News4media TOP NEWS
യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍ ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി

News

News4media

ഹൈ ലീഡുമായി ഹൈബി ഈഡൻ; ഷൈൻ ചെയ്യാനാവാതെ കെ ജെ ഷൈൻ; എറണാകുളത്ത് യുഡിഎഫിന് റെക്കോർഡ് മുന്നേറ്റം

എറണാകുളം ലോക്സഭാ മണ്ഡലത്തിൽ വോട്ടെണ്ണൽ അവസാനിക്കുമ്പോൾ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് യുഡിഎഫിന്റെ ഹൈബി ഈഡന്‍ വിജയത്തിലേക്ക് അടുക്കുന്നത്. എതിർ സ്ഥാനാർത്ഥിയെക്കാൾ 2,43,047 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഹൈബി ഈഡന്റെ മുന്നേറ്റം. എൽഡിഎഫ് സ്ഥാനാർഥി കെ ജെ ഷൈനിന് 2,28,102 വോട്ടാണ് നേടാനായത്. 2019 ലെ തിരഞ്ഞെടുപ്പില്‍ 169153 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ഹൈബി ഈഡൻ വിജയിച്ചത്. ഇത്തവണ ഈ ഭൂരിപക്ഷം മറികടന്നാണ് മുന്നേറ്റം. കഴിഞ്ഞ തവണ എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി രാജീവ് 322110 വോട്ട് സ്വന്തമാക്കിയിരുന്നു. ഹൈബി ഈഡന്‍ നേടിയത് […]

June 4, 2024
News4media

ജനങ്ങളുടെ മറുപടി; ലൈംഗികാതിക്രമ കേസ് പ്രതി പ്രജ്വൽ രേവണ്ണക്ക് തോൽവി

ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായ എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണക്ക് തോൽവി. കർണാടകയിലെ ഹാസനിൽ നിന്നാണ് പ്രജ്വൽ ജനവിധി തേടിയത്. ദേവഗൌഡ കുടുംബത്തിന്റെ സിറ്റിംഗ് സീറ്റായിരുന്ന ഹാസനിൽ കോൺഗ്രസ് സ്ഥാനാർത്ഥി ശ്രേയസ് പട്ടേൽ ഗൗഡ ഭൂരിപക്ഷം 30,000 കടന്നു. ഏകദേശം 25 വർഷത്തിന് ശേഷമാണ് ഹാസൻ മണ്ഡലം കോൺഗ്രസ് പിടിച്ചെടുക്കുന്നത് എന്ന പ്രത്യേകത കൂടി ഈ ജയത്തിനുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രജ്വലിൻ്റെ പിതാവ് എച്ച്ഡി രേവണ്ണയോട് ഹോളനർസിപൂരിൽ നിന്ന് പരാജയപ്പെട്ട ആളാണ് ശ്രേയസ് പട്ടേൽ. സ്ത്രീകളെ ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും […]

News4media

മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞു കൊണ്ട് തുന്നിച്ചേർത്ത നാടാണിത്, ചിരി മായാതെ മടങ്ങൂ ടീച്ചർ; ഓർമ്മപ്പെടുത്തലുമായി കെ കെ രമയുടെ ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: രാജ്യം ഉറ്റുനോക്കിയ കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളിൽ ഒന്നാണ് വടകര. വോട്ടെണ്ണൽ അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജയെക്കാൾ 78,663 വോട്ടിന്റെ ലീഡിലാണ് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. കെ കെ ശൈലജ തോൽവിയോടടുക്കുമ്പോൾ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കെ കെ രമ. ‘ചിരി മായാതെ മടങ്ങൂ’ എന്നാണ് ഫേസ്ബുക്കിൽ ശൈലജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് രമ കുറിച്ചിരിക്കുന്നത്. വരും തിരഞ്ഞെടുപ്പുകളിൽ മതമല്ല മനുഷ്യനാണ് ഇവിടെ പ്രവർ‌ത്തിക്കുക എന്നും രമ പറയുന്നു. കെ കെ […]

