൾപൊട്ടലിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഇതിനായി രജിസ്ട്രാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നൽകി. മാധ്യമ വാര്‍ത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച പരാതികളുടെയും കത്തിന്റെയും അടിസ്ഥാനത്തിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.(Wayanad disaster; high court took up a voluntary case) കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജി നാളെ രാവിലെ ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി എം ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളും കോടതിയുടെ പരിഗണന വിഷയങ്ങളിൽ ഉൾപ്പെടും. വയനാട് ദുരന്തമുണ്ടായതിന് പിന്നാലെ […]
കൽപ്പറ്റ: വയനാട്ടിലെ ദുരന്തഭൂമിയിൽ പത്തുനാൾ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് എന്നിവിടങ്ങളിൽ നിന്നും സൈന്യം മടങ്ങുന്നു. വയനാട്ടിൽ നിന്നും മടങ്ങുന്ന സൈന്യത്തിനെ സർക്കാരും ജില്ലാ ഭരണകൂടവും യാത്രയയപ്പ് നൽകും. എന്നാൽ ഹെലികോപ്റ്റര്‍ തിരച്ചിലിനും ബെയ്‌ലി പാലം ശക്തിപ്പെടുത്തുന്നതിനുമുള്ള സംഘം മാത്രം മേഖലയില്‍ തുടരും.(Army called off the search; Returning from disaster areas in Wayanad) രക്ഷാപ്രവർത്തനം പൂർണമായും എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ് എന്നീ സേനകൾക്ക് കൈമാറുമെന്നും സൈന്യം അറിയിച്ചു. സൈന്യത്തിൻ്റെ 500 അംഗ സംഘമാണ് […]
തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് രാജ്‍ഭവനിൽ നടത്താറുള്ള സല്‍ക്കാര പരിപാടി വേണ്ടെന്നു വച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാ വർഷവും ഓഗസ്റ്റ് 15-ന് വൈകിട്ട് നടത്താറുള്ള ‘അറ്റ് ഹോം’ പരിപാടി ആണ് റദ്ദാക്കിയത്. വയനാട് ജില്ലയിലെ സാഹചര്യം പരിഗണിച്ചാണ് തീരുമാനമെന്ന് രാജ്ഭവൻ അറിയിച്ചു.(governor cancel independence day celebration at rajbhavan) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഞ്ച് ലക്ഷം രൂപ സംഭാവന നൽകി. പ്രതിപക്ഷ നേതാവ് വി […]
ന്യൂഡല്‍ഹി: വയനാട്ടിലെ ദുരന്തഭൂമിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തും. ശനിയാഴ്ചയോ, ഞായറാഴ്ചയോ ആയിരിക്കും സന്ദര്‍ശനമെന്നാണ് പുറത്തു വരുന്ന വിവരം. ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിലായിരിക്കും നരേന്ദ്രമോദി വയനാട്ടിൽ എത്തുക.(Prime Minister to wayanad; Will visit the camps) മോദി വരുന്നത് പ്രമാണിച്ചുള്ള പരിശോധനകളുടെ ഭാഗമായി എസ്പിജി സംഘം വയനാട്ടിലെത്തി പരിശോധന ആരംഭിച്ചിരുന്നു. ദുരന്തബാധിത മേഖലയില്‍ എത്തുന്ന മോദി ദുരിതാശ്വാസ ക്യാംപുകളും സന്ദര്‍ശിക്കും. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന […]
ഉരുൾപൊട്ടൽ ഒരു ജനതയുടെ ജീവിതം തന്നെ ഇല്ലാതാക്കിയ വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് വൈദ്യുതി ചാർജ് ഈടാക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. ദുരന്ത മേഖലയിലെ 1139 ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.(KSEB will not collect electricity charges from affected areas for 2 months:) രണ്ടു മാസത്തേക്ക് വൈദ്യുത നിരക്ക് ഈടാക്കേണ്ടെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കെ.എസ്.ഇ.ബിയുടെ ചൂരൽമല എക്സ്ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ.കെ […]
