തിരുവനന്തപുരം: തലസ്ഥാനത്ത് കനത്ത മഴ മൂലം തുടർച്ചയായി ദുരിതങ്ങൾക്ക് പരിഹാരം കാണാൻ 200 കോടി രൂപയുടെ കേന്ദ്ര സർക്കാർ അനുവദിച്ചതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. 2024 മെയ് അവസാനത്തോടെ കേരളം കേന്ദ്രത്തിന് ഇത് സംബന്ധിച്ച പദ്ധതി സമർപ്പിക്കേണ്ടതാണെന്ന് ഞാൻ സംസ്ഥാന സർക്കാരിനെ ഓർമ്മപ്പെടുത്തുന്നുവെന്നും രാജീവ് ചന്ദ്രശേഖർ എക്‌സിലൂടെ അറിയിച്ചു. രാജ്യത്തെ ഏഴ് നഗരങ്ങളിലെ ദുരിതനിവാരണ പ്രവർത്തനങ്ങൾക്കായി (2021 മുതൽ 2026 സാമ്പത്തിക വർഷം വരെ) 2500 കോടി രൂപയാണ് വകവെച്ചത്. പ്രസ്തുത മാതൃകയിലാണ് മറ്റു നഗരങ്ങളിലെ വെള്ളപ്പൊക്ക […]
തിരുവനന്തപുരം: പെറ്റ് ഷോപ്പ് തീപിടിച്ച് കിളികളും മത്സ്യങ്ങളും ചത്തു. തിരുവനന്തപുരം ഊരൂട്ടമ്പലം നീറമൺകുഴിയിൽ കോളച്ചിറക്കോണം വി എസ് ഭവനിൽ ഷിബിന്റെ ഉടമസ്ഥയിലുള്ള ബ്രദേഴ്സ്, പെറ്റ് ആൻറ് അക്കോറിയത്തിലാണ് തീപ്പിടുത്തം ഉണ്ടായത്. വിൽപനയ്ക്കായി വെച്ചിരുന്ന നൂറിലേറെ കിളികളും വില കൂടിയ മത്സ്യങ്ങളുമാണ് ചത്തത്. നാലു മുയലുകളെയും 9 പ്രാവുകളെയും ജീവനോടെ ലഭിച്ചെങ്കിലും അവ അതിജീവിക്കാനുള്ള സാധ്യത കുറവാണെന്ന് കടയുടമ പറഞ്ഞു. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്ന് ഷിബിൻ പറഞ്ഞു. വാടക കെട്ടിടത്തിലാണ് […]
തിരുവനന്തപുരം: തിരുവനന്തപുരത്ത് മഴയിൽ കെ എസ് ഇ ബിക്ക് വ്യാപക നാശനഷ്ടം. തിരുവല്ലം, വിഴിഞ്ഞം, കോട്ടുകാൽ, കല്ലിയൂർ, പൂഴിക്കുന്ന്, കമുകിൻതോട്, കാഞ്ഞിരംകുളം, പാറശ്ശാലസ ഉച്ചക്കട എന്നീ സെക്ഷനുകളിലാണ് വൈദ്യുതി പോസ്റ്റുകൾക്കും ലൈനുകൾക്കും കേടുപാടുണ്ടായത്. മരങ്ങൾ ലൈനുകൾക്ക് മുകളിലേക്ക് കടപുഴകി വീണും മരച്ചില്ലകൾ ലൈനിൽ പതിച്ചുമാണ് നാശനഷ്ടമുണ്ടായത്. കെ എസ് ഇ ബി പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. പ്രകൃതി ദുരന്തം കാരണമായുണ്ടായ പ്രതിബന്ധങ്ങൾ വകവെയ്ക്കുക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ കർമനിരതരാണെന്നും കെഎസ്ഇബി അറിയിച്ചു. 109 വൈദ്യുതി പോസ്റ്റുകളാണ് കഴിഞ്ഞ ദിവസം […]
തിരുവനന്തപുരം: തലസ്ഥാനത്തെ സ്മാർട്ട് സിറ്റി റോഡുകൾ ജൂൺ 15 ഓടെ സഞ്ചാരയോഗ്യമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 16 റോഡുകൾ പൂർത്തീകരിച്ചു, ഇനി 10 റോഡുകൾ ആണുള്ളത്, സ്കൂൾ തുറക്കുന്നതിന് മുൻപേ റോഡുകൾ സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇനിയുള്ള പത്തു റോഡുകളുടെ പണി 90% പൂർത്തിയായെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരം നഗരത്തിൽ പെട്ടെന്നുണ്ടായ വെള്ളക്കെട്ട് അല്ല, പണ്ടും ഇതേ പോലെ വെള്ളക്കെട്ട് ഉണ്ടാകാറുണ്ട്. മഴക്കെടുതി ഉണ്ടായ ഇടങ്ങൾ പൂർവ്വസ്ഥിതിയിൽ ആക്കുമെന്നും മന്ത്രി പറഞ്ഞു. മഴക്കാലപൂർവ്വ ശുചീകരണം വൈകിയിട്ടില്ല […]
