നെറ്റിയില്‍ കുറി തൊടുന്ന ശീലം നിരവധി പേർക്കുണ്ട്. കേവലം സൗന്ദര്യവര്‍ധക സൂചകം എന്നതിലുപരി കുറി തൊടുന്നതിന് പിന്നിൽ ഗുണങ്ങളുമുണ്ട്. ഇത് വ്യക്തികളെ ആത്മീയതയുമായി ബന്ധിപ്പിക്കുന്നു. മൂന്നാം കണ്ണ് അല്ലെങ്കില്‍ അഗ്‌ന്യ ചക്രത്തെയാണ് കുറി പ്രതിനിധീകരിക്കുന്നത് എന്നാണ് ഹൈന്ദവ സംസ്‌കാര പ്രകാരമുള്ള വിശ്വാസം. കുറി തൊടുന്നത് വഴി ആത്മീയ ബോധത്തെ ഉണര്‍ത്തുകയും ദൈവിക ഊര്‍ജ്ജങ്ങളുമായി ബന്ധം വളര്‍ത്തുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു. ഭക്തി, സാംസ്‌കാരിക അനുസരണ, നിഷേധാത്മക ഊര്‍ജങ്ങളില്‍ നിന്നുള്ള സംരക്ഷണം എന്നിവയുടെ അടയാളമാണ് കുറി തൊടുന്നതിനെ കണക്കാക്കുന്നുണ്ട്. ചന്ദനക്കുറി […]
പുതിയ നിർമാണ പ്രവർത്തികൾ ആരംഭിക്കുന്നതിനു മുന്നോടിയായി ഭൂമിപൂജ ചെയ്യുന്നത് വളരെ പ്രധാനമാണ്. ഭൂമി ദേവിയേയും വാസ്തുപുരുഷനെയും സംതൃപ്തരാക്കാന്‍ നടത്തുന്ന ചടങ്ങാണിത്. ഭൂമിയെ ഭരിക്കുന്ന അഞ്ച് പ്രധാന ഘടകങ്ങളെ കേന്ദ്രീകരിച്ചാണ് ഈ പൂജ നടത്തുക. വാസസ്ഥലം പണിയുന്നതിനോ നിലം കൃഷിക്കായി തയ്യാറാക്കുമ്പോഴോ ആണ് ഭൂമി പൂജ നടത്തേണ്ടത്. നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി ആദ്യം ആയുധം സ്പര്‍ശിക്കേണ്ട സ്ഥലത്താണ് (കുഴിക്കേണ്ട ഇടം) പൂജ നടത്തുക. സാധാരണ വടക്ക് കിഴക്ക് മൂലയില്‍ അല്ലെങ്കില്‍ കന്നിമൂലയില്‍ (തെക്ക് പടിഞ്ഞാറ് മൂല) ആണ് ഭൂമി പൂജ […]
ഒരു ക്ലോക്ക് എങ്കിലും ഭിത്തിയിൽ ഇല്ലാത്ത വീടുകൾ ചുരുക്കമായിരിക്കും. ആദ്യ കാലങ്ങളിൽ ഒരു ക്ലോക്ക് ആണെങ്കിൽ ഇപ്പോൾ പല മുറികളിലും പല തരത്തിലുള്ള ക്ലോക്കുകളുണ്ട്. പല രൂപത്തിലും വലുപ്പത്തിലുമുള്ള ക്ലോക്കുകൾ ഇന്ന് ലഭ്യമാണ്. എന്നാൽ വീടുകളിൽ ധാരാളം ക്ലോക്കുകൾ ഉണ്ടായത് കാര്യമില്ല. ക്ലോക്ക് സ്ഥാപിക്കുന്നതിന് ഓരോ സ്ഥാനമുണ്ട്. *പണ്ടൊക്കെ പ്രധാന വാതിലിന് മുകളിലായി അകത്തെ മുറിയിൽ കയറിയാലുടനെ കാണുന്ന തരത്തിലാകും മിക്കവരും ക്ലോക്ക് വെക്കുക.വാതിലിന് മുകളിൽ ക്ലോക്ക് വെക്കാൻ പാടില്ല. പ്രധാന വാതിൽ തുറന്ന് കയറിച്ചെല്ലുന്ന നേരെയുള്ള […]
