കണ്ണൂർ: തെരുവുനായയെ കണ്ട് ഭയന്നോടുന്നതിനിടെ കിണറ്റിൽ വീണ ഒൻപതു വയസുകാരൻ മരിച്ചു. കണ്ണൂർ തുവ്വക്കുന്നിൽ മുഹമ്മദ് ഫസൽ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടുകയായിരുന്നു.(Nine-year-old boy who fell into a well; died)
ഫസലിനെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിനോടുവിൽ സമീപത്തെ പറമ്പിലെ കിണറ്റിൽ കണ്ടെത്തുകയായിരുന്നു. ഒരു വീട്ടിലെ ആള്‍മറയില്ലാത്ത കിണറ്റിലാണ് കുട്ടി വീണത്. തുടർന്ന് ഫയര്‍ഫോഴ്സ് എത്തി കുട്ടിയെ എടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.
തുവ്വക്കുന്ന് ഗവണ്‍ണെന്‍റ് എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഫസല്‍.