ഗായിക കെ എസ് ചിത്രയ്‌ക്കെതിരെ വ്യാപക സൈബർ ആക്രമണം. അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിന് പിന്നാലെയാണ് അവർക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം നടത്തുന്നത്. അയോധ്യ പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നായിരുന്നു ചിത്രയുടെ വീഡിയോ സന്ദേശം. ചിത്രയുടെ ആഹ്വാനത്തിന് പിന്നാലെ സാമൂഹ മാധ്യമങ്ങളില്‍ അതിരൂക്ഷമായ ആക്രമണമാണ് അവർ നേരിടുന്നത്. ചിത്രയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെപേർ രംഗത്തെത്തിയിട്ടുണ്ട്. ചിത്രക്കെതിരെ സൈബര്‍ ഇടത്തില്‍ നടക്കുന്നത് ഫാസിസമാണെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. […]
© Copyright News4media 2024. Designed and Developed by Horizon Digital