സംസ്ഥാന സർക്കാർ പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടക്കുകയാണ്. പ്രതിസന്ധിക്ക് പുറകെ പ്രതിസന്ധിയും ചരിത്രത്തിലില്ലാത്ത വിധം സർക്കാർ ഉദ്യോഗസ്ഥരുടെ വരെ ശമ്പളം മുടങ്ങലുമൊക്കെയായിരുന്നു പോയ വർഷം എങ്കിൽ ഇത്തവണ സാമ്പത്തിക സ്ഥിതിക്ക് ആശ്വാസം ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ധനവകുപ്പ്. ശമ്പളവും പെൻഷനും മുടങ്ങില്ലെന്നും സംസ്ഥാന സർക്കാർ ഉറപ്പ് പറയുകയാണ്. എന്നാൽ, ബജറ്റിലെ നികുതി-ഫീസ് വർധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ വരുമ്പോൾ കേരളത്തിൽ വരുന്നത് സുപ്രധാന മാറ്റങ്ങൾ. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പോലെ ഭാരം ജനങ്ങളിലേക്ക് അധികം എത്തില്ലെങ്കിലും വരുമാന വർദ്ധനക്ക് സംസ്ഥാന […]
തിരുവനന്തപുരം : ഇന്ത്യയിലെ ഉയർന്ന ജീവിതനിലവാരവും ഉയർന്ന ആളോഹരി വരുമാനവുമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എന്നാൽ, കേരള സർക്കാർ സാമ്പത്തിക ചുഴിയിൽപെട്ടു നട്ടം തിരിയുകയാണ്. ശമ്പളം കൊടുക്കാനും പെൻഷൻ കൊടുക്കാനും പലിശ നൽകാനും ക്ഷേമവികസന പ്രവർത്തനങ്ങൾ നടത്താനും പണമില്ലാതെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. ചുരുക്കത്തിൽ പറഞ്ഞാൽ കേരള സർക്കാർ കഠിന ദാരിദ്ര്യത്തിലാണ്. ഗവൺമെന്റിന്റെ വരുമാനവും ചെലവും തമ്മിലുള്ള അന്തരമാണ് ഈ പ്രതിസന്ധിക്കു കാരണം. സംസ്ഥാനം ഭരിച്ചിരുന്നവരും ഇപ്പോൾ ഭരിച്ചുകൊണ്ടിരിക്കുന്നവരും ഈ പ്രതിസന്ധിക്ക് ഉത്തരവാദികളാണ്. പരിമിതങ്ങളായ വിഭവങ്ങളും അപരിമിതങ്ങളായ ആവശ്യങ്ങളും തമ്മിലുള്ള […]
തിരുവനന്തപുരം: സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകമാകുന്നതായി റിപ്പോർട്ട്. ഉന്നത വിദ്യാഭ്യാസമുള്ളവരാണ് തട്ടിപ്പിന് ഇരകളിൽ ഭൂരിഭാഗവും. വിവിധ കേസുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വർഷത്തിനിടെ നിർജീവമാക്കിയത് 3251 ബാങ്ക് അക്കൗണ്ടുകൾ. 3,339 സിംകാർഡുകളും റദ്ദാക്കി. കോവിഡിന് പിന്നാലെയാണ് സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണത്തിലെ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. തട്ടിപ്പ് കേസുകളിൽ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിൽ ഏറെയും പലരിൽ നിന്നും വാടകക്കെടുത്തവയാണ്. ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് സൈബർ പൊലീസ് ബോധവൽക്കരണം നടത്തുന്നതിടെയാണ് തട്ടിപ്പുകളുടെ എണ്ണത്തിലെ വർധന. സൈബർ പോലീസ് നൽകുന്ന നിർദ്ദേശങ്ങൾ […]
കൊച്ചി: വയനാട് അടക്കമുള്ള നാല് മണ്ഡലങ്ങളിലേക്ക് കൂടി ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് കേരളത്തിൽ മത്സര ചിത്രം പൂർത്തിയായി. മത്സരിക്കില്ലെന്ന് പറഞ്ഞ് മാറി നിന്നിരുന്ന കെ സുരേന്ദ്രനെ ഒടുവിൽ ദേശീയ നേതൃത്വം ഇടപെട്ട് വയനാട്ടിൽ രംഗത്തിറക്കുകയായിരുന്നു.തീരുമാനത്തിൽ സന്തോഷമുണ്ടെന്നും അമേഠിയിലെ ജനങ്ങൾ എങ്ങനെ വിധിയെഴുതിയോ അതേ രീതിയിൽ വയനാടും ഇക്കുറി രാഹുലിനെതിരെ വിധിയെഴുതുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.വയനാട് സീറ്റ് ബിഡിജെഎസിൽ നിന്ന് ഏറ്റെടുത്തപ്പോൾ മുതൽ സ്ഥാനാർത്ഥി ആരെന്ന കാര്യത്തിൽ ചർച്ചകൾ പലതുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ വട്ടം 431,000 വോട്ടുകൾക്ക് രാഹുൽ […]
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അറിയിപ്പിൽ മാറ്റം. കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്ന് രാത്രി കേരളത്തിലെ നാല് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. രാത്രി എട്ട് മണിയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഴ സാധ്യത. അതിനിടെ നാളെ രാത്രി കേരള തീരത്ത് […]
