തിരുവനന്തപുരം: കോട്ടയത്ത് ട്രെയിൻ ഇടിച്ച് അമ്മയും, കുഞ്ഞും മരിച്ചു. അടിച്ചിറ 101 കവലക്ക് സമീപത്തെ റെയിൽവേ മേൽ പാലത്തിന് സമീപത്ത് രാവിലെ 10.45 നാണ് സംഭവം. ഇതര സംസ്ഥാനക്കാരായ സ്ത്രീയും അഞ്ച് വയസുള്ള കുഞ്ഞുമാണ് മരിച്ചതെന്നാണ് വിവരം. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. തിരുവനന്തപുരം ഹൈദരാബാദ് ശബരി എക്സ്പ്രസാണ് ഇരുവരെയും ഇടിച്ചതെന്ന് കരുതുന്നു. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളം പാതയിൽ ഗതാഗതം നിയന്ത്രിച്ചു. തുടര്‍ന്ന് മൃതദേഹങ്ങൾ പാളത്തിൽ നിന്ന് നീക്കി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി […]
ആലപ്പുഴ: ട്രെയിന്‍ യാത്രക്കിടെ വിദേശ വനിതയെ അപമാനിച്ച കേസില്‍ ആലപ്പുഴ ജില്ല ലോട്ടറി ഓഫീസര്‍ അറസ്റ്റിൽ. ആലപ്പുഴ ജില്ലാ ഓഫീസറും തിരുവനന്തപുരം സ്വദേശിയുമായ പി ക്രിസ്റ്റഫറിനെയാണ് ആലപ്പുഴ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയാണ് കേസിന് ആസ്പദമായ സംഭവം. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസില്‍ അടുത്ത സീറ്റിലിരുന്ന് യാത്ര ചെയ്ത വിദേശ വനിതയെ അപമാനിച്ചു എന്നാണ് കേസ്. ട്രെയിന്‍ എറണാകുളത്ത് എത്തിയപ്പോള്‍ വിദേശ വനിത പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആലപ്പുഴ റെയില്‍വേ പരിധിയിലാണ് […]
ജനറല്‍ ടിക്കറ്റുമായി എസി കോച്ചില്‍ മാറി കയറിയ യുവതിയെ ടിടിഇ ഓടുന്ന ട്രെയിനില്‍ നിന്നും തള്ളിയിട്ടു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ഝലം എക്സ്പ്രസില്‍ നിന്നാണ് യുവതിയെ ടിടിഇ തള്ളിയിട്ടത്. സംഭവത്തില്‍ ഫരീദാബാദ് സ്വദേശിയായ ഭാവന എന്ന യുവതിക്കാണ് ഗുരുതരമായി പരിക്കേറ്റത്. യുവതി പ്ലാറ്റ്‌ഫോമിലെത്തിയപ്പോഴേക്കും ട്രെയിന്‍ പുറപ്പെടാന്‍ തുടങ്ങിയിരുന്നു. ഇതോടെയാണ് യുവതി എസി കോച്ചില്‍ കയറിയത്. തെറ്റായ കോച്ചിലാണു യുവതി കയറുന്നത് എന്ന് ശ്രദ്ധയില്‍പ്പെട്ട ടിടിഇ യുവതിയോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അപ്പോഴേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു. അടുത്ത സ്റ്റേഷനില്‍ […]
അരൂര്‍: അരൂരിൽ തീരദേശ റെയില്‍പ്പാതയില്‍ ഓടുന്ന തീവണ്ടികള്‍ക്കു നേരേ നിരന്തരം കല്ലേറുണ്ടായ സംഭവത്തിൽ യുവാവ് പിടിയിൽ. അരൂര്‍ എടമന്‍ ഹൗസില്‍ സ്വദേശി മീരജ് മധു (18) വിനെയാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് അറസ്റ്റ് ചെയ്തത്.അരൂര്‍ മേഖലയില്‍ തീവണ്ടികള്‍ക്കു നേരേ നിരന്തരമായി കല്ലേറ് നടന്നിരുന്നു. ഫെബ്രുവരി മൂന്നിന് ആലപ്പി-ചെന്നൈ എക്‌സ്പ്രസിനു നേരേയും തിങ്കളാഴ്ച സന്ധ്യയോടെ ജനശതാബ്ദി, നേത്രാവതി എക്‌സ്പ്രസ് തീവണ്ടികള്‍ക്കു നേരേയും കല്ലേറ് നടന്നു. ഈ സംഭവങ്ങളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റില്ലെങ്കിലും ജനശതാബ്ദിയുടെ ചില്ല് പൊട്ടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് […]
