ലോകകപ്പിൽ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് പാകിസ്ഥാൻ തോറ്റതെങ്കിലും ഇന്ത്യക്കെതിരെ അവർ ദയനീയ പരാജയം ഏറ്റുവാങ്ങിയാണ് കളം വിട്ടത്. കഴിഞ്ഞ ശനിയാഴ്ച നടന്ന മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റിനാണ് വിജയിച്ചത്. ലോകകപ്പിലെ പാകിസ്താന്റെ പ്രയാണത്തെക്കുറിച്ച് ഇപ്പോൾത്തന്നെ ആശങ്കകൾ ഉയർന്നിട്ടുണ്ട്. ഇതിനിടെ ഇന്ന് നടക്കുന്ന ഇന്ത്യ ബംഗ്ലാദേശ് മത്സരത്തിന് ആവേശം കൂട്ടിക്കൊണ്ട് പ്രഷ്ടാ പാക് നടിയുടെ വാഗ്ദാനം പുറത്തുവന്നിരിക്കുകയാണ്. പാക് നടിയായ സെഹർ ഷിൻവാരിയാണ് വ്യത്യസ്തവുമായ വാവഗ്ദാനവുമായി രംഗത്തു വന്നിരിക്കുന്നത്. ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യയെ പരാജയപ്പെടുത്താൻ ബംഗ്ലാദേശിന് കഴിഞ്ഞാൽ ഒരു ബംഗ്ലാദേശ് ക്രിക്കറ്റ് താരവുമായി ഡേറ്റിംഗിന് പോകുമെന്നാണ് നടിയുടെ വാഗ്ദാനം.
InshAllah my Bangali Bandu will avenge us in the next match. I will go to dhaka and have a fish dinner date with Bangali boy if their team managed to beat India ✌️❤️ 🇧🇩
— Sehar Shinwari (@SeharShinwari) October 15, 2023
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ X (മുമ്പ് ട്വിറ്റർ) ലൂടെയാണ് നടി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. “ഇൻഷാ അല്ലാഹ് എന്റെ ബംഗാളീ സുഹൃത്തുക്കൾ അടുത്ത മത്സരത്തിൽ ഇന്ത്യയോട് പ്രതികാരം ചെയ്യും. അവരുടെ ടീമിന് ഇന്ത്യയെ തോൽപ്പിക്കാൻ കഴിഞ്ഞാൽ ഞാൻ ധാക്കയിൽ പോയി ഒരു ബംഗാളി കളിക്കാരനോട് ഒരു ഡേറ്റ് ചെയ്യും” സെഹാർ എക്സിൽ പോസ്റ്റ് ചെയ്തു. ബംഗ്ലാദേശ് എന്തായാലും ഇന്ത്യയെ തോല്‍പ്പിക്കുമെന്നും തന്റെ പോസ്റ്റ് സ്ക്രീന്‍ഷോട്ട് എടുത്തു വച്ചോളാനും പറഞ്ഞ് ഒരു പോസ്റ്റ് കൂടി സെഹര്‍ എക്സില്‍ കുറിച്ചു. പാക്കിസ്ഥാനെ തോല്‍പ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചാല്‍ ഇന്ത്യയെക്കുറിച്ചു സംസാരിക്കുന്നത് നിര്‍ത്തുമെന്നായിരുന്നു ഇന്ത്യ- പാക് മത്സരത്തിനു മുന്‍പ് നടിയുടെ പോസ്റ്റ് ചെയ്തത്. ഇതിന്റെ സ്ക്രീന്‍ഷോട്ടുമായാണ് പലരും പുതിയ ട്വീറ്റുകളോടു പ്രതികരിക്കുന്നത്. ഏഷ്യ കപ്പില്‍ ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചപ്പോള്‍ പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെ കേസ് കൊടുക്കാന്‍ പോകുകയാണെന്നും സെഹര്‍ ഷിന്‍വാരി പ്രഖ്യാപിച്ചിരുന്നു.
ഓസ്ട്രേലിയയോടാണ് പാകിസ്താന്റെ അടുത്ത കളി. വിജയവഴിയിലേക്ക് തിരിച്ചുവരാൻ പാകിസ്ഥാനും വിജയക്കുതിപ്പ് തുടരാൻ ഓസ്ട്രേലിയയും കരുതിയിറങ്ങുമ്പോൾ പോരാട്ടം തീ പാറും.