web analytics

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പോലീസിന് രക്ഷകനായി ‘രക്ഷ’ എത്തി ! അസുഖമോ അടിയന്തര സാഹചര്യമോ ഉണ്ടായാല്‍ ഇനി പേടിക്കേണ്ട

പൊലീസിന് ഇനി ആശ്വസിക്കാം. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പോലീസിന് ‘രക്ഷകാനായി രക്ഷ എത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പോലീസിനായി അനുവദിച്ച പുതിയ സ്പീഡ് ബോട്ടാണ് രക്ഷ. ഇന്നു രാവിലെ 10ന് ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് ബോട്ട് സര്‍വീസ് ഉദ്ഘാടനം ചെയ്യും. മുല്ലപ്പെരിയാര്‍ ഡിവൈഎസ്പി രാജ്‌മോഹന്‍ പങ്കെടുക്കും. ‘Raksha’ came to the rescue of the police at Mullaperiyar Dam

പെട്രോള്‍ ഓണ്‍ ബോര്‍ഡ് എന്‍ജിന്‍.150 കുതിരശക്തിയുള്ള ബോട്ടിൽ 15 പേര്‍ക്ക് സഞ്ചരിക്കാം. 25 മിനിറ്റിനുളളില്‍ തേക്കടിയില്‍നിന്നു മുല്ലപ്പെരിയാര്‍ അണക്കെട്ടിലെത്തും. ഇന്‍ബോര്‍ഡ് എന്‍ജിനുള്ള രണ്ട് ബോട്ടുകളില്‍ ഒരെണ്ണത്തില്‍ ഏഴും മറ്റൊന്നില്‍ ഒന്‍പതും ആളുകളെ കയറ്റാം.

ആകെ 140 പോലീസുകാരാണ് മുല്ലപ്പെരിയാര്‍ പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിക്കുള്ളത്. ഡ്യൂട്ടിയിലുള്ളവര്‍ക്ക് എന്തെങ്കിലും അസുഖമോ അടിയന്തര സാഹചര്യമോ ഉണ്ടായാല്‍ മുമ്പ് വനത്തിലൂടെ വള്ളക്കടവ് വഴി വണ്ടിപ്പെരിയാറ്റിലെത്തണമായിരുന്നു.

അല്ലെങ്കില്‍ മണിക്കൂര്‍ എടുത്ത് പഴയ ബോട്ടില്‍ തേക്കടിയിലെത്തണം. പുതിയ ബോട്ട് എത്തിയതോടെ ഇവരുടെ യാത്രാപ്രശ്‌നത്തിന് പരിഹാരമാകും. എന്നാൽ, ഇനി മിനിറ്റുകള്‍കൊണ്ട് ഡാമില്‍നിന്നു സ്പീഡ് ബോട്ടില്‍ തേക്കടിയിലെത്താം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img