തിരുവനന്തപുരം: പദ്മജ വേണുഗോപാലിന് പിന്നാലെ നിരവധി കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ചുവടുമാറുന്നു. ലീഡർ കെ കരുണാകരന്റെ സന്തതസഹചാരിയും, ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന കോൺഗ്രസ് നേതാവ് തമ്പാനൂർ സതീഷും പാർട്ടി വിട്ടു. നേരത്തെ തമ്പാനൂർ സതീഷ് ഡിസിസി ജനറൽ സെക്രട്ടറി പദവി രാജിവച്ചിരുന്നു. കെപിസിസി സെക്രട്ടറിമാരുടെ ഭാരവാഹി പട്ടിക ഏകപക്ഷീയമെന്ന് ആരോപിച്ചാണ് രാജിവച്ചത്. കെപിസിസി പുനഃസംഘടനയിലും പ്രതിഷേധം ഉണ്ടെന്ന് തമ്പാനൂർ സതീഷ് പറഞ്ഞിരുന്നു. കോൺഗ്രസിൽ നടക്കുന്നത് ഏകപക്ഷീയ വാഴ്ചയാണെന്നാണ് തമ്പാനൂർ സതീഷ് പറഞ്ഞിരുന്നത്. കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നും സതീഷ് […]
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയിൽ ചേരുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് പിന്നാലെ അനുനയ നീക്കങ്ങളുമായി കോൺഗ്രസും എൽ.ഡി.എഫും. കോൺഗ്രസ് വിട്ടുപോകാൻ സാധ്യതയുള്ള എല്ലാ നേതാക്കളുമായും മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ ആശയവിനിമയം നടത്തി. ഒരു മുൻ മന്ത്രിയും രണ്ട് മുൻ എംഎൽഎയും സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷയും ഉൾപ്പെടെയുള്ളവരാണ് ഇന്ന് ബിജെപിയിൽ ചേരുക എന്നാണ് റിപ്പോർട്ട്. 2011-16 ഉമ്മൻ ചാണ്ടി സർക്കാരിൽ സുപ്രധാനമായ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയാണ് നേതൃത്വത്തിന്റെ […]
പത്തനംതിട്ട: പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി പ്രമുഖരായ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. നാളെ തിരുവനന്തപുരത്ത് ഇവർ പാർട്ടിയിൽ ചേരും. വരും ദിവസങ്ങളിൽ ഇടത് മുന്നണികളിൽ നിന്നും കൂടുതൽ പേർ ബിജെപിയിൽ എത്തുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് യുഡിഎഫ് കുടപിടിക്കുകയാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഇരുമുന്നണിയിൽ നിന്നും ഇനിയും ബിജെപിയിലേക്ക് ഒഴുക്കുണ്ടാകും. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള ബന്ധം പരസ്യമാണ്. കേരളത്തിൽ ഇരുമുന്നണികളുടേയും നിലനിൽപ്പ് അപകടത്തിലേക്കാണ് പോകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പോടെ ഇരുമുന്നണികളുടേയും രാഷ്ട്രീയം […]
പത്തനംതിട്ട: പൂഞ്ഞാറിൽ എൻഡിഎ സ്ഥാനാർത്ഥി അനിൽ കെ ആൻ്റണിയുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ച നിലയിൽ. തിടനാട് ചെമ്മലമറ്റം ടൗണിൽ സ്ഥാപിച്ചിരുന്ന ബോർഡുകളാണ് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് നിഗമനം. സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തി. പൂഞ്ഞാർ മണ്ഡലത്തിലെ പല ഭാഗങ്ങളിലും ഇത്തരത്തിലുള്ള ബോധപൂവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, ഇതിനെതിരെ പൊലീസ് ശക്തമായ നടപടിയെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സർപ്രൈസ് സ്ഥാനാർഥികളുമായി കോൺഗ്രസും ബിജെപിയും രണ്ടാം ഘട്ട പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ഇരുപാർട്ടികളുടെയും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗങ്ങൾ ഇന്നലെ വൈകുന്നേരം ചേർന്നിരുന്നു. ബിജെപി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ഉത്തർ പ്രദേശ്, കർണാടക, മഹാരാഷ്ട്ര അടക്കം 8 സംസ്ഥാനങ്ങളിലെ പട്ടികയ്ക്ക് രൂപം നൽകിയെന്നും നിലവിലെ പല സിറ്റിംഗ് എംപിമാർക്കും സീറ്റ് ഇല്ലെന്നുമാണ് വിവരം. മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേർന്ന കോൺഗ്രസിൻ്റെ കേന്ദ്ര തിരഞ്ഞെടുപ്പ് യോഗം മധ്യപ്രദേശിലെ […]
