ആധുനികവത്കരണത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന റെയില്‍വേ വരും വര്‍ഷങ്ങളെ ലക്ഷ്യമിട്ട് കൂടുതൽ അപദ്ധതികൾ ആവിഷ്കരിക്കുകയാണ്. ബുള്ളറ്റ് ട്രെയിന്‍,വന്ദേഭാരത് ട്രെയിനുകള്‍,വന്ദേഭാരത് സ്ലീപ്പര്‍ എഡിഷന്‍, വന്ദേഭാരത് മെട്രോ എന്നിവ അവയിൽ ചിലതുമാത്രം. (Tickets from just Rs.35; 250 km speed, Railways is about to release another cool train as a gift to India!) ഇതിനു പിന്നാലെ, കൂടുതല്‍ അമൃത് ഭാരത് ട്രെയിനുകളും രംഗത്തിറക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ നോണ്‍ എസിയായി സാധാരണക്കാരെ ലക്ഷ്യംവച്ച് ട്രാക്കിലിറക്കിയ […]
ഇന്ത്യയുടെ അഭിമാനമായ വന്ദേഭാരതില്‍ വലിയ തുക നല്‍കി ടിക്കറ്റ് എടുത്തവരെ കടത്തിവെട്ടി മറ്റുള്ളവര്‍ അനധികൃതമായി തിങ്ങി കയറിയത് കാരണം ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്ന സംഭവം രാജ്യമാകെ റെയില്‍വേക്ക് നാണക്കേടായി മാറിയിരുന്നു. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് റയിൽവേ. (Trainees can no longer board without taking a ticket, Railways with huge penalty) ടിക്കറ്റ് എടുക്കാതെയും ജനറല്‍ കംപാര്‍ട്‌മെന്റിലേക്ക് ടിക്കറ്റെടുത്ത ശേഷം സ്ലീപ്പര്‍, എ.സി കംപാര്‍ട്‌മെന്റുകളിക്കു മാറി സുഖമായി യാത്ര ചെയ്യുന്നവർക്ക് കിടിലൻ […]
പാസഞ്ചർ ട്രെയിനുകളുടെ നമ്പർ പുനഃക്രമീകരിക്കാനൊരുങ്ങി ദക്ഷിണ റെയിൽവേ. ജൂലൈ മുതൽ പ്രാബല്യത്തിൽ വരും. റെയിൽവേ ബോർഡ് നിർദേശപ്രകാരമാണ് 288 പാസഞ്ചർ ട്രെയിനുകളിൽ കോവിഡിനു മുമ്പുള്ള നമ്പർ പുനഃസ്ഥാപിക്കുന്നത്. (There is a change in the number of passenger trains) കോവിഡിനു ശേഷം പാസഞ്ചർ ട്രെയിനുകളുടെ നമ്പർ പൂജ്യത്തിലാണ് ആരംഭിച്ചത്. പുനഃക്രമീകരണപ്രകാരം 5, 6, 7 നമ്പറുകളിലാണ് പുതിയ നമ്പർ ആരംഭിക്കുക എന്നാണ് റിപ്പോർട്ടുകൾ.
രാജ്യത്തിന്റെ അഭിമാനം ലോകത്ത് ഉയർത്തിയ സർവീസുകളിൽ ഒന്നാണ് വന്ദേ ഭാരത്. ദിനംപ്രതി നൂറുകണക്കിന് സർവീസുകൾ നടത്തുന്ന ട്രെയിൻ രാജ്യത്തിന്റെ റെയിൽവേയുടെ മുഖച്ഛായ അപ്പാടെ മാറ്റി. എന്നാൽ ഇപ്പോൾ വന്ദേ ഭാരതത്തിന്റെ വേഗം സംബന്ധിച്ച് ഒരു പുതിയ റിപ്പോർട്ട് വന്നിരിക്കുകയാണ്.(Vandebharat trains slow down) രാജ്യത്തെ വന്ദേഭാരത് ട്രെയിനുകളുടെ ശരാശരി വേഗം മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞതായി റെയില്‍വെ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. വിവരാവകാശ നിയമപ്രകാരം മധ്യപ്രദേശില്‍ നിന്നുള്ള ചന്ദ്രശേഖര്‍ ഗൗര്‍ നല്‍കി സമര്‍പ്പിച്ച അപേക്ഷയിലാണ് റെയില്‍വെ മറുപടി. പല റൂട്ടുകളിലും […]
അടിമുടി മാറ്റത്തിലാണ് ഇന്ത്യൻ റെയിൽവേ. വന്ദേ ഭാരത് ട്രെയിനുകൾ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വമ്പൻ വിജയമായത് കൊണ്ട് തന്നെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾക്കായി കാത്തിരിക്കുകയാണ് രാജ്യം. ഇതിനിടെ ഇന്ത്യൻ റെയിൽവേയുടെ തലവര മാറ്റിവരയ്ക്കുമെന്ന് കരുതപ്പെടുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഓരോ വിവരങ്ങളും റെയിൽവേ അതിവേഗത്തിൽ പങ്കിടുന്നുണ്ട്. (Indian Railways looks to roll out ‘Make in India’ bullet trains with 250 kmph speed this year) ഇപ്പോൾ റെയിൽവേ പങ്കുവെക്കുന്ന വിവരമനുസരിച്ച് […]
രാജ്യത്ത് റെയിൽവെ മേഖലയിൽ വിപ്ലവം കൊണ്ടുവന്ന സർവീസുകളാണ് വന്ദേഭാരത്. വേഗതയ്‌ക്കൊപ്പം യാത്രക്കാർക്ക് ആഡംബര സൗകര്യങ്ങളും വന്ദേഭാരത് വാഗ്ദാനം ചെയ്യുന്നുണ്ട്. ആദ്യ സർവീസ് ആരംഭിച്ച് നാല് വർഷം പിന്നിടുമ്പോൾ വന്ദേഭാരത് എക്സ്പ്രസ് വൻ വിജയമാണ് നേടിയെടുത്തതെന്ന് റിപ്പോർട്ട്. (Vandebharat Express changed the history of Indian Railways) ഇന്ത്യൻ റെയിൽവെ പുറത്തുവിട്ട കണക്ക് പ്രകാരം ഏപ്രിൽ 2023 മുതൽ മാർച്ച് 2024 വരെയുള്ള സാമ്പത്തിക വർഷത്തിൽ 18,423 ട്രിപ്പുകളാണ് വന്ദേഭാരത് എക്സ്പ്രസ് നടത്തിയത്. ഈ മുഴുവൻ ട്രിപ്പുകളിൽ […]
