മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ മുഖ്യ പ്രതിയായ ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കോടതിയിൽ ഹാജരാകണം എന്ന് കോടതി. മുഴുവൻ പ്രതികളോടും ഹാജരാകാൻ കോടതി നിർദേശം നൽകി. കേസിൽ സുരേന്ദ്രൻ നൽകിയ വിടുതൽ ഹർജി ഈ മാസം 25ന് പരിഗണിക്കും.. പ്രതികളുടെ വാദം തള്ളിയാണ് ഹാജരാകാൻ ഉത്തരവിട്ടത്. കേസിൽ വിടുതൽ ഹർജി നൽകിയതിനാൽ ഹാജരാകേണ്ടതില്ലെന്ന് സുരേന്ദ്രന്റെതടക്കം പ്രതികളുടെ ഏഴ് അഭിഭാഷകർ വാദിച്ചു. പ്രതികൾ ഒരിക്കൽ പോലും കോടതിയിൽ ഹാജരായിട്ടില്ലെന്നും കേസ് സംബന്ധമായ രേഖകൾ നേരിട്ട് കൈപ്പറ്റാത്ത സാഹചര്യത്തിൽ […]
ന്യൂഡൽഹി: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം വീണ്ടും രംഗത്ത്. വിദ്വേഷ പരാമർശം നടത്തിയ ബി.ജെ.പി എം.പി രമേശ് ബിധൂരിക്ക് നിർണായക ചുമതല നൽകിയ പാർട്ടി നടപടിയിലാണ് വിമർശനം. ‘എല്ലാവർക്കുമൊപ്പം, എല്ലാവരുടേയും വികസനം, എല്ലാവരുടേയും വിശ്വാസ’മെന്ന ബിജെപി മുദ്രവാക്യം വെറും അസംബന്ധമാണെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ട്വിറ്ററിൽ കുറിച്ചു. കാരണം കാണിക്കൽ നോട്ടീസ് നൽകിയ ഒരാൾക്ക് നിർണായക ചുമതല നൽകാൻ ബി.ജെ.പിക്ക് എങ്ങനെ സാധിക്കുന്നുവെന്നും, താണോ ന്യൂനപക്ഷങ്ങളോടുള്ള നിങ്ങളുടെ സ്നഹമെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മോയിത്രയും […]
ചെന്നൈ: പ്രതീക്ഷിച്ചിരുന്നത് പോലെ എ.ഐ.എ.ഡി.എം.കെ ബിജെപി മുന്നണി വിട്ടു. തമിഴ്നാട്ടിലെ ചെന്നൈയിൽ പാർട്ടി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ എൻഡിഎ മുന്നണി വിടാനുള്ള പ്രമേയം ഏകകണ്ഠമായി പാസായി. പാർട്ടി അദ്ധ്യക്ഷൻ പളനിസ്വാമി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി ജില്ലാ സെക്രട്ടറിമാർ എം.എൽ.എമാർ എന്നിവർ പങ്കെടുത്തു. തമിഴ്നാട് ബിജെപി അദ്ധ്യക്ഷനുമായുള്ള തർക്കമാണ് മുന്നണി വിടാനുള്ള കാരണം. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ അണ്ണാമല ബിജെപി അദ്ധ്യക്ഷനായത് മുതൽ എ.ഐ.എ.ഡി.എം.കെയുമായി നല്ല ബന്ധത്തിൽ അല്ല. മുന്നണി രാഷ്ട്രിയത്തിൽ പാർട്ടിയെ അണ്ണാമല അപമാനിച്ചും അവഗണിച്ചും […]