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ ലഭിച്ച കുഞ്ഞിന് പേരിട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നാഴ്ച പ്രായം തോന്നിക്കുന്ന പെണ്‍കുഞ്ഞിനെ കിട്ടിയത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വന്നുകയറിയ കുഞ്ഞിന് ‘മഴ’ എന്ന പേര് തന്നെ ഇട്ടിരിക്കുകയാണ് ശിശുക്ഷേമ സമിതി. പൂര്‍ണ ആരോഗ്യവതിയായ പെൺ കുഞ്ഞ് നിലവില്‍ ദത്തെടുക്കല്‍ കേന്ദ്രത്തില്‍ പരിചരണത്തിലാണ്. ആരോഗ്യപരിശോധനകള്‍ക്കായി കുഞ്ഞിനെ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിശോധനകള്‍ക്കു ശേഷമാണ് കുഞ്ഞിനെ ദത്തെടുക്കല്‍ കേന്ദ്രത്തിലെത്തിച്ചത്. 2002 നവംബര്‍ 14 നാണ് തിരുവനന്തപുരത്ത് അമ്മത്തൊട്ടില്‍ പ്രവര്‍ത്തനമാരംഭിച്ചത്. […]
തിരുവനന്തപുരം: മംഗലപുരത്ത് പാചക വാതക ടാങ്കർ ലോറി മറിഞ്ഞതിനെ തുടർന്ന് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി പൊലീസ്. ഇൻവെർട്ടർ പ്രവർത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുതെന്ന് അധികൃതർ കർശന നിർദേശം നൽകി. അപകടത്തിൽപ്പെട്ട ലോറിയിൽ നിന്നും ഗ്യാസ് മറ്റ് ലോറികളിലക്ക് മാറ്റുന്ന ജോലി തുടരുകയാണ്. അപകടത്തെ തുടർന്ന് പളളിപ്പുറം സിആർപിഎഫ് മുതൽ മംഗലപുരം വരെയുള്ള ദേശീയ പാത വഴിയുള്ള ഗതാഗതം നിർത്തി വച്ച്, വാഹനങ്ങൾ മറ്റൊരു വഴിയിലൂടെയാണ് വിടുന്നത്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടം ഉണ്ടായത്. കനത്ത […]
തിരുവനന്തപുരം: തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് കുഞ്ഞ് മരിച്ചു. ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ക്കെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി. ഗര്‍ഭസ്ഥ ശിശുവിന് അനക്കമില്ലെന്ന് പറഞ്ഞ് അര്‍ദ്ധരാത്രിയിലാണ് യുവതിയും ബന്ധുക്കളും ആശുപത്രിയിലെത്തിയത്. എന്നാൽ കുഞ്ഞ് ഉറങ്ങുകയാണെന്ന് പറഞ്ഞ് ഡ്യൂട്ടി ഡോക്ടര്‍ ഇവരെ തിരികെ അയക്കുകയായിരുന്നു. തുടർന്ന് അടുത്ത ദിവസം നടത്തിയ സ്‌കാനിങിലാണ് കുട്ടി വയറ്റില്‍ തന്നെ മരിച്ചതായി കണ്ടെത്തിയത്. കഴക്കൂട്ടം സ്വദേശിയായ പവിത്രയ്ക്കാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ പൊലീസിലും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിനും പരാതി […]
