ന്യൂഡല്‍ഹി: ഡ്യൂട്ടിക്കിടെ ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ മാനസിക നില പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ നിർദേശം. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അഭിഭാഷകന്‍ ബി എ ആളൂര്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.(Dr. Vandana Das murder case on Supreme Court) കേസ് നവംബര്‍ 11ന് വീണ്ടും പരിഗണിക്കും. പ്രതി സന്ദീപിനായി അഭിഭാഷകരായ സച്ചിന്‍ പൊഹ്വാ, ആര്‍ പി ഗോയല്‍, ആര്‍ വി ഗ്രാലന്‍ […]
കൊല്ലം: ഡ്യൂട്ടിക്കിടെ ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിൻ്റെ വിടുതൽ ഹർജി തള്ളി കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. കേസിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിഭാഗം ആവശ്യപ്പെട്ടത്. സെഷൻസ് കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകുമെന്ന് പ്രതിഭാഗം അറിയിച്ചു. കഴിഞ്ഞ വർഷം മെയ് 10 നാണ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെ വന്ദന ദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്നു ഡോ.വന്ദന. കൊട്ടാരക്കര താലൂക്ക് […]
കോട്ടയം: മകളുടെ മരണത്തില്‍ സംശയമുണ്ടെന്ന് ഡോ. വന്ദനയുടെ പിതാവ് കെ ജി മോഹന്‍ദാസ്. സിബിഐ അന്വേഷണം തള്ളിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കുത്തേറ്റ വന്ദനയ്ക്ക് ചികിത്സ ലഭിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഐഎംഎ ആശുപത്രി സംരക്ഷണ ബില്ലിനായി മകളുടെ രക്തസാക്ഷിത്വം ഉപയോഗിച്ചുവെന്നും അദ്ദേഹം വിമര്‍ശിച്ചു. മെയ് 10നാണ് മകള്‍ മരിച്ചത്, 17ന് കാബിനറ്റ് ബില്‍ പാസാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. 20 തവണ കേസ് മാറ്റിവെച്ചു. […]
ഡോ. വന്ദന കൊലക്കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വേണ്ടെന്നു ഹെെക്കോടതി. ഡോ:വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ മോഹൻദാസ് നൽകിയ ഹർജിയാണ് തള്ളിയത്. നിലവിലുള്ള പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് വന്ദനം ദാസിൻ്റെ പിതാവ് ഹർജി സമർപ്പിച്ചിരുന്നത്. എന്നാൽ, കേസ് അപൂർവങ്ങളിൽ അപൂർവ്വമായ ഒന്നല്ലെന്നും കൊലപാതകത്തിൽ ഗൂഢാലോചന ഉണ്ടെന്ന് കരുതുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയ കോടതി നിലവിലെ അന്വേഷണത്തിൽ തൃപ്തിയും രേഖപ്പെടുത്തി. ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ആണ് ഹർജിയിൽ വിധി പറഞ്ഞത്. എന്നാൽ […]
© Copyright News4media 2024. Designed and Developed by Horizon Digital