മൂന്നാര്‍: ബിജെപിയിലേക്ക് കൂടുമാറാൻ ഒരുങ്ങിയ ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ സിപിഎമ്മിനൊപ്പം തുടര്‍ന്നേക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഇടപെടലാണ് രാജേന്ദ്രനെ വീണ്ടും സിപിഎമ്മുമായി അടുപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ കൂടി നിര്‍ദ്ദേശം മാനിച്ചാണ് അനുനയ ചര്‍ച്ചകള്‍ക്ക് എം.വി.ഗോവിന്ദന്‍ ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ബിജെപിയിലേക്ക് രാജേന്ദ്രന്‍ പോകില്ലെന്ന് തന്നെയാണ് സിപിഎം ഇടുക്കി ജില്ലാ നേതൃത്വത്തിൻ്റെയും പ്രതീക്ഷ. എങ്കിലും മൂന്നാറിലെ നേതാവിന്റെ ചലനങ്ങള്‍ നിരീക്ഷിക്കാനാണ് തീരുമാനം. ബിജെപിയുടെ അതിശക്തമായ സമ്മര്‍ദ്ദം രാജേന്ദ്രന് മേലുണ്ട്. മൂന്നാറിലെ തമിഴ് […]
എങ്ങനെയാണ് ഓപ്പറേഷൻ കമല വഴി കോൺഗ്രസ് നേതാവായിരുന്ന പദ്മജ വേണുഗോപാൽ ബിജെപിയിലെത്തിയത്? മുൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ വിരൽ ചൂണ്ടുമ്പോഴും അദ്ദേഹം നിരപരാതിയാണെന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ. പദ്മജയുമായി ചർച്ച നടത്തിയതിലും പദ്മജയെ ബിജെപിയിൽ എത്തിച്ചതിലും കേരളത്തിലെ ബിജെപി നേതാക്കൾക്ക് പങ്കില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പദ്മജ പാർട്ടിയിലേക്ക് എത്തുന്ന വിവരം തലേന്ന് മാത്രമാണ് കേരളത്തിലെ പല നേതാക്കളും അറിഞ്ഞത്. ഇത്ര രഹസ്യമായി എല്ലാ കരുക്കളും നീക്കിയത് ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും മലയാളിയുമായ അരവിന്ദ് മേനോനാണ്. […]
ചെന്നൈ: തമിഴ്നാട്ടിലെ ബിജെപി സ്ഥാനാർഥി പട്ടികയിൽ നടി ഖുശ്ബും. നിലവിൽ ബിജെപിയുടെ ദേശീയ നിർവാഹക സമിതിയംഗമാണ് താരം. അതേസമയം തമിഴ്നാട്ടിൽ മത്സരിക്കുന്ന ബി.ജെ.പി. സ്ഥാനാർഥികളുടെ പട്ടിക ഉടൻ പുറത്തുവിടുമെന്നാണ് സൂചന.അണ്ണാമലൈയ്ക്ക് കോയമ്പത്തൂർ സീറ്റ് നൽകാനാണ് ഉദ്ദേശ്യം. സെൻട്രൽ ചെന്നൈയിൽ ഖുശ്ബുവിനെ മത്സരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കരടുപട്ടിക ബുധനാഴ്ച ഡൽഹിയിൽ ബി.ജെ.പി. നേതൃത്വത്തിനു കൈമാറി. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ, മുൻകേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ എന്നിവരുടെ പേരുകൾ ഇതിൽ ഇടംപിടിച്ചിട്ടുണ്ട്.
തിരുവനന്തപുരം: മുൻ ഡിജിപി ലോക്നാഥ് ബഹ്റയാണ് പത്മജ വേണുഗോപാലിനെ ബിജെപിയിൽ എത്തിക്കുന്നതിൽ ഇടനിലക്കാരനായി നിന്നതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കെ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്നു ബെഹ്റയെന്നും, അന്ന് മുതൽ കുടുംബവുമായും പത്മജയുമായും നല്ല ബന്ധമുണ്ടെന്നും മുരളീധരൻ പറഞ്ഞു. കൂടാതെ മോദിയുമായും പിണറായിയുമായും നല്ല ബന്ധമുളള വ്യക്തിയായ ബെഹ്റയാണ് ബിജെപിക്കായി ചരട് വലിച്ചതെന്നും മുരളീധരൻ തുറന്നു പറഞ്ഞു. നേമത്ത് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതു മുതൽ ബിജെപിക്ക് തന്നോട് പകയെന്ന് കെ.മുരളീധരൻ. പത്മജയെ പാളയത്തിലെത്തിച്ചതുവഴി […]
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അനുകൂല രാഷ്ട്രീയ സാഹചര്യമെന്ന് കരുതിയിരിക്കെ കോൺഗ്രസ് ക്യാംപിന് ഷോക്കായി മാറുകയാണ് പത്മജ വേണുഗോപാലിന്റെ ബിജെപിയിലേക്കുള്ള കൂടുമാറ്റം. ഇന്ത്യയൊട്ടാകെ കൈപ്പത്തി ചിഹ്നത്തെ താമര വിഴുങ്ങുമ്പോൾ കേരളത്തിൽ നിന്ന് ഒന്നുകൂടി എന്നതാണ് രാഷ്ട്രീയ ചിത്രം. എകെ ആന്റണിയുടെ മകൻ കോൺഗ്രസ് വിട്ടു ബിജെപിയിലെത്തിയതിന് പിന്നാലെ കെ കരുണാകരന്റെ മകൾ ബിജെപിയിലെത്തുന്നു. കോൺഗ്രസിന്റെ ജനകീയ നേതാക്കളുടെ പട്ടികയിലുള്ള നേതാവല്ല പത്മജയെങ്കിലും കെ കരുണാകരൻ എന്ന അതികായന്റെ മകൾ എന്ന ഒറ്റലേബൽ മതി കോൺഗ്രസിനേറ്റ ഈ ഷോക്കിന്റെ […]
© Copyright News4media 2024. Designed and Developed by Horizon Digital