റായ്പൂര്‍: ബുക്ക് ചെയ്ത ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിലൂടെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലഭിച്ച വരുമാനം 6112 കോടി രൂപ. 2019 മുതല്‍ 2023 വരെയുള്ള കണക്കാണിത്. എന്നാല്‍ ക്യാൻസൽ ചെയ്യുന്നതിലൂടെ ലഭിച്ച തുക വളരെ ചെറുതാണെന്നും ഇത് റെയില്‍വേയുടെ വരുമാനത്തില്‍ ചെറിയ ഒരു പങ്ക് മാത്രമേ ആകുന്നുള്ളുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. റായ്പൂര്‍ സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനായ കുനാള്‍ ശുക്ലയുടെ വിവരാവകാശ അപേക്ഷയിലാണ് റെയില്‍വേയുടെ വിശദീകരണം നൽകിയത്. 2019 -20 വർഷത്തിൽ 1724.44 കോടിയും, 2020-21ല്‍ 710.54 കോടിയും, 2021-22ല്‍ […]
ട്രെയിനുകളിലെ ടിക്കറ്റ് പരിശോധനയ്ക്ക് ടിടിഇമാർക്ക് പകരം റിസർവേഷൻ ക്ലാർക്കുമാരെ നിയമിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ഇത് സംബന്ധിച്ച് റെയിൽവേ മന്ത്രാലയം സോൺ മാനേജർക്ക് കത്ത് നൽകി. ഇനി മുതല്‍ റിസർവേഷൻ കോച്ചുകളില്‍ ടി ടി ഇമാരുടെ സാന്നിധ്യമുറപ്പാക്കണമെന്നും ടിക്കറ്റ് പരിശോധനാ സംഘത്തില്‍ ഇവരുടെ എണ്ണം കുറച്ച് പകരം റിസർവേഷൻ ക്ലാർക്കുമാർക്ക് ചുമതല നല്‍കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ടിക്കറ്റ് പരിശോധനക്കുപരി, ട്രെയിനുകളില്‍ അടിസ്ഥാന സൗകര്യങ്ങളുണ്ടെന്നും യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലെന്നും ഉറപ്പാക്കേണ്ടത് ടി ടി ഇമാരുടെ ചുമതലയാണെന്ന് റെയില്‍വേ പ്രിൻസിപ്പല്‍ എക്സി. […]
ദക്ഷിണ റെയില്‍വേക്ക് കീഴിലുള്ള ലോക്കോ പൈലറ്റുമാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് അനിശ്ചിതകാല സമരം ആരംഭിക്കും. ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസ്സോസിയേഷനാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. ദക്ഷിണ റെയിൽവേയിലെ പാലക്കാട്, തിരുവനന്തപുരം, സേലം, ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര ഡിവിഷനുകളിലെ രണ്ടായിരത്തോളം ലോക്കോ പൈലറ്റുമാരാണ് ഇന്ന് മുതൽ സമരത്തിന് ഇറങ്ങുക. അതേസമയം ട്രെയിൻ ഗതാഗതം നിർത്തിയുള്ള സമരമല്ല നടത്തുന്നതെന്ന് അസോസിയേഷൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഒറ്റയടിക്ക് 10 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യില്ലെന്നും തുടർച്ചയായി 2 രാത്രികളിൽ […]
ഏറെ നാളത്തെ കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേരളത്തിലേക്ക് പുതിയൊരു ട്രെയിന്‍ കൂടി അനുവദിച്ച് റെയില്‍വേ. മുംബയ്- കൊച്ചുവേളി റൂട്ടിലേക്കാണ് പുതിയ ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്. പ്രതിദിന ട്രെയിന്‍ ആയിരുന്നു കേരളം ആവശ്യപ്പെട്ടതെങ്കിലും പ്രതിവാര ട്രെയിന്‍ ആണ് ലഭിച്ചിരിക്കുന്നത്. ഏറ്റവും ഒടുവില്‍ ചേര്‍ന്ന ടൈംടേബിള്‍ കമ്മിറ്റിയാണ് പുതിയ ട്രെയിന്‍ അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്. പന്‍വേലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ കൊച്ചുവേളിയിലേക്കു സര്‍വീസ് നടത്തും. ട്രെയിന്‍ എപ്പോള്‍ മുതല്‍ ഓടിത്തുടങ്ങുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ജൂലായില്‍ സര്‍വീസ് ആരംഭിക്കാനുള്ള സാദ്ധ്യതയില്ലെന്നാണ് റെയില്‍വേയിൽ നിന്നും […]
© Copyright News4media 2024. Designed and Developed by Horizon Digital