വിരലുകളിൽ മനോഹരങ്ങളായ മോതിരങ്ങൾ അണിയാൻ എല്ലാവർക്കും ഇഷ്ടമാണ്. പത്തുവിരലുകളിലും പലതരത്തിലുള്ള മോതിരം ഇടുന്നവരുണ്ട്. സ്വർണം, വെള്ളി, പ്ലാറ്റിനം, ചെമ്പ് തുടങ്ങിയ ലോഹങ്ങൾ ഉപയോഗിച്ചുള്ള മോതിരങ്ങൾ ആയാലും പ്ലാസ്റ്റിക്കിലും തടിയിലും ഗ്ലാസിലും മറ്റും നിർമ്മിക്കപ്പെടുന്ന മോതിരങ്ങളായാലും മനോഹരമാണ്. സാധാരണയായി ചെറുവിരലിനു സമീപമുള്ള വിരലിലാണ് മോതിരം അണിയാറുള്ളത്. അതുകൊണ്ട് തന്നെ ഈ വിരൽ, മോതിരവിരൽ എന്നും അറിയപ്പെടുന്നു. ഓരോ വിരലിലും മോതിരം ധരിക്കുന്നതിന് ഓരോ ഗുണങ്ങളാണ് ഉള്ളത്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം. തള്ള വിരൽ തള്ളവിരലിൽ മോതിരം അണിയുന്നവർ അപൂർവമായിരുന്നു. […]
പലതരത്തിലുള്ള സ്വപ്നങ്ങൾ നാം കാണാറുണ്ട്. ചില സ്വപ്‌നങ്ങൾ സന്തോഷം തരുമെങ്കിലും ചിലത് നമ്മെ വിഷമിപ്പിക്കുകയും പേടിപെടുത്തുകയും ചെയ്യും. ഓർമ്മിച്ചെടുക്കാൻ സാധിക്കാത്ത സ്വപ്നങ്ങളും കാണാറുണ്ട്. ചില സ്വപ്‌നങ്ങൾ വിവാഹത്തിലേക്ക് നയിക്കുമെന്നാണ് വിശ്വാസം. അവ ഏതൊക്കെയെന്ന് നോക്കാം. 1. മനോഹരമായി തുന്നിയതും വരച്ചതുമായ ചിത്രങ്ങളും രൂപങ്ങളും, പച്ചപുൽത്തകിടി എന്നിവ 2. ചെറുനാരങ്ങ, കോരിച്ചൊരിയുന്ന മഴ 3. പുരുഷൻ സ്ത്രീയുടേയും സ്ത്രീ പുരുഷന്റേയും ചുണ്ടു കാണുക 4. സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നതു കാണുക 5. ഒരാളിൽ നിന്നും പ്രേമലേഖനം ലഭിച്ചതായി കാണുക. […]
തമിഴ്‌നാട്ടിലെ റോഡരികിൽ വ്യാപകമായി കാണുന്ന ആര്യ വേപ്പിന് ഇന്ന് കേരളത്തിലെ വീടുകളിലും വലിയ സ്ഥാനമാണുള്ളത്. ത്വക്ക് രോഗങ്ങൾ മാറാനും ദീർഘായുസ്സിനും ആര്യവേപ്പ് നല്ലതാണ് എന്നാണ് വിശ്വാസം. ആര്യവേപ്പില കതകിൽ തൂക്കിയാൽ ദുഷ്ട ശക്തികളൊന്നും വീട്ടിൽ പ്രവേശിക്കില്ലെന്നും വിശ്വസിക്കുന്നു. ആര്യ വേപ്പിനെ കുറിച്ച് ഋഗ്വേദത്തിലും പരാമർശിച്ചിട്ടുണ്ട്. അസുരന്മാരിൽ നിന്നും വീണ്ടെടുത്ത അമൃത കുംഭവുമായി ദേവലോകത്തേക്ക് മടങ്ങിയ ദേവേന്ദ്രൻ അതിൽ നിന്ന് ഏതാനും തുള്ളികൾ വേപ്പ് മരത്തിൽ തളിച്ചതോടെ ആര്യവേപ്പിന് എല്ലാ രോഗങ്ങളെയും ശമിപ്പിക്കുവാനുള്ള കഴിവ് കൈവന്നു എന്നാണ് ഐതിഹ്യം. […]
നവരാത്രി ആഘോഷവേളയില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ബൊമ്മക്കൊലു. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നവരാത്രി കാലങ്ങളിൽ ദേവീദേവന്മാരുടെ ബൊമ്മകൾ അണിനിരത്തി നടത്തുന്ന ആചാരമാണ് ഇത്. ബൊമ്മക്കൊലു പൂജയിലൂടെ വിദ്യാവിജയവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം. കേരളത്തില്‍ ബ്രാഹ്മണ സമൂഹമഠങ്ങളെ കേന്ദ്രീകരിച്ചാണ് ബൊമ്മക്കൊലു ഒരുക്കുന്നത്. ബൊമ്മ എന്നാല്‍ പാവ എന്നും കൊലു എന്നാല്‍ പടികള്‍ എന്നുമാണര്‍ത്ഥം. 3,5,7,9 എന്നിങ്ങനെ ഒറ്റ അക്കത്തിലാണ് പടികളുടെ എണ്ണം ക്രമീകരിക്കുക. നവരാത്രിയുടെ ആദ്യ ദിവസം ഗണപതി പൂജയ്ക്കു ശേഷം കുടുംബത്തിലെ മുതിർന്ന ആൾ […]