സ്വകാര്യതയ്ക്ക് വില നൽകുന്നവരെ പലപ്പോഴും ട്രെയിൻ യാത്രകൾ അലോസരപ്പെടുത്താറുണ്ട്. എന്നാൽ ഇവർക്കായി മിനി ക്യാബിനുകൾ ഒരുക്കുകയാണ് യൂറോപ്പിലെ ട്രെയിൻ സർവീസുകൾ. പരീക്ഷണാടിസ്ഥാനത്തിൽ ഓസ്ട്രിയൻ റെയിൽ കമ്പനിയായ ഒ.ബി.ബിയാണ് പുതിയ സേവനം അവതരിപ്പിയ്ക്കുന്നത്. വിയന്നയിൽ നിന്നും -ഹാംബർഗിലേയ്ക്കുള്ള ട്രെയിനിലാണ് ആദ്യമായി പുതിയ സേവനം നടപ്പാക്കുന്നത്. രാത്രിയിൽ സ്ലീപ്പർ കോച്ചുകളിലെ കൂർക്കംവലിയും ഫോൺ വിളിച്ച് ശബ്ദമുണ്ടാക്കുന്നവരെയുമെല്ലാം അകറ്റി നിർത്താമെന്ന് ഒട്ടേറെ യാത്രക്കാർ അഭിപ്രായപ്പെടുമ്പോൾ യാത്രയിലെ സാമൂഹിക അന്തരീക്ഷം തകർക്കുമെന്ന് മറ്റുചിലർ അഭിപ്രായപ്പെടുന്നു. ഉടൻ തന്നെ യൂറോപ്പിലെ മറ്റു റെയിൽ കമ്പനികളും […]
ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ് തുടരുന്നു . ഇത് കണക്കിലെടുത്ത് ട്രെയിനുകൾ വൈകി ഓടും. 22 ട്രെയിനുകളാണ് വൈകി ഓടുന്നത്. ഇന്ന് രാവിലെ മുതൽ ഡൽഹിയിൽ മൂടൽമഞ്ഞ് വ്യാപിക്കുന്ന സാഹചര്യത്തിൽ റെയിൽപാളം കാണാൻ സാധിക്കുന്നില്ലെന്നും ഇത് അപകടസാധ്യത വർദ്ധിപ്പിക്കുന്നുവെന്നും റെയിൽവേ അധികൃതർ അറിയിച്ചു.ജനുവരി 1 മുതൽ ഡൽഹിയിലെ സ്‌കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. നാളെ ക്ലാസുകൾ പുനരാരംഭിക്കാൻ ഇരിക്കെയാണ് പുതിയ ഉത്തരവ്. അതേസമയം ഉത്തരേന്ത്യയിൽ കനത്ത മൂടൽ മഞ്ഞ് തുടരുന്ന സാഹചര്യത്തിൽ റെയിൽ വേയ്ക്ക് കനത്ത നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. […]
കൊച്ചി: പതിമൂന്ന് മണിക്കൂർ ട്രെയിൻ വൈകിയതിന് യാത്രക്കാരന് ദക്ഷിണ റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര കോടതി. കോടതിച്ചെലവ് ഉൾപ്പടെ അറുപതിനായിരം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധി. ചെന്നൈ – ആലപ്പി എക്‌സ്പ്രസ് വൈകിയതുമൂലം ചെന്നൈയിലെ മീറ്റിംഗിൽ പങ്കെടുക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി ബോഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജരായ കാർത്തിക് മോഹനാണ് പരാതി നൽകിയത്. 50000 രൂപ യാത്രക്കാരന് നഷ്ടപരിഹാരമായും 10000 രൂപ കോടതി ചെലവായും 30 ദിവസത്തിനകം സേവനത്തിൽ വീഴ്ചവരുത്തിയ സതേൺ […]
14 മിനിറ്റുകൊണ്ട് വന്ദേഭാരത് ട്രെയിൻ ശുചീകരിക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് ഇന്ത്യൻ റെയിൽവേ. ഇന്ന്മുതലാണ് പുതിയ ശുചീകരണ പദ്ധതി ആരംഭിച്ചത്. ട്രെയിനിന്റെ വേഗവും സമയവും പരിഗണിച്ചാണ് ശുചീകരണം വെറും 14 മിനിറ്റിൽ പൂർത്തിയാക്കുന്ന ദൗത്യം നടപ്പിലാക്കിയത്.. ജപ്പാൻ ബുള്ളറ്റ് ട്രെയിനിന്റെ ശുചീകരണ മാതൃകയാണ് ഇക്കാര്യത്തിൽ ഇന്ത്യ അവലംബിച്ചത്.വന്ദേഭാരത് ട്രെയിനിന്റെ എല്ലാ കോച്ചുകളിലും നാലുവീതം ക്ലീനിങ് സ്റ്റാഫുകളെ നിയമിക്കും. തുടർന്ന് അനുവദിച്ച 14 മിനിറ്റിനകം കോച്ച് വൃത്തിയാക്കണം. ഇത്തരത്തിൽ ഓരോ കോച്ചിലും നാലുവീതം പേർ ചേർന്ന് ശുചീകരണ പ്രവൃത്തി നടത്തുന്നതോടെ […]
© Copyright News4media 2024. Designed and Developed by Horizon Digital