News4media TOP NEWS
മോഷണക്കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങി വീണ്ടും മോഷണം; നെയ്യാറ്റിൻകരയിൽ 22കാരൻ അറസ്റ്റിൽ ഭാവഗായകന് വിട നൽകാനൊരുങ്ങി സംഗീത ലോകം; പൊതുദര്‍ശനം ഇന്ന് രാവിലെ 10 മുതൽ, സംസ്‌കാരം നാളെ വീണ്ടും ചക്രവാതചുഴി; സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത മഞ്ഞലയിൽ മുങ്ങി തോർത്തി മുതൽ ആട്ടുത്തൊട്ടിൽ വരെ; മലയാളി മറക്കാത്ത ജയചന്ദ്ര ഗാനങ്ങൾ

മുല്ലപ്പെരിയാറിൽ പോലീസിനായി വാങ്ങിയ ബോട്ടിൻ്റെ വില നൽകിയില്ല; സർവീസ് മുടങ്ങിയ സുരക്ഷാ ബോട്ട് കട്ടപ്പുറത്ത്

മുല്ലപ്പെരിയാറിൽ പോലീസിനായി വാങ്ങിയ ബോട്ടിൻ്റെ വില നൽകിയില്ല; സർവീസ് മുടങ്ങിയ സുരക്ഷാ ബോട്ട് കട്ടപ്പുറത്ത്
January 9, 2025


മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷാ ജോലിക്കായി പോലീസിന് അനുവദിച്ച പുതിയ സ്പീഡ് ബോട്ട് ഒരു മാസമായി കട്ടപ്പുറത്ത്. ബോട്ടിന്റെ തുകയായ 39.5 ലക്ഷം രൂപ നാളിതുവരെയായിട്ടും ബോട്ട് നിർമിച്ച കമ്പനിക്ക് നൽകിട്ടില്ല. Safety boat service suspended in Mullaperiyar, stranded

ഇക്കാരണത്താൽ സമയബന്ധിതമായ സർവീസിങ് നടത്താൻ കമ്പനി തയ്യാറാ യില്ല. ഇതോടെ പുതിയ ബോട്ട് കരയ്ക്കായി.

മുല്ലപ്പെരിയാറിലേക്ക് പോലീസിന് പോകാൻ മുമ്പ് രണ്ട് ബോട്ട് ഉണ്ടായിരുന്നു. അതിലൊന്ന് തകരാറിലായി. 20 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന മറ്റൊരു ബോട്ടിൽ സുരക്ഷാപ്രശ്നം കാരണം ഒമ്പതുപേർക്കേ അനുമതി നൽകിയിട്ടുള്ളു. ഇത് കണ ക്കിലെടുത്താണ് സർക്കാർ പോ ലീസിന് മുല്ലപ്പെരിയാർ സുരക്ഷാ ജോലിക്കായി സ്പീഡ് ബോട്ട് വാങ്ങാൻ അനുമതി നൽകിയത്.

ടെൻഡർ വിളിച്ച് പൂനെ ആസ്ഥാനമായ സണ്ണി ബോട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ നിന്ന് 39.5 ലക്ഷം രൂപയ്ക്ക് ബോട്ട് വാങ്ങാൻ തീരുമാനിക്കുകയും ചെയ്തു.

15 പേർക്കുള്ള ബോട്ട് നിർമിക്കാനാണ് നിർദേശം നൽകിയത്. 2024 ഏപ്രിലിൽ ബോട്ട്തേക്കടിയിലെത്തിച്ചു. ആറുമാസത്തോളം ഈ ബോട്ട് തേക്കടി തടാകത്തിൻ്റെ തീരത്തുകിടന്നു. 2024 ഒക്ടോബർ നാലിന് ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് ബോട്ട് സർവീസ് ഉദ്ഘാടനം ചെയ്തു.

25 മിനിറ്റിനുള്ളിൽ തേക്കടിയിൽ നിന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെത്തുന്ന സർവീസ് പോലീസ് ഉദ്യോഗസ്ഥർക്ക് ഉപകാരപ്പെട്ടു. 20 മണിക്കൂർ യാത്ര നടത്തി കഴിഞ്ഞാൽ ബോട്ട് സർവീസിങ് നടത്തണ മെന്നാണ് കമ്പനിയു ടെ നിർദേശം.

