News4media TOP NEWS
യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍ ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി

News

News4media

ബൈജൂസിന് പുതിയ പ്രതിസന്ധി; ബിസിസിഐയുമായുള്ള സ്പോൺസർഷിപ്പ് ബാധ്യത ഒത്തുതീർപ്പാക്കിയ കരാർ സുപ്രീം കോടതി റദ്ദാക്കി

പ്രമുഖ എഡ്യൂ-ടെക് കമ്പനിയായ ബൈജൂസും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും തമ്മിലുള്ള സ്പോൺസർഷിപ്പ് ബാധ്യത ഒത്തുതീർപ്പ് കരാർ സുപ്രീം കോടതി റദ്ദാക്കി. 58 കോടി രൂപയുടെ സ്പോൺസർഷിപ്പ് ബാധ്യത ഒത്തുതീർപ്പാക്കിയ നടപടിയാണ് കോടതി റദ്ദാക്കിയത്. ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലാണ് ഇരുവരും തമ്മിലുള്ള കരാറിന് അംഗീകാരം നൽകിയത്. ബൈജൂസിന് പണം കടം നൽകിയവർ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. ബൈജൂസ്-ബിസിസിഐ ഒത്തുതീർപ്പ് കരാർ അംഗീകരിച്ച ദേശീയ […]

October 23, 2024
News4media

വെടിക്കെട്ട് നടത്താൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താനുറച്ച് കേരളം; എക്സ്പ്ലോസീവ് ആക്ടിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതികൾ ചർച്ച ചെയ്ത് മന്ത്രിസഭായോഗം

എക്സ്പ്ലോസീവ് ആക്ടിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതികൾ ചർച്ച ചെയ്ത് മന്ത്രിസഭായോഗം. നടപടി തൃശൂർപൂരം ഉൾപ്പെടെ വിവിധ ദേവാലയങ്ങളിലെ കരിമരുന്ന് പ്രയോഗത്തെ പ്രതികൂലമായി ബധിക്കുമെന്നും യോഗം വിലയിരുത്തി. ഇക്കാര്യത്തിൽ സംസ്ഥാനത്തിൻറെ ഉത്കണ്ഠ കേന്ദ്ര സർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തിയെന്നും യോഗത്തിൽ വിശദീകരിച്ചു. വിഷയം ഗൗരവമായി പരിഗണിക്കുന്നതിന് മുഖ്യമന്ത്രി തലത്തിൽ കേന്ദ്ര സർക്കാരിന് കത്തയക്കാൻ തീരുമാനിച്ചു. നിലവിലുള്ള വ്യവസ്ഥകളിൽ 35 ഭേദഗതികളാണ് ഒക്ടോബർ 11ന് പുറത്തിറക്കിയ ഉത്തരവിൽ കേന്ദ്ര സർക്കാർ വരുത്തിയിട്ടുള്ളത്. അതിൽ രണ്ടെണ്ണം പാലിച്ചാൽത്തന്നെ തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് ഉപേക്ഷിക്കേണ്ടിവരും […]

News4media

മദ്യ നിരോധനം പേരിനുമാത്രം; എണ്ണ ടാങ്കറിൽ മദ്യം കടത്താൻ ശ്രമം; ഇരുന്നൂറോളം ബിയർ ക്രേറ്റുകൾ കണ്ടെത്തി; പ്രതികൾ പിടിയിൽ

ബിഹാറിൽ എണ്ണ ടാങ്കറിൽ വൻതോതിൽ മദ്യം കടത്താൻ ശ്രമം. മദ്യ നിരോധിത സംസ്ഥാനമായ ബിഹാറിലാണ് സംഭവം നടന്നത്. പ്രതികൾ എണ്ണ ടാങ്കറിലാണ് മദ്യം കടത്താൻ ശ്രമിച്ചത്. ഹിന്ദുസ്ഥാൻ പെട്രോളിയം ടാങ്കറാണ് കടത്താനായി ഉപയോഗിച്ചത്. ഇതിനെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്. സംഭവത്തിൽ ഇരുന്നൂറോളം ബിയർ ക്രേറ്റുകൾ കണ്ടെത്തിയെന്ന് എക്സൈസ് അറിയിച്ചു. മദ്യം പോലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. കള്ളക്കടത്തുകാരെ മുസാഫർപൂരിൽ നിന്നും എക്സൈസ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. നാഗാലാൻ്റ് രജിസ്‌ട്രേഷനുള്ള ടാങ്കറിലാണ് മദ്യം കടത്തിയത്. മദ്യവുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പിന് സൂചന […]

News4media

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ; വീഡിയോ റിപ്പോർട്ട്

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് യുവാക്കൾ മരിച്ചു. അപകടത്തിൽപ്പെട്ട കാർ അമിത വേഗതയിലായിരുന്നുവെന്ന് കല്ലടിക്കോട് സിഐ ഷഹീർ മാധ്യമങ്ങളോട് പറഞ്ഞു. കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തായും റിപ്പോർട്ടുകളുണ്ട് മുക്കുപണ്ടം പണയം വെച്ച് ബാങ്കിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത അപ്രൈസർ അറസ്റ്റിൽ. കൊല്ലം തേവലക്കരയിലാണ് സംഭവം. തട്ടിപ്പിനായി ഇയാൾ ഉപയോ​ഗിച്ചത് ഇടപാടുകാരുടെ രേഖകൾ ആണെന്നാണ് റിപ്പോർട്ട് ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി മാറി, ഇന്ന് ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഫലമായി സംസ്ഥാനത്ത് മഴ […]