News4media

‘തൃശൂർ ഇങ്ങ് എടുത്തു’; നന്ദിപറയാൻ ഹെലികോപ്ടറില്‍ സുരേഷ് ഗോപി തൃശൂരിലേക്ക്

തൃശൂരില്‍ അരലക്ഷത്തിലേറെ ലീഡുയർത്തി സുരേഷ് ഗോപിയുടെ മുന്നേറുന്നു. ഭാര്യ‌യ്ക്കും മക്കള്‍ക്കുമൊപ്പം തിരുവനന്തപുരത്തെ വീട്ടിലാണ് നിലവില്‍ സുരേഷ് ഗോപിയുള്ളത്. അനുവാദം ലഭിച്ചാല്‍ ഉടൻ തന്നെ ഹെലികോപ്ടറില്‍ അദ്ദേഹം തൃശൂരിലേയ്ക്ക് പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ കേരളത്തില്‍ ബിജെപിയുടെ ചുമതലയുള്ള പ്രകാശ് ജാവേദ്ക്കർ ശാസ്താംകോട്ടയിലെ വീട്ടില്‍ നേരിട്ടെത്തി സുരേഷ് ഗോപിയെ അഭിനന്ദിച്ചു. തൃശൂർ പൂരം പോലെ ആവേശംമുറ്റി നിന്ന വോട്ടെണ്ണലിൽ എൽഡിഎഫ് ആയിരുന്നു തുടക്കത്തിൽ ലീഡ് ചെയ്തത്. എന്നാൽ ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ സുരേഷ് ഗോപി ലീഡ് ഉയർത്തി. പിന്നീട് വോട്ടെണ്ണിയ ഓരോ […]

News4media

കേന്ദ്രത്തിൽ ഒപ്പത്തിനൊപ്പം; എക്സിറ്റ് പോളുകളെ തള്ളി ഇന്ത്യ സംഖ്യത്തിന്റെ മുന്നേറ്റം

ന്യൂഡൽഹി: രാജ്യത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ അപ്രതീക്ഷിത മുന്നേറ്റവുമായി ഇന്ത്യ സംഖ്യം. 228 സീറ്റിലാണ് ഇന്ത്യ സംഖ്യം ലീഡ് ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ എൻഡിഎ വ്യക്തമായ മുന്നേറ്റം നടത്തിയിരുന്നെങ്കിലും, പിന്നീട് ഇന്ത്യ സഖ്യം ശക്തമായി തിരിച്ചു വരികയായിരുന്നു. ഇരു മുന്നണികളും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും പിന്നീട് വീണ്ടും എൻഡിഎ മുന്നിൽ കയറി. 2014നു ശേഷം ഇതാദ്യമായി കോൺഗ്രസ് 100 സീറ്റുകളിൽ ലീഡ് ചെയ്യുന്നത്. അതേസമയം 292 സീറ്റിന്റെ ലീഡാണ് എൻഡിഎക്ക് ഉള്ളത്. ഭരണം പിടിക്കാൻ 272 സീറ്റുകളാണ് വേണ്ടത്. വാരാണസിയിൽ […]

News4media

കേരളം വലത്തേക്ക്; എൽഡിഎഫ് കിതക്കുന്നു; എൻഡിഎ അക്കൗണ്ട് തുറക്കുന്നു

വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ യുഡിഎഫിന്റെ കുതിപ്പും എൻഡിഎയുടെ എന്ററിയും ഇടതിന്റെ കിതപ്പുമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. 16 മുതൽ 17 സീറ്റുവരെ യുഡിഎഫ് മുന്നേറുകയാണ്. എന്നാല്‍ ഇടത് മുന്നണിയാകട്ടെ ആലത്തൂർ മണ്ഡലത്തിലും ആറ്റിങ്ങലിലും മാത്രമാണ് മുന്നേറുന്നത്. 2019 ൽ നിന്ന് വ്യത്യസ്തമായി എൻഡിഎയുടെ രണ്ട് സ്ഥാനാർ‌ത്ഥികളാണ് കേരളത്തിൽ മുന്നിട്ട് നിൽക്കുന്നത്. തുടക്കം മുതൽ ലീഡ് നില ഉയർത്തിയാണ് തൃശൂരിൽ സുരേഷ് ​ഗോപി മുന്നേറുന്നത്. ഈ ട്രെന്റിനെ പിടിച്ചുകെട്ടാൻ വി എസ് സുനിൽ കുമാറിനോ കെ മുരളീധരനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതേ […]

News4media

‘മോദി ​ഗ്യാരന്റി’ ഏറ്റില്ലെന്ന് ഫലസൂചനകൾ; ഇടിഞ്ഞ് ഓഹരി വിപണി

ലോക്സഭ തെരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ ഫലങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ സഖ്യം മുന്നേറുന്ന പശ്ചാത്തലത്തിൽ ഓഹരി വിപണിയിൽ വൻ ഇടിവ്. വൻ ഭൂരിപക്ഷത്തോടെ എൻഡിഎ വീണ്ടും അധികാരത്തിൽ വരുമെന്നായിരുന്നു എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും.  ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്നലെ വൻ മുന്നേറ്റമാണ് കാഴ്ചവെച്ചത്. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ച് കൊണ്ട് ഇന്ത്യ സഖ്യം മുന്നേറിയതാണ് ഓഹരി വിപണിയിൽ പ്രതിഫലിച്ചത്. റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ ഓഹരി വിപണി ഇന്ന് കനത്തവിൽപ്പന സമ്മർദ്ദമാണ് […]

