News4media TOP NEWS
ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ

News

News4media

ന്യൂനമർദ്ദപാത്തിയും ചക്രവാതച്ചുഴിയും; ഇന്ന് വടക്കോട്ട് അതിശക്തമായ മഴ

തിരുവനന്തപുരം: തെക്കൻ തെലങ്കാനയ്ക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെയും തെക്കൻ മഹാരാഷ്ട്ര തീരം മുതൽ തെക്കൻ കേരളത്തിന് സമീപം വരെയായി നിലനിൽക്കുന്ന ന്യൂനമർദ്ദപാത്തിയുടെയും സ്വാധീനഫലമായി കേരളത്തിൽ ഇന്ന് പരക്കെ മഴയെന്ന് കാലാവസ്ഥാ കേന്ദ്രം.Hypotension and Cyclone, Heavy rain ചില പ്രദേശങ്ങളിൽ അതിശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടും ആലപ്പുഴയിലും എറണാംകുളം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, […]

June 8, 2024
News4media

മൂന്നു ചക്രവാതച്ചുഴികൾ; ഇന്ന് മഴ കനക്കും; മൂന്നു ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ പലയിടങ്ങളിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് പുറമേ ശക്തമായ കാറ്റുവീശുമെന്നും മുന്നറിയിപ്പുണ്ട്. മഴ മുന്നറിയിപ്പിനെ തുടർന്ന് മൂന്നു ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലയോര മേഖലകളിൽ ജാഗ്രത തുടരണം. ഇടിയോടും കാറ്റോടും കൂടിയ മഴ കിട്ടിയേക്കും. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തമിഴ്‌നാടിനും […]

June 5, 2024
News4media

133 വർഷത്തിന് ശേഷം ആദ്യം; ബെംഗളൂരുവിൽ ഒറ്റദിവസം പെയ്തത് ഒരുമാസത്തെ മഴ, വൻ നാശനഷ്ടം

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിൽ വൻ നാശനഷ്ടം. ഞായറാഴ്ച അർധരാത്രി വരെ 111 മില്ലിമീറ്റർ മഴയാണ് ബെംഗളൂരുവിൽ പെയ്തത്. ഒരുമാസത്തെ മഴയാണ് ഒറ്റദിവസം കൊണ്ട് പെയ്തത് എന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചു. 133 വർഷത്തിന് ശേഷം ആദ്യമായാണ് ഒരുദിവസം ഇത്രയും മഴ ലഭിക്കുന്നത്. 1891 ജൂൺ 16 ന് 101.6 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള റെക്കോർഡെന്ന് ബെംഗളൂരുവിലെ ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് പറഞ്ഞു. ആ റെക്കോർഡാണ് ഞായറാഴ്ച തിരുത്തിയത്. ജൂൺ മാസത്തിൽ ബെംഗളൂരുവിൽ […]

June 3, 2024
News4media

ഇരട്ട ചക്രവാതച്ചുഴി;കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റും; അടുത്ത ആറുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി, കേരളത്തില്‍ അടുത്ത ആറുദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്നും ബുധനാഴ്ചയുമാണ് തീവ്രമഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി ഇന്ന് ( ഞായറാഴ്ച) ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ […]

June 2, 2024
News4media

തിരുവാതിര ഞാറ്റുവേലക്കു മുന്നേ, തിരിമുറിയാ മഴ; റെഡ് അലർട്ട് മൂന്നു ജില്ലകളിൽ; അടുത്ത മണിക്കൂറുകളിൽ മഴ കനക്കും 

തിരുവനന്തപുരം:  വരും മണിക്കൂറിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മധ്യ-വടക്കൻ ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. തൃശൂർ, മലപ്പുറം കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. തൃശൂർ ജില്ലയിൽ രാവിലെ മുതൽ പെയ്യുന്ന ശക്തമായ മഴയിൽ നഗരപ്രദേശവും ഗ്രാമ പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്. […]

June 1, 2024
News4media

കലി തുള്ളി പെയ്യുന്ന കാലവർഷത്തോടൊപ്പം ചക്രവാതച്ചുഴിയും; ഇന്ന് ‍‍12 ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്ട്; കേരളത്തിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: വേനൽ മഴയുടെ ദുരിതം മാറിവരുമ്പോഴാണ് സംസ്ഥാനത്ത് കാലവർഷമെത്തിയത്. ഇത്തവണത്തെ കാലവർഷ മഴയ്‌ക്ക് ശക്തി വർദ്ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ജൂൺ ഒന്നിന് എത്തേണ്ട കാലവർഷം രണ്ട് ദിവസം മുമ്പാണ് എത്തിയിരിക്കുന്നത്. നിലവിൽ കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലവർഷത്തിന് പിന്നാലെ ചക്രവാതച്ചുഴിയും രൂപപ്പെട്ട സാഹചര്യത്തിലാണ് മഴ ശക്തമാകുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറഞ്ഞു. തിരുവനന്തപുരം, […]

May 31, 2024
News4media

കാലംതെറ്റി പെയ്യുന്ന അതിശക്തമായ മഴക്കിടെ ഇന്ന് കാലവർഷവും എത്തും

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് കാലവർഷം ഇന്നെത്തും. കാലംതെറ്റി അതിശക്തമായ മഴ ലഭിക്കുന്നതിനിടെയാണ് കാലവർഷവും എത്തുന്നത്. ഏഴുദിവസം സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. മഴ മുന്നറിയിപ്പിനെ തുടർന്ന് 11 ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 2 വരെ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്നും […]

May 30, 2024
News4media

സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ തന്നെ കാലവർഷം എത്തിച്ചേരും; ഏഴ് ദിവസം ഇടി, മിന്നൽ, കാറ്റ് എന്നിവയോട് കൂടിയ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ തന്നെ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ പടിഞ്ഞാറൻ കാറ്റ് കേരള തീരത്ത് നിലനിൽക്കുന്നുണ്ട്. ഈ സഹാചര്യത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടി, മിന്നൽ, കാറ്റ് എന്നിവയോട് കൂടിയ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാ. ഒറ്റപെട്ട സ്ഥലങ്ങളിൽ ബുധനാഴ്ച അതി ശക്തമായ മഴക്കും മെയ് 29 മുതൽ ജൂൺ രണ്ടു വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.   Read Also: കെ.എസ്.ആർ.ടി.സി ബസിൽ […]

May 29, 2024
News4media

തെക്കന്‍ തമിഴ്‌നാടിന് മുകളിലായി ചക്രവാത ചുഴി; സംസ്ഥാനത്ത് ഇന്നും മഴ;4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അടുത്ത മൂന്നു മണിക്കൂറിൽ നിന്നു പെയ്യും

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് തീവ്ര മഴയ്ക്കുള്ള സാധ്യത. 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ് ഉള്ളത്. തിരുവനന്തപുരം കൊല്ലം ഇടുക്കി തൃശ്ശൂര്‍ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അടുത്ത 3 മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കും മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുലര്‍ച്ചെ നല്‍കിയ മുന്നറിയിപ്പില്‍ […]

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]