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയിൽ ചേരുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് പിന്നാലെ അനുനയ നീക്കങ്ങളുമായി കോൺഗ്രസും എൽ.ഡി.എഫും. കോൺഗ്രസ് വിട്ടുപോകാൻ സാധ്യതയുള്ള എല്ലാ നേതാക്കളുമായും മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ ആശയവിനിമയം നടത്തി. ഒരു മുൻ മന്ത്രിയും രണ്ട് മുൻ എംഎൽഎയും സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷയും ഉൾപ്പെടെയുള്ളവരാണ് ഇന്ന് ബിജെപിയിൽ ചേരുക എന്നാണ് റിപ്പോർട്ട്. 2011-16 ഉമ്മൻ ചാണ്ടി സർക്കാരിൽ സുപ്രധാനമായ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയാണ് നേതൃത്വത്തിന്റെ […]
പാലക്കാട്: പാലക്കാട് ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂറ്റനാട് വാവനൂർ കട്ടിൽമാടത്ത് ആണ് സംഭവം. പ്രീതിയുടെ മകൻ സൂര്യനാരായണൻ (12) ആണ് മരിച്ചത്. വീടിന്റെ മുകളിൽ നിലയിലാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീടിൻ്റെ മുകൾനിലയിലേക്ക് പോയ സൂര്യനാരായണനെ വിളിച്ചിട്ടും വിളികേൾക്കാതിരുന്നതോടെ നോക്കാനെത്തിയ അമ്മയാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കാണുന്നത്. ഉടൻ തന്നെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം […]
പാലക്കാട്: മണ്ണാര്‍ക്കാട് പതിനൊന്നുകാരന് സൂര്യാഘാതമേറ്റു. മണ്ണാര്‍ക്കാട് സ്വദേശി രാധാകൃഷ്ണന്‍റെ മകൻ ശ്രീരാജിനാണ് സൂര്യാഘാതത്തില്‍ പൊള്ളലേറ്റത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി, ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണ്. സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തേ അറിയിച്ചിട്ടുണ്ട്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി മാസം തന്നെ സംസ്ഥാനത്ത് കനത്ത ചൂടാണ് അനുഭവപ്പെട്ടത്. മാര്‍ച്ചില്‍ ഇനി ചൂടിന് ആശ്വാസമായി വേനല്‍ മഴ എപ്പോള്‍ എത്തുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ചൂട് […]
ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 195 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ആദ്യഘട്ടത്തിൽ പുറത്തുവന്നിരിക്കുന്നത്. ഇതിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളുണ്ട്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ദേയാണ് പട്ടിക പ്രഖ്യാപിച്ചത്. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ദേശീയ നിർവ്വാഹക സമിതി യോഗത്തിലായിരുന്നു ഇതുസംബന്ധിച്ച അന്തിമതീരുമാനം നേതാക്കൾ കൈക്കൊണ്ടത്. ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കും മുൻപേ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. രണ്ട് കേന്ദ്രമന്ത്രിമാരും രണ്ട് മുൻ […]
തിരുവനന്തപുരം: ദക്ഷിണേന്ത്യയിൽ നരേന്ദ്ര മോദിയെ മത്സരിപ്പിക്കുന്ന മണ്ഡലമേത്? കേരളമോ തമിഴ്നാടോ? ചർച്ചകൾ പുരോഗമിക്കുന്നു. ദക്ഷിണേന്ത്യയിൽ മോദി മത്സരിക്കാനെത്തിയാൽ മോദി അനുകൂല തരംഗം മറ്റ് മണ്ഡലങ്ങളിലും പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പാർട്ടി ദേശീയ നേതൃത്വം കണക്കുകൂട്ടുന്നത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി വഡോദരയിലും വാരാണസിയിലും മത്സരിച്ചിരുന്നു. 2019ൽ വാരാണസിയിൽ മാത്രമാണ് മോദി മത്സരിച്ചിരുന്നത്. എന്നാൽ, ഇത്തവണ വാരണാസിക്ക് പുറമെ രണ്ടാമതൊരു സീറ്റിൽ കൂടി മോദി മത്സരിക്കണമെന്ന വികാരം പാർട്ടിക്കുള്ളിൽ ശക്തമാണ്. ദക്ഷിണേന്ത്യയിൽ കൂടി കൂടുതൽ സീറ്റുകൾ നേടുന്നതിന് […]
© Copyright News4media 2024. Designed and Developed by Horizon Digital