ഭക്ഷണങ്ങളിലെ വിചിത്ര കോമ്പിനേഷനുകള്‍ തരംഗമാവുന്ന കാലമാണിത്. പരസ്പരം ഒട്ടും ചേരാത്ത രണ്ട് വിഭവങ്ങള്‍ ചേര്‍ത്ത് പുതിയ ഡിഷുകളൊരുക്കുന്നതിന്റെ വീഡിയോകളും വൈറലാകാറുണ്ട്. രുചിയുടെ കാര്യത്തില്‍ ഓരോരുത്തരും വ്യത്യസ്തരാണ് എന്നു വ്യക്തമാക്കുന്നവയാണ് അതൊക്കെ. നടി പ്രിയങ്ക ചോപ്രയ്ക്കും അത്തരത്തില്‍ ഒരു വിചിത്രമായ ഭക്ഷണശീലമുണ്ട്. മറ്റൊന്നുമല്ല ഏതു വിഭവത്തിനൊപ്പവും അച്ചാര്‍ കഴിക്കുക എന്നതാണത്.
എന്തുകൊണ്ടും അച്ചാര്‍ ഉണ്ടാക്കാം, പച്ചക്കറികള്‍, മാംസം, പഴവര്‍ഗങ്ങള്‍ തുടങ്ങി എന്തു സാധനങ്ങള്‍ ഉപയോ?ഗിച്ചും അച്ചാര്‍ ഉണ്ടാക്കാം. പൊതുവെ എരിവുള്ള ഇവ പിസ മുതല്‍ സാന്‍വിച്ച് വരെ ഏതു ഭക്ഷണത്തിനൊപ്പവും താന്‍ കഴിക്കാറുണ്ട്. ചിലപ്പോഴൊക്കെ ചൈനീസ് വിഭവങ്ങള്‍ക്കൊപ്പവും താന്‍ അച്ചാര്‍ കഴിക്കാറുണ്ടെന്ന് പ്രിയങ്ക പറയുന്നു. ഇങ്ങനെ ഏതു വിഭവത്തിനൊപ്പവും അച്ചാര്‍ കഴിക്കുന്ന തന്റെ ഈ ശീലം വിചിത്രമാണെന്നും പ്രിയങ്ക സമ്മതിക്കുന്നുണ്ട്.
ഏറ്റവും പ്രിയ്യപ്പെട്ട ഇന്ത്യന്‍ ഭക്ഷണം ബിരിയാണി ആണെന്ന് പ്രിയങ്ക നേരത്തേ പറഞ്ഞിട്ടുണ്ട്. തൊണ്ണൂറുശതമാനം ഇന്ത്യക്കാരേയും പോലെ ബിരിയാണിയാണ് തനിക്കേറ്റവും പ്രിയം. ബിരിയാണി കഴിക്കുമ്പോള്‍ വീട്ടിലാണെന്ന തോന്നല്‍ വരുമെന്നാണ് താരം പറഞ്ഞത്. ചോറും, ചപ്പാത്തിയും ദാലും തനിക്ക് ഏറെ ഇഷ്ടമാണെന്ന് താരം പറഞ്ഞിട്ടുണ്ട്.
ഇന്ത്യന്‍ ഭക്ഷണം ഏറെ ഇഷ്ടപ്പെടുകയും ഇന്ത്യന്‍ ഭക്ഷണ സംസ്‌കാരത്തെ ബഹുമാനിക്കുകയും ചെയ്യുന്ന നടികൂടിയാണ് പ്രിയങ്ക. ഇന്ത്യന്‍ ഭക്ഷണത്തോടുള്ള പ്രിയങ്കയുടെ അതിരറ്റ സ്നേഹമാണ് ന്യൂയോര്‍ക്കില്‍ അവര്‍ തുടക്കമിട്ട സോന എന്ന റെസ്റ്റൊറന്റ്.