മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍ ഒരുക്കിയ ചായ സത്കാരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും പങ്കെടുത്തു. (Arif Muhammed Khan and pinarayi vijayan Shake Hands at OR Kelu’s Swearing-In Tea Ceremony) സത്യപ്രതിജ്ഞ ചടങ്ങിൽ പതിവ് ഗൗരവം വിടാതെ ഇരുവരും ഇരുന്നപ്പോൾ ഭിന്നത തുടരുമെന്നാണ് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നത്. ചടങ്ങിൽ മുഖ്യമന്ത്രിക്ക് മുഖം കൊടുക്കാൻ പോലും ഗവർണർ കൂട്ടാക്കിയിരുന്നില്ല. […]
തിരുവനന്തപുരം: പുതിയ വിവദത്തിന് തിരികൊളുത്തി ഗവർണർ. കാലിക്കറ്റ്, സംസ്കൃത സർവകലാശാല വൈസ് ചാൻസലർമാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കി. നിയമനത്തിൽ യു.ജി.സി നിയമവും ചട്ടവും പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കാലിക്കറ്റ് വി.സി ഡോ. എം.കെ. ജയരാജ്, കാലടി സംസ്കൃത സർവകലാശാല വി.സി ഡോ. എം.വി. നാരായണൻ എന്നിവരെ ചാൻസലറായ ഗവർണർ പുറത്താക്കിയത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഓപ്പൺ, ഡിജിറ്റൽ വി.സിമാരുടെ കാര്യത്തിൽ നടപടി പിന്നീട് തീരുമാനിക്കും. കാരണംകാണിക്കൽ നോട്ടീസ് നൽകിയതിനു പിന്നാലെ മൂന്നു […]
കേരള സർവകലാശാലയെ സമൂഹത്തിന് മുന്നിൽ അപമാനിക്കാനുള്ള നീക്കത്തിൽ നിന്ന് ചാൻസലർ പിന്മാറണമെന്നു കേരള സർവകലാശാല ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ. ചാൻസലർ സർവ്വകലാശാല നിയമങ്ങളെ വെല്ലുവിളിക്കരുതെന്നു അംഗങ്ങൾ പറഞ്ഞു. ചാൻസലർ സർവ്വകലാശാല നിയമങ്ങളെ വെല്ലുവിളിക്കരുത്. ചാൻസലർ ആ പദവിയിൽ നിയോഗിക്കപ്പെടുന്നത് നിയമസഭ പാസാക്കിയ ആക്റ്റ് പ്രകാരമാണ്. ചാൻസിലറും ഗവർണ്ണറും രണ്ടുവ്യത്യസ്ത ബഹുമാന്യപദവികളാണ്. ഒന്ന് ഭരണഘടനാ പദവി, മറ്റൊന്ന് ആക്റ്റ് മുഖാന്തിരമുള്ള പദവി. ഭരണഘടന ഗവർണർക്ക് നൽകുന്ന ഭരണഘടനാപരമായ അവകാശങ്ങളും ചില വിഷയങ്ങളിലെ അധികാരങ്ങളും ചാൻസിലർ എന്ന പദവിയ്ക്ക് ഇല്ല. […]
ഗവര്‍ണറുടെ സുരക്ഷയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഇടപെടല്‍. ഗവര്‍ണര്‍ക്ക് സിആര്‍പിഎഫിന്‍റെ മേല്‍നോട്ടത്തിലുള്ള സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി. കൊല്ലത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച സംഭവത്തിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഇടപെടൽ.രാജ്ഭവനിനും സിആര്‍പിഎഫ് ആകും ഇനി കാവല്‍. കൊല്ലം നിലമേലിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അമ്പതോളം വരുന്ന എസ് എഫ് ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് നാടകീയ സംഭവങ്ങൾ ഉണ്ടായത്. തുടർന്ന് വഴിയിൽ […]
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐഎം രംഗത്ത്. ഗവർണർ രാജിവച്ചൊഴിഞ്ഞ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതാണ് നല്ലതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ബില്ലുകളിൽ ഒപ്പിടാത്തത് തൊരപ്പൻ പണിയാണ്. സുപ്രീം കോടതിയോട് ഗവർണർ അനാദരവ് കാണിച്ചു. മന്ത്രി ആർ ബിന്ദു രാജിവെക്കുന്ന പ്രശ്നം ഇല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.സംസ്ഥാന സർക്കാരിന്റെ ദൈനംദിന പ്രവർത്തനത്തെ തടസപ്പെടുത്തുന്ന നടപടിയാണ് ഗവർണർ സ്വീകരിക്കുന്നത്. കേന്ദ്രത്തിന്റെ കാവി വൽക്കരണത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ രംഗത്തെ അലങ്കോലമാക്കാൻ ഗവർണർ ശ്രമിക്കുന്നു. […]
ന്യൂ ഡൽഹി : വാർത്താസമ്മേളനങ്ങളിലൂടേയും പ്രസ്ഥാവനകളിലൂടേയും പോരടിച്ച ഗവർണർ – സർക്കാർ തർക്കം ഇനി കോടതിയിലേയ്ക്ക്. ആഴ്ച്ചകൾ നീണ്ട മുന്നൊരുക്കങ്ങൾക്ക് ശേഷം കേരളപിറവി ദിനത്തിൽ ഗവർണർക്കെതിരെ ഹർജി ഫയൽ ചെയ്ത് പിണറായി സർക്കാർ. ഒന്നാം തിയതി രാത്രി സുപ്രീംകോടതിയിലെ സർക്കാർ സ്റ്റാൻഡിങ്ങ് കൗൺസിൽ സി.കെ.ശശി വഴി ഹർജി ഫയൽ ചെയ്തു. മൗലിക അവകാശലംഘനങ്ങൾ ചൂണ്ടികാട്ടി നൽകുന്ന റിട്ട് ഹർജിയാണ് ഫയൽ ചെയ്തിരിക്കുന്നത്. ആർട്ടിക്കിൾ 32 പ്രകാരം ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീംകോടതിയ്ക്ക് കഴിയും. രണ്ട് വർഷത്തിലേറെയായി ബില്ലുകളിൽ ഗവർണർ […]
© Copyright News4media 2024. Designed and Developed by Horizon Digital