ന്യൂഡൽഹി : ഭൂമിക്കടിയിൽ ഒരു നില,ഭൂ നിരപ്പിൽ ഒരു നില, ഭൂമിയ്ക്ക് മുകളിൽ രണ്ട് നില. അത്യാധുനിക ശൈലിയിൽ തൃകോണാകൃതിയിൽ പണിത പാർലമെന്റ് മന്ദിരത്തിന്റെ ചിത്രങ്ങളിലൂടെ രാജ്യം കാണുന്നത് രണ്ട് നില മാത്രം. രഹസ്യങ്ങൾ ഏറെ ഒളിപ്പിച്ച പുതിയ പാർലമെന്റ് മന്ദിരം സുരക്ഷയുടെ കാര്യത്തിൽ വൈറ്റ് ഹൗസിനെ പോലും മറികടക്കും.മേയ് 28നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മന്ദിരം രാജ്യത്തിന് സമർപ്പിച്ചു. അതിന് ശേഷം ഇക്കഴിഞ്ഞ ദിവസം വരെ രാജ്യത്തെ വിവിധ സുരക്ഷാ സേനകൾ മുതൽ ചാരസംഘടനയായ റോ യിലെ […]
കൊച്ചി∙ മുതിർന്ന ബിജെപി നേതാവ് പി.പി.മുകുന്ദൻ അന്തരിച്ചു.എഴുപത്തിയേഴ് വയസായിരുന്നു. ശ്വസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദീർഘകാലം ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. ബിജെപി മുൻ സംഘടനാ ജനറൽ സെക്രട്ടറിയായിരുന്നു. 2006 മുതൽ 2016 വരെ പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു. 2016ൽ ബിജെപിയിൽ തിരിച്ചെത്തി. കണ്ണൂര്‍ ജില്ലയിലെ കൊടിയൂരിനടുത്ത മണത്തണയില്‍ ജനിച്ച മുകുന്ദന്‍ ആറുപതിറ്റാണ്ടായി ബിജെപി മുഖമായി പൊതു സമൂഹത്തില്‍ സജീവസാന്നിധ്യമാണ്. 1946 ഡിസംബര്‍ 9 ന് കൊളങ്ങരയത്ത് നാരായണിക്കുട്ടി അമ്മയുടെയും നടുവില്‍ വീട്ടില്‍ […]
ദില്ലി: ഇന്ത്യാ സഖ്യ രൂപീകരണവുമായി മുന്നോട്ട് പോകുന്ന കോൺഗ്രസിനെതിരെ പുതിയ പ്രചാരണ തന്ത്രവുമായി ബിജെപി. കോൺഗ്രസിന്റെ നട്ടെല്ലായ ഗാന്ധികുടുംബത്തിനെ ലക്ഷ്യമിട്ട് പുതിയ പ്രചാരണ വീഡിയോ ബിജെപി പുറത്തിറക്കി. പാർട്ടി ദേശിയ ഘടകത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ രാഹുലിന്റേയും പ്രിയങ്കയുടേയും ബന്ധത്തെ ചോദ്യം ചെയ്യുന്നു. സഹോദരി-സഹോദൻമാരായ ഇരുവരും തമ്മിൽ ഇപ്പോൾ നല്ല ബന്ധത്തിൽ അല്ലെന്നാണ് വീഡിയോ സമർത്ഥിക്കുന്നത്. നിരവധി വീഡിയോ ദൃശ്യങ്ങൾ തെളിവായി നിരത്തിയിട്ടുണ്ട്. മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി രാഹുൽഗാന്ധിയെ മാത്രം പിന്തുണയ്ക്കുകയാണ്. […]
ബി.ജെ.പിയുടെ പ്രതിഷേധ പരിപാടിക്കിടെ എം.പിക്കും പ്രവർത്തകർക്കുമെതിരെ തേനീച്ചകളുടെ കൂട്ട ആക്രമണം. കോലാറിലെ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചവരെയാണ് തേനീച്ചക്കൂട്ടം ആക്രമിച്ചത്.. ബിജെപി കർഷക മോർച്ചയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. 500-ലധികം പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയിരുന്നു . ആക്രമണത്തെ തുടർന്ന് പ്രതിഷേധം ഉപേക്ഷിച്ച് പ്രതിഷേധക്കാർ വിവിധ ദിശകളിലേക്ക് ഓടാൻ തുടങ്ങി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിന്റെ മേൽക്കൂരയിൽ രണ്ട് തേനീച്ചക്കൂടുകൾ ഉണ്ടായിരുന്നു. ഉച്ചത്തിലുള്ള മുദ്രാവാക്യം വിളി അസ്വസ്ഥതയുണ്ടാക്കിയതിനെ തുടർന്ന് തേനീച്ചകൾ പ്രതിഷേധക്കാരെ […]