ഇത്രയും യാത്ര നടത്തിയ തിനാൽ നവംബറിൽ ബോട്ട് സർവീസിങ് നടത്തണ മെന്നാവശ്യപ്പെട്ട് കമ്പനി അധികൃതർക്ക് കത്ത് നൽകിയപ്പോഴാണ് ഇതുവരെയായിട്ടും ബോട്ടിൻ്റെ തുക നൽകിയിട്ടില്ലെന്ന കാര്യം പോലീസിലെ ഉന്നത ഉദ്യോഗസ്ഥർപോലും അറിയുന്നത്.

ബോട്ടിന്റെ നിർമാണത്തുകയായ 39.5 ലക്ഷം രൂപ അനുവദിക്കണമെന്നും അതിനുശേഷം മാത്രമേ സർവീസിങ് നടത്തുവെന്നും സ്വന്തം നിലയിൽ ചെയ്യുന്ന സർവീസിൽ കമ്പനിക്ക് ഉത്തരാവദിത്വം ഉണ്ടായിരി ക്കുന്നതല്ലെന്നും കാണിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് കമ്പനി അധികൃതർ കത്തയിച്ചിട്ടുണ്ട്.

ഇപ്പോൾ ഡ്യൂട്ടിയിലുള്ളവർക്ക് എന്തെങ്കിലും അസുഖമോ അടി യന്തര സാഹചര്യമോ ഉണ്ടായാൽ വനത്തിലൂടെ വള്ളക്കടവ് വഴി വണ്ടിപ്പെരിയാറിലെത്തണം. അല്ലെങ്കിൽ ഏറെസമയം എടുത്ത് പഴയബോട്ടിൽ തേക്കടി യിലെത്തണം. സ്പീഡ് ബോട്ട് സം ബന്ധിച്ച കാര്യങ്ങൾ പോലീസ് ആസ്ഥാനത്ത് അറിയിച്ചിട്ടുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

Related Articles
News4media
  • Kerala
  • News
  • Top News

മോഷണക്കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങി വീണ്ടും മോഷണം; നെയ്യാറ്റിൻകരയിൽ 22കാരൻ അറസ്റ്റിൽ

News4media
  • Kerala
  • News
  • Top News

ഭാവഗായകന് വിട നൽകാനൊരുങ്ങി സംഗീത ലോകം; പൊതുദര്‍ശനം ഇന്ന് രാവിലെ 10 മുതൽ, സംസ്‌കാരം നാളെ

News4media
  • Entertainment
  • Kerala

കൊല്ലൻ കേളു, പപ്പൻ, മിഴി… മത്സരിച്ച് അഭിനയിച്ച് ഇന്ദ്രൻസും ജാഫർ ഇടുക്കിയും; ഫാമിലി എന്റർടെയ്നർ; ഒരുമ...

News4media
  • Kerala
  • News
  • News4 Special

വർഷങ്ങൾക്ക് ശേഷം അടിച്ചു കയറി ഏലം വില.. കാരണമിതാണ് .. വരും ദിവസങ്ങളിലും വില …

News4media
  • Kerala
  • News

എരുമേലി ചന്ദനക്കുടം ഇന്ന്; പേട്ടതുള്ളൽ നാളെ

News4media
  • Kerala
  • Top News

വീണ്ടും ചക്രവാതചുഴി; സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

News4media
  • Kerala
  • News

24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഉ​യ​ർ​ന്ന​ത് ഏ​ഴ് അ​ടി​യോളം; മഴ കനത്തതോടെ മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ജ​ല​...

News4media
  • Kerala
  • News
  • Top News

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പോലീസിന് രക്ഷകനായി ‘രക്ഷ’ എത്തി ! അസുഖമോ അടിയന്തര സാഹചര്യ...

News4media
  • Kerala
  • News

മുല്ലപെരിയാർ അണക്കെട്ടിന്‍റെ സുരക്ഷ; ദേശീയ ഡാം സുരക്ഷ അതോറിറ്റിയെ കക്ഷി ചേർക്കണമെന്ന് സുപ്രീം കോടതിയ...

© Copyright News4media 2024. Designed and Developed by Horizon Digital