1.സംസ്ഥാനത്ത് മഴ തുടരും 2.പത്തനംതിട്ടയിൽ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി 3.മദ്യംനൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; യുവാവിനും കൂട്ടുനിന്ന ഭാര്യാമാതാവിനും 27 വർഷം തടവ് 4.മുട്ടിൽ മരംമുറിക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം കൈമാറി; അഗസ്റ്റിൻ സഹോദരങ്ങൾ അടക്കം 12 പ്രതികൾ 5.മസ്ക്കറ്റിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു 6.അമേരിക്കയിൽ വെടിവെപ്പ്; 22 പേർ കൊല്ലപ്പെട്ടു, അക്രമിയുടേതെന്ന് സംശയിക്കുന്ന ചിത്രം പുറത്ത് 7.ദുബായിൽ ഇ-സ്കൂട്ടർ അപകടങ്ങൾ; എട്ട് മാസത്തിനിടയിൽ അഞ്ച് പേർ മരിച്ചതായി പൊലീസ് 8.ചൈനയിൽ ഭൂചലനം. […]
തിരുവനന്തപുരം : കോഴിക്കോട് നിപ്പ രോഗം ഇടയ്ക്കിടെ ഉണ്ടാകുന്നത് സംബന്ധിച്ചുള്ള പഠനത്തിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോടുമായി അതിർത്തി പങ്കിടുന്ന വയനാട് ജില്ലയിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ പഠനത്തിലാണ് നിർണായകമായ കണ്ടെത്തൽ. വയനാട് നിന്നും പിടികൂടിയ വവ്വാലുകളിൽ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി.ബത്തേരി, മാനന്തവാടി പ്രദേശങ്ങളിലാണ് വൈറസ് ഉള്ള വവ്വാലുകളെ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. പക്ഷികളും മറ്റും കടിച്ച പഴങ്ങൾ കഴിക്കുന്നത് […]
വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വില വർധനവ് തീരുമാനിക്കുന്നത് റെഗുലേറ്ററി കമീഷനാണ്. പുറത്ത് നിന്ന് വാങ്ങുമ്പോൾ കമ്മീഷനാണ് വില നിശ്ചയിക്കുന്നത്. ഇറക്കുമതി കൽക്കരി ഉപയോഗികണമെന്ന കേന്ദ്ര സർക്കാർ നിർദേശമാണ് നിലവിൽ 17 പൈസ വർധിപ്പിക്കാൻ കാരണമെന്നും മന്ത്രി പറഞ്ഞു.മഴയുടെ കുറവ് പരിഗണിക്കണമെന്നും വലിയ ചാർജ് വർധനവ് ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. സ്വന്തമായി വൈദ്യുതി ഉത്പാദനം നടത്തിയാൽ മാത്രമേ നിരക്ക് വർധിക്കുന്നതിൽ നിന്ന് രക്ഷയുള്ളുവെന്നും മന്ത്രി കൂട്ടിചേർത്തു. Read Also :മഞ്ചേശ്വരം തിരഞ്ഞെടുപ്പ് […]
ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത് അപകടത്തിൽപ്പെടുന്നവർ നിരവധിയാണ്. ഏറ്റവുമൊടുവിൽ കൊച്ചിയിലും അങ്ങനെയൊരു അപകടം സംഭവിച്ച ഞെട്ടലിലാണ് കേരളം. അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ടു ഡോക്ടർമാരുടെ ജീവനാണ് നഷ്ടമായത്. മരിച്ചവരിൽ ഒരാളുടെ ജന്മദിനം ആഘോഷിച്ചുള്ള മടക്കയാത്ര മരണത്തിലേക്കായിരുന്നു എന്നത് ഏറെ വിഷമകരം. ഗൂഗിൾ മാപ്പ് പറഞ്ഞു തരുന്ന വഴികൾ പലപ്പോഴും മരണത്തിലേക്കാണ് തള്ളി വിടുന്നത്. മഴക്കാലത്താണ് ഏറെയും അപകടങ്ങൾ സംഭവിക്കുന്നത്. ഇക്കാലത്ത് ഏറെ ഉപകാരപ്പെടുന്ന ഗൂഗിൾ സേവനങ്ങളിൽ ഒന്നാണ് ഗൂഗിൾ മാപ്പ്. വാസ്തവത്തിൽ […]
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മഴ സാധ്യത കണക്കിലെടുത്ത് കേരളത്തിലെ 14 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മ്യാന്മറിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴി വരും മണിക്കൂറിൽ ന്യൂനമർദമായി മാറും. ഇതിന്റെ സ്വാധീന ഫലമായി അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ ലഭിക്കും. ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്കും സാധ്യത. കേരള തീരത്തും തെക്കന് തമിഴ്നാട് […]