പുതുപ്പള്ളിക്ക് പുറമേ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുന്നത് അഞ്ച് സംസ്ഥാനങ്ങളിലെ ആറ് മണ്ഡലങ്ങളിൽ കൂടിയാണ്. ഝാർഖണ്ഡിലെ ഡുമ്രി മണ്ഡലം, ത്രിപുരയിലെ ബോക്സാനഗർ, ധൻപൂർ, പശ്ചിമബംഗാളിലെ ദുപ്ഗുരി, യു.പിയിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നീ നിയമസഭ മണ്ഡലങ്ങളിലാണ് വോട്ടെണ്ണൽ നടന്നത്. ആറിടത്ത് ജനപ്രതിനിധികളുടെ മരണമാണ് ഉപതെരഞ്ഞെടുപ്പിന് കാരണമായതെങ്കിൽ ധൻപൂരിലും ഘോസിയിലും ജനപ്രതിനിധികൾ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്..സഖ്യത്തിൻറെ അടിസ്ഥാനത്തിലല്ല മത്സരമെങ്കിലും, ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’ക്ക് കരുത്ത് തെളിയിക്കാനുള്ള അവസരമായാണ് ഉപതെരഞ്ഞെടുപ്പ് വിലയിരുത്തപ്പെട്ടത്. ത്രിപുരയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് […]
പുതുപ്പള്ളിയിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വിജയിച്ചു . എങ്കിൽ വിധി ചിത്രത്തിൽ പോലും ബിജെപി ഇല്ലാതായി എന്നതാണ് സത്യം . ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാൽ വോട്ടിന് മൂന്നാം സ്ഥാനത്താണ്. ആദ്യഘട്ടത്തിൽ 52 ബൂത്തുകളിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 15000 കടന്നിരുന്നു . 31000 ത്തിലേറെ വോട്ടുകൾ ചാണ്ടി ഉമ്മൻ അതുവരെ നേടി. എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിനു 17000 ത്തിലേറെ വോട്ടുകൾ നേടി. എന്നാൽ […]
ദില്ലി :ഇംഗ്ലീഷിൽ ഉച്ചരിക്കാൻ അയർലാൻഡ് (IRELAND) എന്നും ഐറിഷ് ഭാഷയിൽ ഉച്ചരിക്കാൻ ഐറെ( EIRE) എന്ന പേരും സ്വീകരിച്ച യൂറോപ്യൻ രാജ്യത്തെ മാതൃകയാക്കണമെന്ന ആവിശ്യം ആദ്യം ഉയർന്നത് പാർലമെന്റിലായിരുന്നു. ബ്രീട്ടീഷുകാരിൽ നിന്നും സ്വാതന്ത്രം നേടിയ രാജ്യത്തിന് എന്ത് പേരിടണമെന്ന ചർച്ച പാർലമെന്റിൽ ആരംഭിച്ച 1948 നവംബർ 17നായിരുന്നു പലവിധ ഉദാഹരണങ്ങൾ ഉയർന്നത്. അതിന് കാരണമായതാകട്ടെ ഡോ.ബി.ആർ അബേദ്ക്കർ പാർലമെന്റിന്റെ മേശപ്പുറത്ത് വച്ച ഭരണഘടനയും. ഇന്ത്യയെന്ന് വിളിക്കണമെന്ന് അബേദ്ക്കർ. അല്ല ഭാരതമെന്ന പേർ മാത്രം മതിയെന്ന് മറു വിഭാഗം. […]
© Copyright News4media 2024. Designed and Developed by Horizon Digital