തിരുവനന്തപുരം: വർഷത്തിലൊരിക്കൽ നടത്തിവരുന്ന കേരള സർക്കാരിന്റെ സാംസ്കാരിക പരിപാടിയായ കേരളീയം ഇത്തവണ വേണ്ടെന്ന് തീരുമാനം. മുണ്ടക്കൈ – ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് കേരളീയം വേണ്ടെന്ന് വെക്കാൻ തീരുമാനിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും പരിപാടി വേണ്ടെന്ന് വയ്ക്കാൻ കാരണമായെന്ന് സർക്കാർ അറിയിച്ചു.(Landslides and Financial Woes Force Cancellation of Keraleeyam) കഴിഞ്ഞ തവണ കേരളിയം പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട് സർക്കാർ വിമർശനം നേരിട്ടിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് കേരളീയം പരിപാടി സംഘടിപ്പിച്ചത്. ഇത്തവണ പരിപാടി ഡിസംബറിലേക്ക് […]
തിരുവനന്തപുരം: ഈ വർഷവും കേരളീയം പരിപാടി സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഈ വർഷം ഡിസംബറിലാകും കേരളീയ, നടത്തുക. പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ സംഘാടക സമിതി യോഗം ചേർന്നു.(Kerala government keraleeyam) പരിപാടിക്ക് വേണ്ട ചെലവ് സ്പോൺസർഷിപ്പിലൂടെ കണ്ടെത്താൻ വകുപ്പുകൾക്ക് നിർദേശം നല്‍കി. കഴിഞ്ഞ വർഷം നവംബർ മാസത്തിലായിരുന്നു കേരളീയം നടത്തിയത്. ഇനി എല്ലാ വർഷവും കേരളീയം നടത്തുമെന്നും തിരുവനന്തപുരമായിരിക്കും സ്ഥിരം വേദിയെന്നും മുഖ്യമന്ത്രി കഴിഞ്ഞ വർഷം കേരളീയത്തിന്റെ സമാപന […]
കെഎസ്ആർടിസി പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ ഇന്ന് ഹാജരാകാനാകില്ലെന്നറിയിച്ച ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഹാജരാകണമെന്ന് നിർദ്ദേശിച്ചിട്ടും ഇന്ന് ചീഫ് സെക്രട്ടറി ഹാജരായില്ല. കേരളീയത്തിന്റെ തിരക്കായതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചത്. ഇതോടെ ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയെ നാണം കെടുത്തുന്നത് എന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനം.ചീഫ് സെക്രട്ടറി ഹാജരാകുന്നതിനായി ഹർജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. ചീഫ് സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.
© Copyright News4media 2024. Designed and Developed by Horizon Digital