News4media

ബസ് യാത്രക്കാരി കുഴഞ്ഞു വീണ് മരിച്ചു : സംഭവം തൃശൂരിൽ

ബസ് യാത്രക്കിടെ, കുഴഞ്ഞു വീണ് യാത്രക്കാരി മരിച്ചു. പാറപ്പുറത്തുനിന്നും ജോലിക്ക് പോകാൻ ബസിൽ കയറി വലിയപറമ്പ് എത്തിയപ്പോഴേക്കും കുഴഞ്ഞു വീഴുകയായിരുന്നു. കുഴൂർ സൗത്ത് താണിശ്ശേരി സ്വദേശിനിയായ ഇന്ദു വിശ്വകുമാറാണ് (39) മരിച്ചത്. കൊടുങ്ങല്ലൂരിൽ ഇൻറഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെൻറ് സർവീസസിൽ സൂപ്പർവൈസറായിരുന്നു. തുടർന്ന് അതേ ബസിൽ തന്നെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയിലെ തുടർ നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. English summary : Bus passenger […]

News4media

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് വൻ സ്വീകരണം ; നാമനിർദേശപത്രിക ഉടൻ നൽകും

വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ പ്രിയങ്ക കന്നിയങ്കത്തിന് ഒരുങ്ങുന്നു. പ്രിയങ്ക ഗാന്ധി ഇന്നു നാമനിർദേശപത്രിക നൽകും. 11ന് കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയ്ക്കു ശേഷം 12.30നാണു പത്രിക നൽകുക. രാവിലെ പത്തരയോടെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും കണ്ണൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം വയനാട്ടിലെത്തി. രാജ്യത്തെ എല്ലാ കോൺഗ്രസ് മുഖ്യമന്ത്രിമാരും പ്രധാനപ്പെട്ട നേതാക്കളും പോഷകസംഘടനാ ഭാരവാഹികളും എംപിമാർ ഉൾപ്പെടെ ജനപ്രതിനിധികളും റോഡ് ഷോയിലുണ്ടാകും. പ്രിയങ്ക ഗാന്ധി ഇന്നലെ രാത്രി വയനാട്ടിലെത്തിയിരുന്നു. […]

News4media

‘ബ്രോമാൻസ്’ ; അർജുൻ അശോകൻ മഹിമ നമ്പ്യാർ ആദ്യമായി ഒന്നിക്കുന്ന ചിത്രം ; ഷൂട്ടിങ് പൂർത്തിയായി

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബ്രോമാൻസ്’. അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസ് എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായതായി അണിയറ പ്രവർത്തകർ അറിയിച്ചു. 21-ാം തീയതിയാണ് ചിത്രീകരണം അവസാനിച്ചത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ് തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. ജോ ആൻഡ് […]

News4media

നി​ങ്ങളുടെ റേഷൻ കാർഡിൽ മരിച്ചവരുടെ പേരുകൾ ഉണ്ടോ ; നീക്കം ചെയ്യാൻ വൈകല്ലേ ; ഇനി വരാനിരിക്കുന്നത് കനത്ത ശിക്ഷാ നടപടികൾ

മരണപ്പെട്ട കുടുംബാംഗങ്ങളുടെ പേര് റേഷൻ കാർഡിൽ നിന്ന് നീക്കാതെ അനർഹമായ രീതിയിൽ ആനുകൂല്യം കൈപ്പറ്റുന്നതായി കണക്കുകൾ പറയുന്നു. എന്നാൽ ഇത് ഇനി ശിക്ഷാ നടപടികൾക്ക് കാരണമാകും. മഞ്ഞ, പിങ്ക്, നീല റേഷൻ കാർഡുകളിൽപ്പെട്ട അംഗങ്ങൾ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ പേരുകൾ ഉടൻ നീക്കം ചെയ്യണമെന്ന് കോഴിക്കോട് ജില്ലയിലെ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ റേഷൻ കാർഡുടമകൾക്ക് കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് മരിച്ചവരുടെ പേരുകൾ നീക്കിയില്ലെങ്കിൽ നടപടി എന്താകുമെന്ന ചോദ്യം ഉയർന്നത്. മരിച്ചവരുടെ പേരുകൾ റേഷൻ കാർഡിൽ നിന്ന് […]

News4media

പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചു ; യുവാവിന് ശിക്ഷ വിധിച്ച് മധ്യപ്രദേശ് ഹൈക്കോടതി

പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച യുവാവിനെതിരെ മധ്യപ്രദേശ് ഹൈക്കോടതി ശിക്ഷ വിധിച്ചു. ഫൈസാൻ എന്ന യുവാവിനെയാണ് കോടതി ശിക്ഷിച്ചത്. രാജ്യത്തിനെതിരെ പ്രവർത്തിച്ചതിൽ മിസ്രോദ് പോലീസ് സ്‌റ്റേഷനിൽ എല്ലാ മാസവും ആദ്യത്തെയും നാലാമത്തെയും ചൊവ്വാഴ്ചകളിൽ ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിച്ച് 21 തവണ ത്രിവർണ പതാകയെ സല്യൂട്ട് ചെയ്യാനാണ് കോടതി നിർദേശം. ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ഫൈസാൻ ഇന്ന് പോലീസ് സ്‌റ്റേഷനിലെത്തി. ശേഷം ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിച്ച് 21 തവണ ദേശീയ […]

October 22, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]