അബദ്ധത്തിൽ കൈതട്ടി പാത്രത്തിലെ വെള്ളം മറിഞ്ഞു പോകുന്ന സന്ദർഭങ്ങൾ നിരവധിയാണ്. ഇങ്ങനെ സംഭവിച്ചാൽ അപശകുനം ആണെന്ന് പറയുന്നവരും ചുരുക്കമല്ല. എന്നാൽ അറിഞ്ഞോ അറിയാതെയോ വെള്ളം തട്ടി പോകുന്നത് പണവും ഐശ്വര്യവും കൊണ്ട് വരുമെന്ന് പറയപ്പെടുന്നു. നാളികേരം ഉടക്കുന്നതിലൂടെ അതിനകത്തെ ജലം ഒഴുകുമ്പോൾ വിഘ്നങ്ങൾ മാറുകയും ഐശ്വര്യം ഉണ്ടാവുകയും ചെയ്യുമെന്നാണ് വിശ്വാസം. വിളക്ക് കത്തിച്ചു വെക്കുമ്പോൾ അതിനോടൊപ്പം കിണ്ടിയിൽ വെള്ളം വെക്കുന്നതും ഐശ്വര്യമാണ്. കുബേരൻ ആണ് സമ്പത്തിന്റെ ദേവത. അതുകൊണ്ടുതന്നെ കുബേരൻ വെള്ളവുമായി ബന്ധപ്പെട്ട കിടക്കുന്നു എന്ന് മനസ്സിലാക്കാം.വീടിനകത്തു […]
ചന്ദനം, കുങ്കുമം, മഞ്ഞള്‍ എന്നിവയാണ് സാധാരണയായി ക്ഷേത്രങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രസാദം. ക്ഷേത്രദര്‍ശനം നടത്തിയതിന്റെയോ ഭക്തിയുടെയോ മാത്രം അടയാളങ്ങളല്ല ഇത്. മറിച്ച് ഇവ നല്‍കുന്ന ഗുണങ്ങളും ഏറെയാണെന്നതാണ് വസ്തുത. എന്നാല്‍ ഇവ തൊടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്നാല്‍ മാത്രമേ ഇവ തൊടുന്നതിന്റെ ഗുണം പൂര്‍ണമായി ലഭിക്കുകയുള്ളൂവെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ക്ഷേത്രത്തിനകത്തു വച്ചു തന്നെ ചന്ദനം തൊടുകയെന്നത് പലരുടേയും രീതിയാണ്. എന്നാല്‍ ക്ഷേത്രത്തിനുള്ളില്‍ വെച്ചു ചന്ദനം തൊടാന്‍ പാടില്ലെന്നാണ് ശാസ്ത്രം. അമ്പലത്തില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മാത്രമേ […]
നാളികേരം ഉടച്ചു കൊണ്ടാണ് പലരും ശുഭ കാര്യങ്ങളിലേക്ക് കടക്കുന്നത്. നാളികേരം ഉടക്കുക എന്നത് ഹൈന്ദവ മതത്തിലെ ആചാരവും വിശ്വാസവുമാണ്. നാളികേരം ഉടഞ്ഞാൽ അത് ശുഭ ലക്ഷണമായാണ് വിശ്വാസം. ക്ഷേത്രങ്ങളിൽ മാത്രമല്ല, മതപരമായ പല ചടങ്ങുകളിലും നാളികേരം ഉടയ്‌ക്കുന്നത് പ്രധാന ചടങ്ങാണ്. നാളികേരം എറിഞ്ഞ് ഉടയ്‌ക്കുമ്പോൾ തടസമായി നിൽക്കുന്ന നെഗറ്റീവ് എനർജി അഥവാ അദൃശ്യ ശക്തികളെ എറിഞ്ഞു കളയുന്നു എന്നാണ് വിശ്വാസം. നാളികേരത്തിന്റെ വെളുത്ത ഉൾഭാഗം ഏറെ പരിശുദ്ധമാണെന്ന് കണക്കാക്കപ്പെടുന്നു. ഒരാൾ നാളികേരം ഉടക്കുമ്പോൾ അയാളുടെ മനസും അതിന് […]
© Copyright News4media 2024. Designed and Developed by Horizon Digital