കൽപ്പറ്റ: വയനാട് ദുരന്തഭൂമിയിൽ തിരച്ചിൽ എട്ടാം ദിവസവും തുടരുന്നു. കാലാവസ്ഥ അനുകൂലമായതോടെ തിരച്ചിലിനായി എയർ ഫോഴ്സ് ഹെലികോപ്റ്റർ കൽപ്പറ്റയില്‍ നിന്ന് സൂചിപ്പാറയിലേക്ക് പുറപ്പെട്ടു. ആലപ്പുഴ സ്വദേശിയായ ആർമി ലഫ്റ്റനന്റ് കേണൽ ഋഷിയാണ് ഓപ്പറേഷൻ ദൗത്യം ഏകകോപ്പിക്കുന്നത്.(Operation Sunrise Valley; A helicopter with mission teams left for the disaster area) സൺറൈസ് വാലി കേന്ദ്രീകരിച്ചാവും പരിശോധന നടത്തുക. വനമേഖല കേന്ദ്രീകരിച്ച് തിരച്ചിൽ ഊര്‍ജിതമാക്കും. മൃതദേഹങ്ങൾ ഉണ്ടെങ്കിൽ എയര്‍ലിഫ്റ്റ് ചെയ്യും. 12 അംഗ സംഘമാണ് തിരച്ചിലിനിറങ്ങുന്നത്. […]
വയനാട്: വയനാട് ദുരന്തത്തിൽ ക്ഷീരവികസന മേഖലക്ക് 68.13 ലക്ഷം രൂപ നഷ്ടം ഉണ്ടായതായി കണക്ക്.Dairy development sector suffered heavy loss in Wayanad disaster ചൂരൽമല, മുണ്ടക്കൈ മേഖലയിലെ കന്നുകാലികൾ, പാൽ, പുൽകൃഷി തുടങ്ങിയവയുടെ മൂല്യം അടിസ്ഥാനമാക്കിയാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്. ഉരുൾപൊട്ടലിൽ 30 ഏക്കർ പുൽകൃഷി നശിച്ചു. പാൽ ലഭ്യത 324 ലിറ്ററിൽ നിന്നും 123 ലിറ്ററായി കുറഞ്ഞു. ക്ഷീര കർഷർക്ക് ലഭിക്കുന്ന പാലിന്റെ ലഭ്യതയിലുണ്ടായ കുറവ്, കാണാതായ കന്നുകാലികൾ, നശിച്ച പുൽകൃഷി.12 ക്ഷീര കർഷകരാണ് […]
റോം: വയനാട് ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് വേണ്ടി പ്രാർത്ഥന നടത്തി ഫ്രാൻസിസ് മാർപ്പാപ്പ. മഴയിലും മണ്ണിടിച്ചിലിലും നിരവധി പേർക്ക് ജീവൻ നഷ്ടമായതും വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായതും മാർപ്പാപ്പ പ്രാർത്ഥനയ്ക്കിടെ അനുസ്മരിച്ചു. ദുരിത ബാധിതർക്ക് വേണ്ടി തന്നോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരാനും മാർപ്പാപ്പ ആഹ്വാനം ചെയ്തു.(Pope Francis prays for victims of devastating landslides in Wayanad) ഞായറാഴ്ച സെന്‍റ് പീറ്റേഴ്‌സ് സ്ക്വയറിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പോപ്പ് ഫ്രാൻസിസ്. മധ്യപൂർവേഷ്യയിലെ സമാധാനത്തിനായും ഫ്രാൻസിസ് മാർപ്പാപ്പ പ്രാർത്ഥിച്ചു. യുദ്ധം മനുഷ്യന്‍റെ […]
സൈനിക യൂണിഫോം ദുരുപയോഗം ചെയ്തെന്ന് കാണിച്ച് മുണ്ടക്കൈ ദുരന്തബാധിത പ്രദേശം സന്ദർശിക്കാനെത്തിയ മേജർ രവിക്കെതിരെ പരാതി. വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ ആർ.എ അരുൺ എന്നയാളാണ് പരാതി നൽകിയത്. Complaint against Major Ravi for misuse of military uniform കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും പൊലീസിനും പ്രതിരോധ മന്ത്രാലയത്തിനും ഇയാൾ പരാതി നൽകിയിട്ടുണ്ട്. മോഹൻലാലിനൊപ്പമാണ് മേജർ രവി അടങ്ങുന്ന സംഘം വയനാട് ദുരന്തമുഖത്തെത്തിയത്. ഡിഫൻസ് സർവീസ് റെഗുലേഷൻ പ്രകാരം സൈന്യത്തിൽ നിന്നും വിരമിച്ചയാൾ സൈനിക യൂണിഫോം ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്നും […]
വയനാട് ദുരന്തത്തില്‍ മരിച്ച തിരിച്ചറിയാത്ത എട്ട് മൃതദേഹങ്ങള്‍ ഒന്നായി പുത്തുമലയില്‍ സംസ്‌കരിച്ചു. നാലുമണിയോടെ സംസ്‌കാരം എന്നായിരുന്നു നേരത്തെ അറിയിച്ചത്. ഏറെ വൈകിയാണ് മേപ്പാടിയില്‍നിന്ന് പുത്തുമലയിലേക്ക് മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ തിരിച്ചത്. (Unidentified bodies of landslide victims were cremated) തുടര്‍ന്ന് ചുരുങ്ങിയ സമയം ആളുകള്‍ക്ക് ആദരമര്‍പ്പിക്കാന്‍ സമയം അനുവദിച്ചു. തുടര്‍ന്നാണ് സര്‍വമത പ്രാര്‍ഥനയും സംസ്‌കാരചടങ്ങുകളും നടന്നത്. പുത്തുമലയില്‍ മുമ്പ് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്താണ് കൂട്ടസംസ്‌കാരത്തിനുള്ള സൗകര്യമൊരുക്കിയത്. പി.പി.ഇ. കിറ്റ് ധരിച്ച സന്നദ്ധപ്രവര്‍ത്തകരാണ് സംസ്‌കാരച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ആദ്യം […]
© Copyright News4media 2024. Designed and Developed by Horizon Digital