തനിക്ക് ബിജെപിയിൽ ചേരാൻ ശക്തമായ സമ്മർദമുണ്ടെന്ന് വെളിപ്പെടുത്തി എഎപി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി. ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഒരു മാസത്തിനകം താൻ അറസ്റ്റിലാകുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്നും ഡൽഹിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അതിഷി വെളിപ്പെടുത്തി. ഇതിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ ഉടൻ തന്റെ വസതിയിൽ ഉൾപ്പെടെ റെയ്ഡ് നടത്തുമെന്ന സൂചന പല ഭാഗത്തുനിന്നും ലഭിക്കുന്നുണ്ടെന്നും അതിഷി പറഞ്ഞു. അതിഷിയുടെ വാക്കുകൾ: ‘’ഒരു അടുത്ത സുഹൃത്തു വഴി ബിജെപി എന്നെ സമീപിച്ചിരുന്നു. രാഷ്ട്രീയ ഭാവി […]
© Copyright News4media 2024. Designed and Developed by Horizon Digital