അനില സി എസ് പീലിവിടർത്തി ആനന്ദ നൃത്തമാടുന്ന മയിലുകളെ എല്ലാവർക്കും ഇഷ്ടമാണ്. നാട്ടിലൊരു മയിൽ ഇറങ്ങിയാൽ ഉടനെ ഫോട്ടോ എടുക്കാനായി പുറകെ പായാറുമുണ്ട്. എന്നാൽ മയിലുകൾ നമുക്ക് ശല്യമായി മാറുന്ന അവസ്ഥയിലേക്ക് ഇപ്പോൾ കാര്യങ്ങൾ പോയി കൊണ്ടിരിക്കുന്നു. ദിനംപ്രതി കേരളത്തിൽ മയിലുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാവുകയാണ്. 1998 നു ശേഷം കേരളത്തിലെ മയിലുകളുടെ എണ്ണത്തിൽ 150 ശതമാനത്തിന്റെ വർധന ഉണ്ടായതായാണ് കണക്കുകൾ. കേരളത്തിൽ 30 വർഷം മുമ്പ് മയിൽ ഒരു അപൂർവ്വജീവി ആയിരുന്നെങ്കിൽ ഇന്ന് മയിലുകൾ ഇല്ലാത്ത […]
ഇടുക്കി: അരിക്കൊമ്പൻ മദപ്പാടിലെന്ന് തമിഴ് നാട് വനം വകുപ്പ്. നെയ്യാറിന് 65 കിലോമീറ്റർ അകലെയാണ് അരിക്കൊമ്പൻ ഉള്ളത്. അരികൊമ്പന് ഒപ്പം മറ്റ് നാല് ആനകളും പ്രദേശത്ത് ഉണ്ടെന്നും ഡെപ്യൂട്ടി വൈൽഡ് ലൈഫ് വാർഡൻ സെമ്പകപ്രിയ പറഞ്ഞു.മുൻകരുതലിന്റെ ഭാഗമായി പ്രദേശത്തെ തേയില ഫാക്ടറി പ്രവർത്തിപ്പിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഊത്തിലെ സ്കൂളിനും അവധി നൽകിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി വൈൽഡ് ലൈഫ് വാർഡൻ സെമ്പക പ്രിയ പറഞ്ഞു. അരിക്കൊമ്പൻ കേരളത്തിലേക്ക് എത്തില്ലെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. ഒരു ദിവസം 10 കിലോമീറ്റർ അരിക്കൊമ്പൻ […]
നിപ രോഗബാധ സംശയിച്ച തിരുവനന്തപുരത്ത് നിരീക്ഷണത്തിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലം നെഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യട്ടിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. തിരുവനന്തപുരത്ത് നിപ വൈറസ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഒരാൾ കൂടി നിരീക്ഷണത്തിലുണ്ട്. കാട്ടാക്കട സ്വദേശിനിയും പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും.സംസ്ഥാനത്ത് ഇതുവരെ 181 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ പുതിയ പോസിറ്റീവ് കേസുകളില്ലാത്തത് ആശ്വാസമാണ്. രോഗ ലക്ഷണങ്ങളോടെ അഞ്ച് പേരെ കൂടി മെഡിക്കൽ കോളജിൽ ഐസോലേഷനിലാക്കി. ഇതിൽ ഒരാൾ ആരോഗ്യപ്രവർത്തകയാണ്. സമ്പർക്കപ്പട്ടിയിലുള്ളവരുടെ എണ്ണം 1192 ആയി. പോസിറ്റീവായ് […]
മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു..കരുളായി വനമേഖലയിൽ മാവോയിസ്റ്റുകളെ ഏറ്റുമുട്ടൽ കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ സംഘം ചേർന്നുവെന്നും വഴി തടസപെടുത്തിയെന്നുമാണ് കേസ്. കുന്ദമംഗലം ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഗ്രോ വാസുവിനെ വെറുതെ വിട്ടത്. കേസിൽ വാദം പൂർത്തിയായിരുന്നു.കേസിൽ 7 സാക്ഷികളെയാണ് വിസ്തരിച്ചത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് വാദിച്ച വാസു, തെളിവുകളോ സാക്ഷികളെയോ ഹാജരാക്കിയിരുന്നില്ല. കഴിഞ്ഞ 45 ദിവസമായി കേസിൽ റിമാന്റിൽ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം […]
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മൂന്ന് കേന്ദ്രആരോഗ്യസംഘം ഇന്നെത്തും.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നും നാല് പേരടങ്ങുന്ന ഒരു വിദഗ്ധ സംഘത്തെ കൂടാതെ ഐസിഎംആറിൽ നിന്നുള്ള സംഘവും പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മൊബൈൽ ലാബ് യൂണിറ്റ് അടങ്ങുന്ന മറ്റൊരു സംഘവും ഇന്ന് എത്തും. രോഗം കണ്ടെത്തിയ കോഴിക്കോട് മൂന്ന് സംഘവും ക്യാമ്പ് ചെയ്യും. രോഗത്തിന്റെ ഉറവിടങ്ങളായി സംശയിക്കുന്ന മരുതോങ്കരയിലും ആയഞ്ചേരിയിലും ഇവർ പരിശോധന നടത്തും. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘം മൊബൈൽ ലാബ് സജ്ജമാക്കും. […]
© Copyright News4media 2024. Designed and Developed by Horizon Digital