പയ്യന്നൂരിൽ സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറോടിച്ചതിന് പിഴയൊടുക്കാന്‍ ലഭിച്ച ചലാന്‍ നോട്ടീസിലെ ചിത്രത്തില്‍ വാഹനത്തില്‍ അജ്ഞാത സ്ത്രീരൂപം. പയ്യന്നൂരില്‍ സ്ഥാപിച്ച എ ഐ ക്യാമറിയില്‍ പതിഞ്ഞ ചിത്രത്തിലാണ് ഡ്രൈവര്‍ക്ക് പിന്‍സീറ്റിലായി മറ്റൊരു സ്ത്രീയുടെ രൂപംകൂടി പതിഞ്ഞത്. ചെറുവത്തൂരില്‍നിന്ന് പയ്യന്നൂരിലേക്കുള്ള യാത്രക്കിടെ കേളോത്തുവെച്ചാണ് എ ഐ ക്യാമറ കാറിന്റെ ചിത്രമെടുത്തത്. ചെറുവത്തൂര്‍ കൈതക്കാട് സ്വദേശിയായ ആദിത്യനും കുടുംബവുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ആദിത്യനും അദ്ദേഹത്തിന്റെ അമ്മയുടെ ചേച്ചിയും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. ഇതേതുടർന്ന് പിഴ ചുമത്തിയ ചെലാൻ ലഭിച്ചപ്പോഴാണ് ചിത്രത്തിൽ കാറിൽ ഇല്ലാതിരുന്ന സ്ത്രീയുടെ രൂപം കൂടി കണ്ടത്. മാത്രാമാണ്, പിൻസീറ്റിൽ ഇരുന്ന കുട്ടികളുടെ ചിത്രം കാണാനുമുണ്ടായിരുന്നില്ല.
ഇങ്ങനെ ഒരാള്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ല. പിന്നെങ്ങനെ സ്ത്രീയുടെ ചിത്രം എ ഐ ക്യാമറയില്‍ പതിഞ്ഞുവെന്നതാണ് കൗതുകം.മുന്‍സീറ്റില്‍ ഇരുന്ന സ്ത്രീയുടെ തന്നെ പ്രതിബിംബം ആകാനുള്ള സാധ്യതയുണ്ടെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് സംശയിക്കുന്നത്. അല്ലെങ്കില്‍ എഐ ക്യാമറ പകർത്തിയ, മറ്റൊരു വാഹനത്തിലെ സ്ത്രീയുടെ ചിത്രം സാങ്കേതിക പിഴവുകൊണ്ട് പതിഞ്ഞതുമാകാം. എങ്കിലും വ്യക്തമായത് കാരണ പറായാൻ അധികൃതർക്കും കഴിയുന്നില്ല. ഇതിനിടെ, എഐ ക്യാമറയില്‍ പ്രേതത്തിന്റെ ചിത്രം പതിഞ്ഞുവെന്ന തരത്തില്‍ സമൂഹവും മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടക്കുന്നുണ്ട്. പ്രദേശത്തു കഴിഞ്ഞ ദിവസം മരിച്ച സ്ത്രീയുടെ ചിത്രമാണിത് എന്നാണു വ്യാജ പ്രചാരണം.