News4media

കൊല്ലത്ത് ഉജ്ജ്വല മുന്നേറ്റം നടത്തി യുഡിഎഫ്; എൻ.കെ.പ്രേമചന്ദ്രന്റെ ലീഡ് 10000 കടന്നു; നടൻ മുകേഷ് പിന്നിൽ

കൊല്ലത്ത് യു ഡി എഫ്ഉ മുന്നേറ്റം തുടരുന്നു. വോട്ടെണ്ണൽ തുടങ്ങി ഒരു മണിക്കൂർ‌ പിന്നിട്ടപ്പോൾ കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രന്റെ ലീഡ് പതിനായിരം കഴിഞ്ഞു. നടൻ മുകേഷാണ് എൽഡിഎഫ് സ്ഥാനാർഥി. വോട്ടെണ്ണലിന്റെ തുടക്കത്തിൽ എൽഡിഎഫ് സ്ഥാനാർഥിയാണ് മുന്നേറിയത്. എന്നാൽ അരമണിക്കൂർ പിന്നിട്ടതോടെ എൽഡിഎഫ് സ്ഥാനാർഥി പിന്നിലായി. പ്രേമചന്ദ്രന്റെ ലീഡ് 1000 കടന്നു. പിന്നീട് പ്രേമചന്ദ്രൻ ലീഡ് കുത്തനെ ഉയർത്തി. വോട്ടെടുപ്പ് മുക്കാൽ മണിക്കൂർ പിന്നിട്ടപ്പോൾ ലീഡ് അയ്യായിരം പിന്നിട്ടു. ഒരു മണിക്കൂർ കഴിഞ്ഞതോടെ ലീഡ് പതിനായിരമായി. ഒരു […]

News4media

അമേത്തിയിൽ സ്മൃതി ഇറാനി പിന്നിൽ; കോൺഗ്രസ് തിരിച്ചു പിടിക്കുമോ?

ഉത്തർ പ്രദേശിലെ അമേഠി ലോക്സഭാ മണ്ഡലത്തിൽ രണ്ടാമൂഴം ലക്ഷ്യമിട്ട ബിജെപിയുടെ സ്മൃതി ഇറാനിക്ക് അടിപതറുന്നു. നിലവിൽ അമേഠി ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസിൻ്റെ കിഷോരി ലാലാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസിന്‍റെ പരമ്പരാഗത സീറ്റായിരുന്ന ഉത്തർപ്രദേശിലെ അമേത്തി 2019ലെ തെരഞ്ഞെടുപ്പിലാണ് ബി.ജെ.പി പിടിച്ചെടുത്തത്. രാഹുൽ ഗാന്ധിയെ അരലക്ഷത്തിലേറെ വോട്ടുകൾക്ക് തോൽപ്പിച്ച ബി.ജെ.പിയുടെ സ്മൃതി ഇറാനിയാണ്. ഇത്തവണ സ്മൃതിയെ നേരിടാൻ കോൺഗ്രസ് മത്സര രംഗത്ത് ഇറക്കിയിരിക്കുന്നത് കിഷോരി ലാൽ ശർമയെയാണ്. അഞ്ചാംഘട്ട വോട്ടെടുപ്പ് നടന്ന മേയ് 20നാണ് അമേത്തിയിൽ ജനവിധി രേഖപ്പെടുത്തിയത്. […]

News4media

ലീഡ് തിരിച്ചു പിടിച്ച് മോദി; വാരണാസിയിൽ മുന്നിൽ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വാരണാസിയിൽ പിന്നിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ലീഡ് തിരിച്ചു പിടിക്കുന്നു. ആദ്യ റൗണ്ടിൽ മുന്നിലായിരുന്ന കോൺഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായിയെയാണ് മോദി പിന്നിലാക്കിയത്. 9505 വോട്ടിനാണ് മോദി മുന്നിട്ട് നിൽക്കുന്നത്. അതേസമയം, രാജ്യത്ത് ഇന്ത്യ സഖ്യവും എൻഡിഎയും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. എൻഡിഎ 304 ഇന്ത്യ സഖ്യം 210 എന്നിങ്ങനെയാണ് ഇപ്പോഴത്തെ ലീഡ് നില. അതേസമയം തൃശൂരിൽ വ്യക്തമായ ലീഡ് നിലയാണ് സുരേഷ്ഗോപിയ്ക്ക്. നിലവിൽ 10142 വോട്ടുകൾക്ക് മുന്നിലാണ്. ആദ്യ റൗണ്ടിൽ […]

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]