ന്യൂസ് ഡസ്ക്ക്: ഒരു ദശാബ്ദത്തിനിടയിലെ ആദ്യത്തെ ഏറ്റവും വലിയ സൈനിക പരേഡുമായി ദക്ഷിണ കൊറിയ. തലസ്ഥാനമായ സിയോളിലൂടെ രണ്ട് കിലോമീറ്റർ ദൈർഘ്യമേറിയ സൈനീക പരേഡാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. രാജ്യത്തിന്റെ സൈനീക ദിനമാണ് സെപ്ന്റബർ 26. സാധാരണയായി വലിയ ആഘോഷപരിപാടികൾ നടക്കാറില്ല. സൈനിക ആസ്ഥാനങ്ങളിൽ ചെറു ആഘോഷങ്ങളാണ് പതിവ്. എന്നാൽ ഇത്തവണ പതിവ് തെറ്റിച്ച് വൻ ആയുധപ്രദർശനത്തിലേയ്ക്ക് രാജ്യം കടന്നിരിക്കുന്നു. കിങ് ജോങ് ഉന്നിന്റെ നേതൃത്വത്തിൽ നോർത്ത് കൊറിയ ആണവായുധപരിക്ഷണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് ദക്ഷിണകൊറിയ സ്വന്തം ആയുധശക്തി പ്രദർശിപ്പിക്കുന്നത്. ഒരാഴ്ച്ച മുമ്പ് റഷ്യയിൽ സന്ദർശനം നടത്തിയ കിങ് ജോങ് ഉൻ ആയുധഇടപാട് നടത്തിയതായി ലോകത്തെ രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. 1950ൽ പൂർണമായും പിളർന്നതിന് ശേഷം കടുത്ത ശത്രുതയിലാണ് ഇരുരാജ്യങ്ങളും. അത് കൊണ്ട് തന്നെ റഷ്യയുമായി നടത്തിയ ഇടപാട് വൻ ഭീഷണിയായി ദക്ഷിണ കൊറിയ കരുതുന്നു. അമേരിക്ക അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണയും ദക്ഷിണ കൊറിയ്ക്കാണ്. സൈനിക പരേഡിൽ അമേരിക്കൻ സൈനിക വിഭാഗങ്ങളും പങ്കെടുത്തു.
ഏകദേശം 7,000 സൈനികർ മാർച്ച് പാസ്റ്റിൽ അണി നിരന്നു. യുദ്ധ ടാങ്കുകൾ, പീരങ്കികൾ, യുദ്ധ വിമാനങ്ങൾ, ഡ്രോണുകൾ എന്നിവയുൾപ്പെടെ 340 ലധികം സൈനിക ഉപകരണങ്ങളും പ്രതിരോധ പ്രദർശനത്തിൽ ഉണ്ടാകും. രാജ്യം ആദ്യമായി തദേശിയമായി വികസിപ്പിച്ച യുദ്ധവിമാനമായ കെഎഫ് -21 പ്രദർശനത്തിന്റെ പ്രത്യേകതയായി. ദക്ഷിണ കൊറിയയുടെ ഏറ്റവും പുതിയ മിസൈലുകളിൽ ഒന്നാണ് ഹ്യൂൻമൂ. 50 മുതൽ 60 കിലോമീറ്റർ (31-37 മൈൽ) ഉയരത്തിൽ പറക്കുന്ന ശത്രു മിസൈലുകളെ ആക്രമിക്കാൻ രൂപകൽപ്പന ചെയ്‌തതാണഅ ഇത്. നോർത്ത് കൊറിയയെ ലക്ഷ്യം വച്ചാണ് മിസൈലിന്റെ നിർമാണം. ദക്ഷിണ കൊറിയയിൽ നിന്നും യുഎസിൽ നിന്നുമുള്ള സൈനിക വിമാനങ്ങളുടെ സംയുക്ത പറക്കലുമുണ്ടായിരുന്നു. പ്രസിഡന്റ് യൂൻ സുക്-യോൾ പരേഡിനെ അഭിസംബോധന ചെയ്യും.
മുൻ പ്രസിഡന്റുമാരിൽ നിന്നും വ്യത്യസ്ഥമായി ദക്ഷിണകൊറിയോട് കടുത്ത സമീപനം സ്വീകരിക്കുന്നയാളാണ് പ്രസിഡന്റ് യൂൻ സുക്-യോൾ. നോർത്ത് കൊറിയ ആണവായുധം പ്രയോഗിച്ചാൽ അതേ രീതിയിൽ തിരിച്ചടിക്കുമെന്ന് യൂൻ പറഞ്ഞത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.
Read Also:കാനഡ തർക്കത്തിൽ ഇന്ത്യയെ തള്ളി പറഞ്ഞ് അമേരിക്ക.