തിരുവനന്തപുരം: കനത്ത മഴയില്‍ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. റോഡുകളില്‍ പലയിടത്തും രൂക്ഷമായ വെള്ളക്കെട്ടാണ്. അട്ടക്കുളങ്ങരയില്‍ വ്യാപാരസ്ഥാപനങ്ങളില്‍ വെള്ളം കയറി. മുക്കോലയ്ക്കല്‍ ചില വീടുകളിലും വെള്ളം കയറി. അട്ടക്കുളങ്ങര ബൈപ്പാസിലും രൂക്ഷമായ വെള്ളക്കെട്ടാണ് ഉണ്ടായിരിക്കുന്നതാണ്. ഇന്ന് പുലര്‍ച്ചെയുണ്ടായ മൂന്ന് മണിക്കൂര്‍ നിര്‍ത്താതെയുള്ള മഴയാണ് ഇവിടെ വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണം. സ്മാര്‍ട്ട് റോഡ് പ്രവൃത്തിയുടെ ഭാഗമായുള്ള കുഴികളെല്ലാം വെള്ളം നിറഞ്ഞിരിക്കുന്നതിനാൽ അപകട സാധ്യത കൂടുതലാണ്. ചാല മാര്‍ക്കറ്റ്, മുക്കോല ഭാഗം എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. ഇന്ന് കനത്ത […]
തിരുവനന്തപുരം: പാറശ്ശാലയിൽ കെട്ടിടനിര്‍മ്മാണ തൊഴിലാളി സൂര്യാഘാതമേറ്റ് മരിച്ചു. മാവിളക്കടവ്, കഞ്ചാംപഴിഞ്ഞി സ്വദേശി ഫ്രാന്‍സിസ് (55)ആണ് മരിച്ചത്. പ്ലാമൂട്ടുകടയില്‍ കെട്ടിടനിര്‍മാണത്തിനിടെ ഫ്രാൻസിസ് കുഴഞ്ഞു വീഴുകയായിരുന്നു. കനത്ത ചൂടുകാരണം തൊഴിലാളികള്‍ ഇടയക്ക് വിശ്രമിച്ചശേഷമാണ് പണിയെടുത്തിരുന്നത്. കുഴഞ്ഞു വീണ ഫ്രാൻസിസിന്റെ ശരീരമാകെ പൊള്ളിയ നിലയിലായിരുന്നു. ഉടന്‍ മറ്റു തൊഴിലാളികള്‍ പാറശ്ശാല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Read Also: മലപ്പുറത്ത് ആശുപത്രിയില്‍ കയറിച്ചെന്ന് ജീവനക്കാരനെ സ്പാനര്‍ കൊണ്ട് തലയ്ക്കടിച്ചു; യുവാവ് കസ്റ്റഡിയില്‍ Read Also: മസിനഗുഡി വഴിയല്ലെങ്കിലും ആനവണ്ടിയിൽ ഊട്ടിക്കു പോകാം; ഗുണാകേവ് […]
തിരുവനന്തപുരം: വനിതാ സബ് കലക്ടറെ ഫോണിൽ ശല്യപ്പെടുത്തിയ ക്ലർക്കിന് സസ്പെൻഷൻ. ആർഡിഒ ഓഫിസിലെ ജീവനക്കാരനായ സന്തോഷ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. ഇയാൾ നിരന്തരം ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയും വാട്സാപ്പിൽ അനുചിതമായ സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തെന്നാണ് പരാതി. സബ് കലക്ടറും റവന്യു ഡിവിഷനൽ ഓഫിസറും ജില്ലാ വികസന കമ്മിഷണറുമായ അശ്വതി ശ്രീനിവാസനാണ് പരാതി നൽകിയത്.തിങ്കളാഴ്ചയാണു പരാതിക്കിടയായ സംഭവങ്ങൾ. ചൊവ്വാഴ്ചയാണ് ഐഎഎസ് ഉദ്യോഗസ്ഥ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്കു പരാതി നൽകിയത്. Read Also: സഭാ വിശ്വാസികളെ കണ്ണീരിലാഴ്ത്തി ബിലീവേഴ്സ് ഈസ്റ്റേൺ […]
© Copyright News4media 2024. Designed and Developed by Horizon Digital