പാലക്കാട് പേവിഷ ബാധയെ തുടർന്ന് ഹോമിയോ ഡോക്ടര്‍ മരിച്ചു. പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂരിലാണ് സംഭവം. കുമരംപുത്തൂർ പള്ളിക്കുന്ന് ചേരിങ്ങൽ ഉസ്‌മാന്റെ ഭാര്യ റംലത്താണ് മരിച്ചത്. ഞായറാഴ്ച അസ്വസ്ഥത അനുഭവപ്പെട്ട റംലത്ത് ഇവരെ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. . നിരീക്ഷണത്തിൽ കിടത്തിയ റംലത്തും ഭർത്താവ് ഉസ്‌മാനും തിങ്കളാഴ്ച പുലർച്ചെ മെഡിക്കൽ കോളജ് അധികൃതരുടെ അനുമതിയില്ലാതെ വീട്ടിലേക്ക് മടങ്ങി. എന്നാൽ വീട്ടിലെത്തി രാവിലെ ഒൻപത് മണിയോടെ റംലത്തിന് വീണ്ടും അസ്വസ്‌ഥത അനുഭവപ്പെട്ടു. തുടർന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. […]
© Copyright News4media 2024. Designed and Developed by Horizon Digital